പരമ്പരാഗതമായി തന്നെ സ്വര്ണത്തിന്മേലുള്ള നിക്ഷേപത്തോട് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ചും മലയാളികള്‍ക്കൊരു മമത കൂടുതലുണ്ട്. നിക്ഷേപം സ്വര്‍ണത്തിലാണെങ്കില്‍ എല്ലാക്കാലവും സാമ്പത്തിക സുരക്ഷിതത്തം ഉണ്ടായിരിക്കുമെന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ഇതിനോടൊപ്പം സ്വതവേയുള്ള മൂല്യവും ഭൗതികമായ ആയുസും അപൂര്‍വ ലോഹവുമെന്ന അദ്വീതിയ സ്ഥാനവുമൊക്കെ സ്വര്ണത്തിന്മേലുള്ള നിക്ഷേപ മൂല്യത്തിന്റെ മാറ്റ് ഒളിമങ്ങാതെ കാത്തുസൂക്ഷിക്കും.
മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക അസ്ഥിരത പോലുള്ള ആപത്ഘട്ടങ്ങളില്‍ വിലയും വിശ്വാസ്യതയും ഏറുന്ന സവിശേഷത സ്വര്‍ണത്തിന് മാത്രം അവകാശപ്പെട്ടതാണ്. സമാനമായി നിരവധി അനുകൂല ഘടകങ്ങള്‍ ഉള്ളതിനാല്‍ ഏതൊരു നിക്ഷേപകന്റെയും കൈവശം ഉണ്ടായിരിക്കേണ്ട ആസ്തികളില്‍ ഒന്നായും സ്വര്‍ണത്തെ കണക്കുക്കൂട്ടുന്നു.
ഇതിനിടെ സാമ്പത്തിക മേഖലയിലേക്കും പടരുന്ന ഡിജിറ്റല്വത്കരണത്തോടെ തീരെ ചെറിയ തുകയിലും സ്വര്‍ണ നിക്ഷേപം ആരംഭിക്കാനും അതിലൂടെ സമ്പാദ്യം കെട്ടിപ്പടുക്കാനുമുള്ള വിവിധ വഴികള്‍ തുറന്നുകിട്ടിയിട്ടുണ്ട്. എന്നിരുന്നാലും സ്വര്‍ണാഭരണത്തോടുള്ള പ്രിയം മലയാളികള്‍ക്ക് കുറഞ്ഞിട്ടില്ലെന്നത് ജൂവലറി കച്ചവടവും സാക്ഷ്യപ്പെടുത്തുന്നു. ഈയൊരു പശ്ചാത്തലത്തില്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.
വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഘടകം
വിവിധ ജീവിത മുഹൂര്‍ത്തങ്ങളുമായാണ് സ്വര്‍ണാഭരണം കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ ആവശ്യം മുന്നിക്കണ്ടായിരിക്കണം സ്വര്‍ണാഭരണം വാങ്ങേണ്ടത്. വിവാഹം, കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, സമ്മാനം തുടങ്ങിയവ പോലുള്ള ഓരോ മുഹൂര്‍ത്തങ്ങളിലും അതിനു യോജിച്ച ആഭരണങ്ങളാണ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ഇതിനോടൊപ്പം വിശ്വാസ്യതയോടെയും ഉത്തരവാദിത്തപൂര്‍ണമായും സേവനം നല്കുന്ന ജൂവലറികളില്‍ നിന്നും സ്വര്‍ണാഭരണം വാങ്ങുന്നത്, തുടര്‍ന്നുള്ള കാലയളവിലും ഉപകാരപ്പെടും. കൂടാതെ സ്വര്‍ണാഭരണത്തിന്റെ പണിക്കൂലി, ഇന്‍ഷുറന്‍സ് പരിരക്ഷ, വില്പനാനന്തര സേവനം എത്രകാലം ഉണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിച്ച് ആഭരണങ്ങള്‍ വാങ്ങുന്നതു തന്നെയാണ് നല്ലത്.
പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍
മാറ്റിയെടുക്കാന്‍ പോകുന്നതിന് മുമ്പെ സ്വര്‍ണാഭരണത്തിന്റെ തൂക്കവും എണ്ണവുമൊക്കെ അളന്നു തിട്ടപ്പെടുത്തുക. കൈവശമുള്ള പേപ്പറില്‍ കുറിച്ചും വെയ്ക്കുക. ഇതിനു ശേഷമായിരിക്കണം ആഭരണം മാറ്റി വാങ്ങാന്‍ ഉദ്ദേശിക്കുന്ന കടയില്‍ സമീപിക്കേണ്ടത്. തുടര്‍ന്ന് സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധിക്ക് ആനുപാതികമായി വില ലഭിക്കുമെന്ന് ഉറപ്പാക്കുക.
916 പരിശുദ്ധിയുള്ള സ്വര്‍ണാഭരണമാണ് മാറ്റിയെടുക്കുമ്പോള്‍ അന്നത്തെ അതേ വില ലഭിക്കേണ്ടതാണ്. പണിക്കൂലിയും നികുതിയും മാത്രമായിരിക്കും അധികം ചെലവിടേണ്ടി വരികയുള്ളൂ. എന്നാല്‍ ആഭരണം വില്ക്കുകയാണെങ്കില് മൂല്യത്തിന്റെ 1 ശതമാനം മുതല്‍ വില കുറച്ചിട്ട് തിരികെ വാങ്ങുന്ന ജൂവലറികള്‍ ഇന്നു നിരവധിയാണ്.
വാങ്ങുമ്പോള്‍ ബില്‍ മേടിക്കണോ ?
സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ അതിന്റെ ബില്ലും കൈപ്പറ്റുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ട്. ബില്ലില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധിയും തൂക്കവും മറ്റു വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഏതെങ്കിലും വിധത്തില്‍ കബളിപ്പിക്കപ്പെട്ടാല്‍ നിയമപരമായി നീങ്ങുന്നതിനുള്ള തെളിവും പിടിവള്ളിയുമാണത്. കൂടാതെ ബില്‍ നല്കി ആഭരണം നല്കുന്ന സ്ഥാപനങ്ങളിലെ സ്വര്‍ണവും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയാണെന്ന് ഉറപ്പാക്കാം. ഇതിലൂടെ വില്ക്കാന്/ മാറ്റിയെടുക്കാന്‍ പോകുന്ന വേളയിലെ തലവേദന ഒഴിവാക്കാനും സ്വര്‍ണത്തിന്റെ സുരക്ഷയും ഉറപ്പാക്കാം.
ബില്‍ വാങ്ങുന്ന ആഭരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ജീവിതകാലം മുഴുവനുള്ള അറ്റക്കുറ്റപ്പണി സേവനങ്ങള്‍ക്കുള്ള വാഗ്ദാനവും ഇന്ന് ജൂവലറികള്‍ നല്‍കുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
