നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങിയോ? ഇക്കാര്യങ്ങള്‍ അറിയൂ

നിശ്ചിത തീയ്യതിയ്ക്കുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടച്ചു തീര്‍ക്കുവാന്‍ സാധിച്ചില്ല എങ്കില്‍ കുടിശ്ശികയുള്ള തുകയ്ക്ക് മേല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവ് അധിക ചാര്‍ജുകള്‍ പിഴയായി നല്‍കേണ്ടി വരും. ക്രെഡിറ്റ് കാര്

നിശ്ചിത തീയ്യതിയ്ക്കുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടച്ചു തീര്‍ക്കുവാന്‍ സാധിച്ചില്ല എങ്കില്‍ കുടിശ്ശികയുള്ള തുകയ്ക്ക് മേല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവ് അധിക ചാര്‍ജുകള്‍ പിഴയായി നല്‍കേണ്ടി വരും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബാക്കിയുള്ള തുകയ്ക്ക് 30 മുതല്‍ 49 ശതമാനം വരെയാണ് പലിശ അടയ്ക്കേണ്ടി വരിക.

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങിയോ? ഇക്കാര്യങ്ങള്‍ അറിയൂ

പുതിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ പലിശ രഹിത കാലാവദി റദ്ദ് ചെയ്യുവാനും ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക അടയ്ക്കാതിരിക്കുന്നത് വഴി കാരണമാകാം. ഒപ്പം കാര്‍ഡ് ഉടമയുടെ ക്രെഡിറ്റ് സ്‌കോറിനെയും ഇത് പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെ യഥാസമയത്തുള്ള തിരിച്ചടവ് മുടങ്ങിയാല്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നോക്കാം.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെ മുഴുവന്‍ തുകയും തിരിച്ചടയ്ക്കുവാന്‍് സാധിക്കാത്ത വ്യക്തികള്‍ക്ക് ആ മുഴുവന്‍ തുകയോ അല്ലെങ്കില്‍ അതിലൊരു ഭാഗമോ ഈക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ്സ് (ഇഎംഐ -കള്‍) ആക്കി മാറ്റുവാന്‍ സാധിക്കും. എത്ര തുകയാണോ പെട്ടെന്ന് അടയ്ക്കുവാന്‍ സാധിക്കുക, അതിനെ അടിസ്ഥാനമാക്കിയാണ് ഇംഎംഐ തുക നിശ്ചയിക്കുക. ഇഎംഐയാക്കി മാറ്റുമ്പോഴുള്ള പലിശ നിരക്ക്, ഈടാക്കുന്ന ചാര്‍ജുകളേക്കാള്‍ വളരെ കുറവാണ്. ഉപയോക്താവിന്റെ പലിശ ബാധ്യത ഇതുവഴി കുറയ്ക്കുവാന്‍ സാധിക്കും. 3 മാസം 5 വര്‍ഷം വരെ ഇഎംഐ കാലാവധിയായി തെരഞ്ഞെടുക്കാം. തിരിച്ചടവ് ശേഷി വിലയിരുത്തിയാകണം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവ് ഇഎംഐ കാലാവധി തെരഞ്ഞെടുക്കേണ്ടത്.

മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുകയും 2 -3 മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചടവ് നടത്തുവാന്‍ സാധിക്കുന്ന ഉപയോക്താവ് ആണെങ്കില്‍ അത്തരക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ഉപയോഗപ്പെടുത്താം. അതായത് നിലവിലുള്ള നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ദാതാവിന്റെ തന്നെ മറ്റൊരു ക്രെഡിറ്റ് കാര്‍ഡിലേക്കോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളുടെ ക്രെഡിറ്റ് കാര്‍ഡിലേക്കോ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് തുക കൈമാറ്റം ചെയ്യാവുന്നതാണ്.

നിശ്ചയിക്കപ്പെട്ട സമയത്തേക്ക് ചെറിയ പലിശ നിരക്കിലോ, പലിശ നിരക്ക് തീരെ ഇല്ലാതെയോ ആണ് ഈ കൈമാറ്റം നടക്കുന്നത്. പ്രമോഷണല്‍ ഇന്ററസ്റ്റ് ഫ്രീ പിരീയഡ് എന്നാണ് ഇതിന് പറയുന്നത്. ഈ കാലാവധി കഴിയുന്നതോടെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ദാതാവ് ഉപയോക്താവില്‍ നിന്നും ചാര്‍ജുകള്‍ ഈടാക്കിത്തുടങ്ങും.

ഇനി ക്രെഡിറ്റ് കാര്‍ഡ് ബാധ്യത വളരെ വലിയ തുകയാണെങ്കില്‍ ഒരു വ്യക്തിഗത വായ്പ എടുത്ത് ആ തുക കൊണ്ട് ക്രെഡിറ്റ് ബാധ്യത തിരിച്ചടയ്ക്കാം. ക്രെഡിറ്റ് കാര്‍ഡിനേക്കാളും പലിശ നിരക്ക് കുറവാണ് വ്യക്തിഗത് വായ്പകള്‍ക്ക്. 36 ശതമാനത്തില്‍ അധികമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഈടാക്കുന്ന പലിശ നിരക്കെങ്കില്‍ വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്ന പലിസ നിരക്ക് 12 മുതല്‍ 16 ശതമാനം വരെ മാത്രമാണ്.

ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് പരിശോധിക്കേണ്ടത് കാര്‍ഡ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാനപ്പെട്ട കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റുമെന്റുകള്‍ ക്രെഡിറ്റ് സ്‌കോറുകള്‍ നിലനിര്‍ത്തുവാനും സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എപ്പോഴും ഓരോ ഉപയോക്താവും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേതുണ്ട്. നിങ്ങളുടെ അറിവോടുകൂടിയല്ലാത്ത ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ട് എങ്കില്‍ അതിലൂടെ മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ക്രെഡിറ്റ് കാര്‍ഡ് ബില്ലിനൊപ്പം വരുന്ന ഫീസുകളും കാര്‍ഡ് ഉപയോക്താവ് കൃത്യമായി പരിശോധിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പിന്തുടരുന്നത് ഉപയോക്താക്കള്‍ക്ക് എപ്പോഴും സഹായകരമായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് പരിധിയ്ക്ക് മുകളിലുള്ള ചിലവഴിക്കലുകള്‍ക്ക് പലപ്പോഴും ബാങ്കുകള്‍ അധിക ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. അതിന് പുറമേ പല തരത്തിലുള്ള നികുതികളും കിഴിയ്ക്കും. അവയിലെല്ലാം ഒരു ശ്രദ്ധ നല്‍കേണ്ടത് ഏറെ പ്രധാനമാണ്.

ക്രെഡിറ്റ് ലിമിറ്റിനെക്കുറിച്ചും ആകെ കുടിശ്ശിക തുകയെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റിലൂടെ ഉപയോക്താവിന് ലഭ്യമാകും. നിലവിലെ ബില്ലിംഗ് സൈക്കിളില്‍ നല്‍കിയിരിക്കുന്ന ചാര്‍ജുകള്‍ക്കൊപ്പം അടയ്ക്കേണ്ടി വരുന്ന ഇഎംഐകളും ചേര്‍ന്നതാണ് ആകെ തുക. അധിക ചാര്‍ജുകള്‍ നല്‍കേണ്ടുന്നത് ഒഴിവാക്കുന്നതിനായി ഓരോ മാസവും കുറച്ച് കുടിശ്ശിക തുക അടയ്ക്കുന്നതിനായി ഇത് നിര്‍ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X