വളരെ നാളത്തെ പ്രവർത്തി പരിചയമുള്ള എൽഐസി പലപ്പോഴും മികച്ച ധാരാളം നിക്ഷേപ പദ്ധതികൾ നമുക്ക് സമ്മാനിക്കാറുണ്ട്. അത്തരത്തിലൊരു നല്ല സമ്പാദ്യം വളർത്തുന്ന പദ്ധതിയെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്. എല്‍ഐസിയുടെ അതുല്യ നിക്ഷേപ പദ്ധതിയാണ് ഇന്നത്തെ താരം. വെറും 200 രൂപ തവണയില്‍ 28 ലക്ഷം രൂപ പോക്കറ്റിലാക്കാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
LIC Jeevan Pragati plan ( എൽ ഐ സി ജീവൻ പ്രഗതി പ്ലാൻ )
നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ നൽകുന്നത് മ്യൂച്വൽ ഫണ്ടുകളാണ്. എന്നാൽ ആഗോള സാഹചര്യങ്ങള്‍ അടുത്തിടെയായി ഇന്ത്യന്‍ ഓഹരി സൂചികകളെ തുടര്‍ച്ചയായി പിന്നോട്ടുവലിക്കുന്നത് ഈ മേഖലയിലെ ലാഭം കുറയാൻ കാരണമാകും. ആര്‍ബിഐ നിരക്ക് കുറയ്ക്കല്‍ നടപടികള്‍ ഇനി വൈകിപ്പിച്ചേക്കില്ലെന്നാണു സൂചന. ഇതോടെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ തീർച്ചയായും താഴുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ പണപ്പെരുപ്പം വലിയ രീതിയിൽ അനുഭവപ്പെടാൻ സാധ്യതയുമുണ്ട്. അതിനാൽ തന്നെ നിക്ഷേപകരായ മനുഷ്യർക്ക് ധനകാര്യ സ്ഥാപനങ്ങളുടെ കുറഞ്ഞ പലിശ നിരക്ക് ഒട്ടും ആകര്‍ഷകമല്ല. ഇവിടെയാണ് സുരക്ഷിതമായ എൽഐസിയുടെ ജീവൻ പ്രഗതി പ്ലാൻ വ്യത്യസ്തമാകുന്നത്.

200 രൂപയില്‍ ആരംഭിച്ച് 28 ലക്ഷം രൂപയുടെ ഗണ്യമായ ഫണ്ട് സ്വരൂപിക്കാന്‍ കഴിയുന്ന ഒരു മികച്ച എല്‍ഐസി സ്‌കീം ആണ് ജീവൻ പ്രഗതി പ്ലാൻ. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയാണു ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). സാധാരണക്കാരായ മനുഷ്യരുടെ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റുന്നതാണ് എൽഐസിയേ മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളിലും വ്യത്യസ്തമാക്കുന്നത്. ആ തുടർച്ച ഈ പദ്ധതിയിലും വ്യക്തമാണ്.
താഴെത്തട്ടിലുള്ള മനുഷ്യർ മുതൽക്ക് മുകൾത്തട്ടിലുള്ള മനുഷ്യർ വരെയൊക്കെ എൽഐസിയിലെ അംഗങ്ങളാണ്. അതായത് എല്ലാവർക്കും ഒരുപോലെ അഫൊർഡബിൾ ആയിട്ടുള്ള പദ്ധതികളാണ് എൽഐസിക്ക് നിലവിലുള്ളത്. ഇത് എല്ലാതലത്തിലുള്ള ആളുകളെയും ഉൾക്കൊള്ളാനും അതുവഴി, വലിയ രീതിയിൽ ജനപ്രതി നേടിയെടുക്കാനും എൽഐസിയേ കാലങ്ങളായി സഹായിക്കുന്നുണ്ട്.
12 നും 45 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ജീവൻ പ്രഗതി പ്ലാൻ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി എന്ന നിലയിലും ഈ സ്കീം ശ്രദ്ധ നേടുന്നുണ്ട്.
