ഇന്ത്യയിലെ നിക്ഷേപകർക്ക് സ്ഥിര നിക്ഷേപത്തോട് ഇത്തിരി ഇഷ്ടം കൂടുതലാണ്. ഉറപ്പുള്ള വരുമാനം തരാൻ സ്ഥിര നിക്ഷേപത്തിന് സാധിക്കുന്നു എന്നത് തന്നെയാണ് ഈ ഇഷ്ടക്കൂടുതലിന് കാരണം. തിരഞ്ഞെടുത്ത കോർപ്പറേറ്റുകൾക്കും എൻബിഎഫ്‌സികൾക്കും ബാങ്കുകളെപ്പോലെ ഒരു നിശ്ചിത പലിശ നിരക്കിനും കാലാവധിക്കും നിക്ഷേപം എടുക്കാൻ ആർബിഐ അനുമതി നൽകുന്നു. ഇത്തരത്തിലുള്ള നിക്ഷേപങ്ങളെ കോർപ്പറേറ്റ് അല്ലെങ്കിൽ കമ്പനി സ്ഥിര നിക്ഷേപങ്ങൾ എന്ന് വിളിക്കുന്നു.
കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ
തങ്ങളുടെ ഉപഭോക്താക്കൾക്ക് വായ്പകൾ സുഗമമാക്കുന്നതിനും നിക്ഷേപിച്ച പണത്തിന് പലിശ നൽകുന്നതിനുമായി പൊതുജനങ്ങളിൽ നിന്നും സ്ഥാപന നിക്ഷേപകരിൽ നിന്നും മൂലധനം സ്വരൂപിക്കുന്നതിനായി നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ് (എൻബിഎഫ്‌സി) വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളാണ് കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ. സാധാരണയായി, നിക്ഷേപത്തിൻ്റെ പലിശനിരക്കും സമയപരിധിയും നിശ്ചയിച്ചിരിക്കുന്നു. നിക്ഷേപ കാലാവധി വർദ്ധിക്കുന്നതിന് അനുസരിച്ച് ഉയർന്ന പലിശനിരക്ക് കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിലൂടെ നേടാം.

അതോടൊപ്പം മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ ഉയർന്ന പലിശ നിരക്കും കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. കോർപ്പറേറ്റ് എഫ്ഡികൾ നിക്ഷേപകന്റെ ഭാവിയെ സാമ്പത്തികമായി സംരക്ഷിക്കാൻ സഹായിക്കുന്നതിന് ഉറപ്പുള്ളതും പ്രവചിക്കാവുന്നതുമായ വരുമാനം നൽകുന്നു. നിക്ഷേപകർക്ക് മൂലധനം നിർമ്മിക്കുന്നതിനുള്ള ക്യുമുലേറ്റീവ് ഓപ്ഷനോ അല്ലെങ്കിൽ പ്രതിമാസ വരുമാനം ഉണ്ടാക്കുന്നതിനുള്ള പേഔട്ട് ഓപ്ഷനോ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.
തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം
സാമ്പത്തിക ആവശ്യകതകൾ നിറവേറ്റുന്നതിനായി നിക്ഷേപകർക്ക് വ്യത്യസ്ത നിബന്ധനകൾ, പലിശ നിരക്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഒരു കോർപ്പറേറ്റ് എഫ്ഡി തിരഞ്ഞെടുക്കാം. എന്നിരുന്നാലും, കോർപ്പറേറ്റ് എഫ്ഡി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധാലുവായിരിക്കണം. സ്ഥിരമായ റിട്ടേണുകളും ഗണ്യമായി കുറഞ്ഞ ചാഞ്ചാട്ടവും ലഭിക്കുന്നതിന് ട്രിപ്പിൾ എ (AAA) ഡബിൾ എ(AA) റേറ്റഡ് കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മഹീന്ദ്ര ഫിനാൻസ്, ബജാജ് ഫിൻസെർവ്, എൽഐസി ഹൗസിംഗ് ഫിനാൻസ്, പിഎൻബി ഹൗസിംഗ് ഫിനാൻസ് എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ കോർപ്പറേറ്റ് എഫ്ഡികൾ വാഗ്ദാനം ചെയ്യുന്നു. മറ്റ് കാര്യങ്ങൾക്കൊപ്പം കാലാവധിയെ ആശ്രയിച്ച് ഇവയുടെ പലിശ നിരക്ക് വ്യത്യാസപ്പെടുന്നു. കോർപ്പറേറ്റ് സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിശോധിക്കാം.
ശ്രീറാം ഫിനാൻസ് : 8.18 ശതമാനം പലിശ നിരക്കാണ് 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് ശ്രീറാം ഫിനാൻസ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
മഹീന്ദ്ര ഫിനാൻസ് : 8.5 ശതമാനം പലിശ നിരക്കാണ് 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് മഹീന്ദ്ര ഫിനാൻസ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
മണിപ്പാൽ ഹൗസിംഗ് ഫിനാൻസ് : 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 8.25 ശതമാനം പലിശ നിരക്കാണ് മണിപ്പാൽ ഹൗസിംഗ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് : 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 7.85 ശതമാനം പലിശ നിരക്കാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 0.30 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
സുന്ദരം ഹോം ഫിനാൻസ് : 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ നിരക്കാണ് സുന്ദരം ഹോം ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് : 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 8.07 ശതമാനം പലിശ നിരക്കാണ് മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
ഐസിഐസിഐ ഹോം ഫിനാൻസ് : 7.65 ശതമാനം പലിശ നിരക്കാണ് 3 വർഷത്തെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് ഐസിഐസിഐ ഹോം ഫിനാൻസ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം ഉയർന്ന പലിശയ്ക്കും അർഹതയുണ്ട്.
പലിശയ്ക്ക് നികുതി നൽകണം
കോർപ്പറേറ്റ് എഫ്ഡിയിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ഒരു വ്യക്തിയുടെ മാർജിനൽ ടാക്സ് സ്ലാബ് നിരക്ക് അനുസരിച്ച് നികുതി ചുമത്തുന്നു.
കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാനുള്ള 3 കാരണങ്ങൾ
1. മെച്ചപ്പെട്ട പലിശ നിരക്ക് - കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾക്ക് പരമ്പരാഗത സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ നിരക്ക് ഉണ്ട്. നല്ല, സ്ഥിരതയുള്ള ഒരു ബാങ്കിന് നൽകാൻ കഴിയുന്നതിനേക്കാൾ 1-3% വരെ അവ കൂടുതലായിരിക്കും.
2. കുറഞ്ഞ അപകടസാധ്യത - ഓരോ കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾക്കും ക്രെഡിറ്റ് റേറ്റിംഗുകൾ നൽകിയിട്ടുണ്ട്. റേറ്റിംഗുകൾ ആനുകാലികമായി പരിഷ്കരിക്കപ്പെടുന്നു. ഏറ്റവും ഉയർന്നതോ സുരക്ഷിതമോ ആയ റേറ്റിംഗ് സാധാരണയായി എഎഎ ആണ്.
3. വിപണിയിലെ ചാഞ്ചാട്ടമില്ല - കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളെ വിപണിയുടെ ഉയർച്ച താഴ്ചകൾ ബാധിക്കില്ല. ചുരുക്കത്തിൽ, നിക്ഷേപകർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന അസ്ഥിരതയില്ല. നിശ്ചിത കാലയളവിലേക്ക് തുക ഒരു നിശ്ചിത നിരക്കിൽ അടച്ചിരിക്കുന്നതിനാൽ ഒരാൾക്ക് യാതൊരു ടെൻഷനും കൂടാതെ തുടരാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications