സ്ഥിര നിക്ഷേപത്തെ സമീപ കാലത്ത് ആകർഷകമാക്കിയത് ഇവയുടെ ഉയർന്ന പലിശ നിരക്ക് തന്നെയാണ്. എന്നാൽ റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപത്തെ പലിശയും കുറയുകയാണ്. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനമാണ് കുറവ് വരുത്തിയത്. 5.50% എന്ന നിലയിൽ നിന്ന് 5.25% എന്ന തോതിലേക്കാണ് റിപ്പോ നിരക്ക് താഴ്ന്നു. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുന്നതിന്റെ പലിശയാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് താഴ്ന്നാൽ ബാങ്കുകൾ നൽകുന്ന നിക്ഷേപ പലിശയും കുറയും. എഫ്.ഡി വഴി സ്ഥിര വരുമാനം നേടുന്ന മുതിർന്ന പൗരന്മാർ അടക്കമുള്ളവർക്ക് ഇത് തിരിച്ചടിയാകും.
എഫ്ഡി ലാഡറിംഗ് പരിഗണിക്കാം
ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിര നിക്ഷേപത്തിന് കുറഞ്ഞ വരുമാനം ലഭിക്കുന്നത് ഒഴിവാക്കാൻ എഫ്ഡി ലാഡറിംഗ് ഉപയോഗപ്പെടുത്താം. മുഴുവൻ പണവും ഒരൊറ്റ സ്ഥിര നിക്ഷേപമാക്കുന്നതിന് പകരം ഭാഗങ്ങളായി വിഭജിച്ച് വിവിധ കാലയളവുകളിൽ നിക്ഷേപിക്കാം. സ്ഥിരമായ പണലഭ്യതയും ഉയർന്ന വരുമാനം നേടുന്നതിനും സഹായിക്കും.
6 ലക്ഷം രൂപ നിക്ഷേപിക്കാനുള്ള വ്യക്തിക്ക് എങ്ങനെ എഫ്ഡി ലാഡറിംഗ് ഉപയോഗപ്പെടുത്താം എന്ന് നോക്കാം. 2 ലക്ഷം രൂപയുടെ മൂന്ന് സ്ഥിര നിക്ഷേപങ്ങളായി ഇവയെ മാറ്റാം. ശേഷം വ്യത്യസ്ത കാലാവധിയിൽ ഇവ നിക്ഷേപിക്കണം. ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിലേക്കും മറ്റൊന്ന് ദീർഘകാല സ്ഥിര നിക്ഷേപമായും മാറ്റാം. ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നിലേക്ക് അവസാന 2 ലക്ഷം നിക്ഷേപിക്കാം.

സ്മോൾ ഫിനാൻസ് ബാങ്കുകളെ ഉപയോഗിക്കാം
ഉയർന്ന പലിശ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സ്‌മോൾ ഫിനാൻസ് ബാങ്കുകളെ പരിഗണിക്കാം. സ്മോൾ ഫിനാൻസ് ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധിക പലിശ ലഭിക്കും. സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. ഇതേ സമയം മുഴുവൻ തുകയും സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപിക്കേണ്ടതില്ല. 5 ലക്ഷം രൂപ വരെയാണ് ബാങ്കുകൾക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ഇൻഷൂറൻസ് നൽകുന്നത്.
മറ്റു നിക്ഷേപങ്ങൾ
ഉയർന്ന വരുമാനം നൽകാൻ സാധ്യതയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ പരിഗണിക്കാം. അതേസമയം ഇവയ്ക്ക് ഡിഐസിജിസി ഇൻഷൂറൻസ് ലഭിക്കില്ല. ക്രെഡിറ്റ് ബ്യൂറോകൾ നൽകുന്ന ക്രെഡിറ്റ് റേറ്റിങ് അടിസ്ഥാനമാക്കി വേണം നിക്ഷേപിക്കാൻ. മറ്റു നിക്ഷേപ സാധ്യതകൾ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ എന്നിവയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
