സാമ്പത്തിക മേഖല മെച്ചപ്പെട്ടു വരുന്നു എന്ന വാര്‍ത്തകളും യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ പോളികള്‍ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നത് ഡോളറിന്റെ മൂല്യം മെച്ചപ്പെടുന്നതിന് കാരണമാകും.
കോവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമായിക്കൊണ്ട് നിലനില്‍ക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ സ്വര്‍ണ വിലയില്‍ ഉണര്‍വുണ്ടാകാനുള്ള സാധ്യതകളുണ്ടെങ്കിലും നമ്മുടെ പ്രിയപ്പെട്ട മഞ്ഞലോഹത്തിന്റെ വില വര്‍ധനവ് പിടിച്ചു നിര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

സാമ്പത്തിക മേഖല മെച്ചപ്പെട്ടു വരുന്നു എന്ന വാര്‍ത്തകളും യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ പോളികള്‍ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നത് ഡോളറിന്റെ മൂല്യം മെച്ചപ്പെടുന്നതിന് കാരണമാകും. ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നത് സ്വര്‍ണ വിലയെ പ്രതികൂലമായാണ് ബാധിക്കുക. ഡോളറിന്റെ മൂല്യമുയരുമ്പോള് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകും.
ഒരു വസ്തുവിന്റെ വില നിര്‍ണയിക്കുന്നതിന്റെ അതിന്റെ ആവശ്യകതയും ലഭ്യതയും ചേര്‍ന്നാണ്. സ്വര്‍ണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഗോള്‍ഡ് ഇടിഎഫുകളില്‍ നിന്നുള്ള തുടര്‍ച്ചയായുള്ള പുറത്തേക്കുള്ള ഒഴുക്ക് സ്വര്‍ണവിലയില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും.
സ്വര്‍ണവും ഗോള്‍ഡ് ബോണ്ടില്‍ നിന്നുള്ള ആദായവും വിപരീത അനുപാതത്തിലാണ് നിലകൊള്ളുന്നത്. ബോണ്ടുകളില്‍ നിന്നുള്ള ആദായത്തിന്റെ നിരക്ക് വര്‍ധിക്കുമ്പോള്‍ സ്വര്‍ണവില ഇടിയുവാന്‍ സാധ്യതയുണ്ടാകും.
സ്വര്‍ണത്തെ സംബന്ധിച്ച് ഉയര്‍ന്ന വിലയും പുനരുപയോഗത്തിനുള്ള ചിലവുമാണ് നിലനില്‍ക്കുന്നത്. കോവിഡ് 19 വ്യാപം തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്ന നിബന്ധനകളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയതോടെ മൈനുകളില്‍ നിന്നുള്ള സ്വര്‍ണ ലഭ്യതയില്‍ വര്ധനവുണ്ടായിത്തുടങ്ങിയിട്ടുണ്ട്. വര്‍ധിച്ച ലഭ്യതയും വിലിയില്‍ സമ്മര്‍ദമുണ്ടായേക്കാം.
പ്രാദേശിക ജ്വല്ലറികളില്‍ 22 ക്യാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 43,000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
