അപകട സാധ്യത കുറഞ്ഞ മികച്ച റിട്ടേൺസ് തരുന്ന നിക്ഷേപ രീതികൾ തിരയുന്നവരുടെ ആദ്യ തിരഞ്ഞെടുപ്പ് എഫ്ഡി അഥവ സ്ഥിര നിക്ഷേപമായിരിക്കും. അതേസമയം നിങ്ങൾ പുതിയൊരു ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാൻ പോകുന്നവരാണെങ്കിൽ വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കും. മിക്ക ബാങ്കുകളും സമാനമായ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 40 മുതൽ 50 വരെ ബേസിസ് പോയിന്റുകളുടെ നേരിയ വ്യത്യാസത്തിനും നിങ്ങളുടെ റിട്ടേൺസിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കും. അതോടൊപ്പം തന്നെ എത്ര കാലത്തേക്കാണ് നിക്ഷേപിക്കുന്നതെന്നതും പലിശ നിരക്കിനെ സ്വാധീനിക്കുന്നു.
ഉദാഹരണത്തിന്, 5 ലക്ഷം രൂപയുടെ രണ്ട് വർഷത്തെ എഫ്ഡിയിൽ 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിച്ചാൽ നിങ്ങൾക്ക് 5,000 രൂപ അധികമായി ലാഭിക്കാൻ കഴിയും. അതേസമയം അഞ്ച് വർഷത്തേക്കാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾക്ക് കിട്ടുക 12,500 രൂപയുടെ അധിക നേട്ടമാണ്. വിവിധ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ അവരുടെ അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കുകളാണ് ഈ ലേഖനത്തിൽ താരതമ്യം ചെയ്യുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ അക്കൗണ്ട് ഉടമകൾക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാരായ അക്കൗണ്ട് ഉടമകൾക്ക് 7.5 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

ഐസിഐസിഐ ബാങ്ക്: എച്ച്ഡിഎഫ്സി ബാങ്കിന് സമാനമായി 5 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്കും സാധാരണ അക്കൗണ്ട് ഉടമകൾക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാരായ അക്കൗണ്ട് ഉടമകൾക്ക് 7.5 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്ക്: സാധാരണ അക്കൗണ്ട് ഉടമകൾക്ക് ആക്സിസ് ബാങ്കും വാഗ്ദാനം ചെയ്യുന്നത് 7 ശതമാനം പലിശ നിരക്കാണെങ്കിലും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനമാണ്.
യെസ് ബാങ്ക്: സ്വകാര്യ ബാങ്കുകളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 5 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നതിൽ മുന്നിൽ യെസ് ബാങ്കാണ്. സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8 ശതമാനവും പലിശ യെസ് ബാങ്ക് നൽകുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത് സാധാരണ അക്കൗണ്ട് ഉടമകൾക്ക് 6.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവുമാണ്.
പഞ്ചാബ് നാഷ്ണൽ ബാങ്ക്: സാധാരണ പൗരന്മാർക്ക് പഞ്ചാബ് നാഷ്ണൽ ബാങ്കും വാഗ്ദാനം ചെയ്യുന്നത് 6.5 ശതമാനം പലിശയാണ്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശ നേടാം
ബാങ്ക് ഓഫ് ബറോഡ: മറ്റൊരു ദേശസാൽകൃത ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുക 6.8 ശതമാനം പലിശയാണെങ്കിൽ മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് 7.4 ശതമാനം പലിശ നേടാം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