വരുമാനത്തോടൊപ്പം, ആജീവനാന്ത സുരക്ഷയും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. നിക്ഷേപകര്‍ക്കുള്ള റിസ്‌ക് കവറേജ് ഓരോ അഞ്ച് വര്‍ഷത്തിലും വര്‍ദ്ധിക്കുന്ന തരത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
200 രൂപ യിൽ നിന്ന് 28 ലക്ഷം രൂപ
കേരളത്തിലെ നിലവിലെ മിനിമം സാലറി 500 രൂപയാണ്. എന്ത് ജോലികൾ ചെയ്യുന്നവരും ദിവസേന 500 രൂപ സമ്പാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദിവസേന 200 രൂപ സമ്പാദ്യത്തിലേക്ക് മാറ്റിവെക്കുന്ന ഈ പദ്ധതി 6000 രൂപയാക്കി ഒരു മാസത്തെ നിങ്ങളുടെ സമ്പാദ്യത്തെ ഉയർത്തുന്നു. അതായത് ഒരു വര്‍ഷത്തെ നിങ്ങളുടെ നിക്ഷേപം 72,000 രൂപയാണ്. ഇത്തരത്തില്‍ നിങ്ങള്‍ 20 വര്‍ഷം 72,000 രൂപ വീതം ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ ഇതുപ്രകാരം 20 വര്‍ഷത്തെ നിങ്ങളുടെ മൊത്തം നിക്ഷേപം 14,40,000 രൂപ ആയിരിക്കും.
എൽ ഐസിയുടെ കണക്കുകൾ പ്രകാരം കാലാവധി പൂർത്തിയാകുമ്പോൾ ജീവന്‍ പ്രഗതി പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോള്‍ നിങ്ങളുടെ കൈയ്യില്‍ 28 ലക്ഷം രൂപ ലഭിക്കും. എല്‍ഐസി ജീവന്‍ പ്രഗതി പ്ലാനിന് കുറഞ്ഞത് 12 വര്‍ഷവും, പരമാവധി 20 വര്‍ഷവുമാണ് കാലാവധി. നിങ്ങളുടെ പ്രീമിയം ത്രൈമാസത്തിലോ, അര്‍ദ്ധവാര്‍ഷികത്തിലോ, വാര്‍ഷികത്തിലോ അടയ്ക്കാന്‍ കഴിയും എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
ജീവൻ പ്രഗതി പദ്ധതി (Jeevan Pragati Policy) ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC) അവതരിപ്പിച്ച ഒരു സുരക്ഷാ അതോളം വരുന്ന ഇൻഷുറൻസ് പ്ലാനാണ്. ഇത് ഒരു നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ് എൻഡോവ്‌മെന്റ് പ്ലാനാണ്, ജീവിത ഇൻഷുറൻസും നിക്ഷേപ സാധ്യതകളും ഒരുമിച്ച് നൽകുന്നു.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
1. ആനുകൂല്യങ്ങൾ:
*മരണാവകാശം: ബോണസുകൾ സഹിതം മരണത്തിനുള്ള കവർ നൽകുന്നു.
*പ്ലാൻ പരിപോഷണ തുക: പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന സമയത്ത് പലിശ സഹിതം തുക ലഭ്യമാകും.
*നിരന്തര ഗ്യാരണ്ടി ആനുകൂല്യങ്ങൾ: നിശ്ചിത ഇടവേളകളിൽ ഇൻഷുറൻസ് കവർ വർദ്ധിപ്പിക്കപ്പെടുന്നു.
2. പ്രവേശന വ്യവസ്ഥകൾ:
*പ്രായ പരിധി: 12 മുതൽ 45 വയസ്സ് വരെയാണ് പ്രവേശനം.
*കാലാവധി: 12 മുതൽ 20 വർഷം വരെ.
*കുറഞ്ഞ സംഭാവന തുക: ₹1,50,000 മുതൽ.
3. പ്രീമിയം അടയ്ക്കൽ ഫ്ലെക്സിബിലിറ്റി:
പ്ലാനിന്റെ കാലാവധിക്കുള്ളിൽ പ്രീമിയം അടയ്ക്കൽ ഓപ്ഷനുകൾ ഉപയോക്താവിന് ക്രമീകരിക്കാനാവും.
4. ലോണിന്റെ സൗകര്യം:
നിശ്ചിത നിബന്ധനകൾക്കനുസരിച്ച് പോളിസി ലോണുകൾ ലഭിക്കും.
5. ബോണസ്:
പങ്കാളിത്ത നയമനുസരിച്ച് സാമ്പത്തിക ലാഭങ്ങൾ പ്രീമിയം പേയ്മെന്റിന് ശേഷം നൽകും.
ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം ഉപയോക്താക്കൾക്ക് സംരക്ഷണവും നിക്ഷേപത്തിൽ വളർച്ചയും ഒരേസമയം ഉറപ്പുവരുത്തുകയാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications