അനിശ്ചിതത്വങ്ങൾ നിറഞ്ഞ പ്രവചനാതീതമായ ഒരു സാമ്പത്തിക അവസ്ഥയിൽ ശരിയായ സമ്പാദ്യ പദ്ധതികൾ അനിവാര്യമാണ്. വ്യക്തമായ സാമ്പത്തിക ആസൂത്രണവും കൃത്യമായ സാമ്പത്തിക അച്ചടക്കവുമാണ് സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് വഴിതെളിക്കുന്നത്.
വിദ്യാഭ്യാസം, വസ്തു തുടങ്ങി ഹ്രസ്വകാലത്തേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിനായാലും വിരമിക്കൽ ജീവതം പോലെയുള്ള ദീർഘകാല ആവശ്യങ്ങൾക്കായാലും ശരിയായ സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അത്തരത്തിൽ നിലവിലുള്ള ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികളാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്. വിവിധ പ്രായത്തിലുള്ളവർക്കും വ്യത്യസ്ത മേഖലകളിലായിരിക്കുന്നവർക്കും പ്രയോജനപ്പെടുന്ന അഞ്ച് പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം.
1. നാഷ്ണൽ സേവിംഗ് സർട്ടിഫിക്കറ്റ്
ചെറുകിട, ഇടത്തരം നിക്ഷേപങ്ങളെ സഹായിക്കുന്ന മികച്ചതും ലാഭകരവുമായ സമ്പാദ്യ പദ്ധതിയാണ് നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് അഥവ എൻഎസ്‌സി. കേന്ദ്ര സർക്കാരാണ് എൻഎസ്‌സികങ ഇഷ്യൂ ചെയ്യുന്നത്. ഇത് നിക്ഷേപത്തിന് ഉറപ്പായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നു. നിലവിൽ 6.8 ശതമാനം പലിശയാണ് നാഷ്ണൽ സേവിംഗ് സർട്ടിഫിക്കറ്റിൽ നിക്ഷേപകർക്ക് ലഭിക്കുന്നത്. അഞ്ച് മുതൽ പത്ത് വർഷം വരെയാണ് ഇതിന്റെ നിക്ഷേപ കാലയളവ്. നികുതി ഇളവ് എൻഎസ്‌സിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നിക്ഷേപകർക്ക് നികുതി ഇളവ് ലഭിക്കും. പോസ്റ്റ് ഓഫീസുകളിൽ നിന്നും നാഷ്ണൽ സേവിംഗ് സർട്ടിഫിക്കറ്റ് എടുക്കാൻ സാധിക്കും.

2. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട്
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഇപിഎഫ് അഥവ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഏറ്റവും മികച്ച വിരമിക്കൽ സമ്പാദ്യ പദ്ധതികളിലൊന്നാണ്. ഇരുപതോ അതിലധികമോ ജീവനക്കാരുള്ള ഒരു തൊഴിലിടത്ത് ഇപിഎഫ് നിർബന്ധമാണ്. ജീവനക്കാരുടെ ക്ഷാമബത്തയുടെയും അടിസ്ഥാന ശമ്പളത്തിന്റെയും ഒരു നിശ്ചിത ശതമാനം ഇപിഎഫിലേക്ക് എത്തുന്നു. നിലവിൽ 8.5 ശതമാനമാണ് പലിശ. വിരമിക്കലിന് ശേഷവും ഉറപ്പായ വരുമാനം ഇത് ഉറപ്പാക്കുന്നുവെന്ന് മാത്രമല്ല നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്.
3. റെക്കറിംഗ് ഡെപ്പോസിറ്റ്
ഉറപ്പായതും ഉയർന്നതുമായി റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന അപകട സാധ്യത കുറഞ്ഞ നിക്ഷേപ രീതികളിലൊന്നാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി. വലിയൊരു വിഭാഗം ആളുകൾ തിരഞ്ഞെടുക്കുന്ന പദ്ധതിയിൽ, അവർക്ക് ഒരു നിശ്ചിത കാലത്തേക്ക് നിക്ഷേപം നടത്താനും അതിൽ നിന്ന് പലിശ വരുമാനം നേടാനും സാധിക്കുന്നു. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ഇത് ലഭ്യമാണ്. ആറ് മുതൽ ഏഴ് ശതമാനം വരെ പലിശയാണ് ഇത്തരം നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. അപകടസാധ്യത കുറവാണെങ്കിലും ജനറേറ്റുചെയ്യുന്ന പലിശയ്ക്ക് നികുതി ചുമത്തും. അതേസമയം പലിശ സമാഹരണത്തിലൂടെ സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നതിനൊപ്പം അച്ചടക്കമുള്ള സമ്പാദ്യശീലങ്ങൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആർഡികൾ അനുയോജ്യമാണ്.
4. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പിപിഎഫ് എഥവ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഏറ്റവും ജനപ്രിയമായ നിക്ഷേപ രീതികളിലൊന്നാണ്. മുതിർന്ന പൗരന്മാർക്ക് ഇതിൽ നിക്ഷേപം നടത്തുന്നതിലൂടെ വലിയൊരു തുക ലാഭിക്കാൻ സാധിക്കുന്നു. കേന്ദ്ര സർക്കാരാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ ഉറപ്പായ റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ ഓപ്ഷനെന്ന നിലയിലാണ് പിപിഎഫ് ജനപ്രിയമാകുന്നത്. പിപിഎഫിൽ നിക്ഷേപിക്കുന്നതുവഴി പ്രതിവർഷം ഒന്നര ലക്ഷം രൂപ വരെ ലാഭിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും. ഒരു പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി പതിനഞ്ച് വർഷമാണ്, അഞ്ച് വർഷത്തെ ഇടവേളകളിൽ അനിശ്ചിതമായി പുതുക്കാവുന്നതാണ്. 7.10 ശതമാനം പലിശയാണ് ഇപ്പോൾ പിപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്.
5. പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം
സാധാരണക്കാർ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന നിക്ഷേപ പദ്ധതികളാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസിന്റേത്. അപകട സാധ്യത കുറവാണെന്നതും ഉറപ്പായ റിട്ടേൺസുമാണ് ഇതിന് കാരണം. ഇത്തരത്തിൽ പ്രതിമാസ വരുമാനം ഉറപ്പുനൽകുന്ന അതിവേഗ വരുമാന നിക്ഷേപ രീതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. 6.60 ശതമാനം പലിശ നിരക്കിൽ പ്രതിമാസം വരുമാനം ലഭിക്കുന്നത്. ഇവിടെ ഒറ്റത്തവണ നിക്ഷേപമാണ്. നിക്ഷേപ ദൈർഘ്യം അഞ്ച് വർഷമാണ്, നേരത്തെയുള്ള പിൻവലിക്കലുകൾക്ക് പിഴയും ഉണ്ടായിരിക്കുന്നതാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications