ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ജനങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ജനങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. യുഎസില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചായിരുന്നു ജോ ബൈഡന് സമൂഹ മാധ്യമങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ കടുത്ത പരാമര്‍ശം നടത്തിയത്.

എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ ഈ പ്രസ്താനയ്ക്കെതിരെ മുന്നോട്ട് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഈ പരാമര്‍ശം തികച്ചും തെറ്റാണെന്നാണ് ഫേസ്ബുക്കിന്റെ വാദം. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലൂടെ കോവിഡ് വാക്സിനുകളെക്കുറിച്ചുള്ള വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുവാന്‍ അനുവദിക്കുന്നു എന്നായിരുന്നു ജോ ബൈഡന് പറഞ്ഞത്. എന്നാല്‍ കണക്കുകളിലൂടെ യാഥാര്‍ഥ്യം വ്യക്തമാകുമെന്ന് ഫേസ്ബുക്കും തങ്ങളുടെ ഭാഗം ശക്തമാക്കുന്നു.
ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഫേസ്ബുക്ക് കമ്പനി വൈസ് പ്രസിഡന്റ് ഗൈ റോസന്‍ പങ്കുവച്ച കോര്‍പറേറ്റ് ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുകയും ചെയ്തു. അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 85 ശതമാനം പേരും കോവിഡ് വാക്സിന് എടുത്തവരോ വാക്സിന് എടുക്കുവാന്‍ താത്പര്യപ്പെടുന്നവരോ ആണെന്ന് ബ്ലോഗില്‍ പറയുന്നു. ജൂലൈ ആദ്യ വാരത്തിനുള്ളില്‍ അമേരിക്കയിലെ 70 ശതമാനം പേരെയും വാക്സിനേറ്റു ചെയ്യുക എന്നതായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ ലക്ഷ്യം. എന്നാല്‍ ഇത് നേടാനാകാതെ പോയതിന്റെ കാരണം ഫേസ്ബുക്ക് അല്ല എന്നും ബ്ലോഗില്‍ വ്യക്തമാക്കുന്നു.
കോവിഡ് രോഗ വ്യാപനത്തെ സംബന്ധിച്ചും വാക്സിനുകളെക്കുറിച്ചും തെറ്റായ വാദങ്ങള്‍ പ്രചരിക്കുന്നത് തടയാനാവശ്യമായ നയങ്ങള്‍ കമ്പനി നടപ്പിലാക്കിയിരുന്നു. അതിനാല്‍ തന്നെ വിശ്വാസ യോഗ്യമായ വിവരങ്ങള്‍ മാത്രമാണ് തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ളത് എന്നും ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് വ്യക്തമാക്കുന്നു.
രോഗ വ്യാപനം നടന്ന ഘട്ടങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ആല്‍ഫബെറ്റ് ഇന്ക് ഉടമസ്ഥതയിലുള്ള യൂട്യൂബ് തുടങ്ങിയവയിലൂടെ കോവിഡുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തെറ്റായ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കുവാന്‍ ഫേസ്ബുക്കിന് സാധിച്ചില്ല എന്ന വിമര്‍ശനങ്ങളും ഫേസ്ബുക്കിന് നേരിടേണ്ടി വന്നിരുന്നു.
മാര്‍ക് സുക്കര്‍ബര്‍ഗിന്റെ കീഴിലുള്ള ഫേസ്ബുക്ക് ലോകത്തിലെ ഏറ്റവും ജനകീയമായ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സേവനമാണ്. ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ ഒന്നുമാണ് ഫേസ്ബുക്ക്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
