അടുത്ത കാലത്തായി ഗ്യാരന്റീട് റിട്ടേണ്‍ ഇന്‍ഷുറന്‍സ് പ്ലാനുകളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
അടുത്ത കാലത്തായി ഗ്യാരന്റീട് റിട്ടേണ്‍ ഇന്‍ഷുറന്‍സ് പ്ലാനുകളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. നികുതി ഇളവുകളോടൊപ്പം ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിരക്കിലുള്ള സ്ഥിരമായ ആദായവും ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്കുന്നതിനാലാണിത്. ഇവ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണെന്ന് ഇന്ഷുന്സ് ഏജന്റുകളും സ്ഥാപനങ്ങളും ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഗ്യാരന്റീട് ഇന്‍ഷുറന്‍സ് പ്ലാനുകളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനത്തിന്റെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഓഹരി വിപണിയിലെ ഉയര്‍ന്ന അസ്ഥിരതകള്‍ക്കിടയിലും ഇപ്പോള്‍ ഗ്യാരന്റീട് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണോ എന്ന് നമുക്കൊന്ന് നോക്കാം.
വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രകാരം വിപണിയിലെ ഒട്ടുമിക്ക ഗ്യാരന്റീട് റിട്ടേണ്‍ പോളിസികളും സ്ഥിര നിക്ഷേപ പദ്ധതികളെക്കാള്‍ ആകര്‍ഷകമായതും ഉയര്‍ന്നതുമായ ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ (ഐആര്‍ആര്‍) വാഗ്്ദാനം ചെയ്യുന്നവയാണ്. ആര്‍ബിഐ റിപ്പോ നിരക്കില്‍ വരുത്തിയ കുറവുകള്‍ കാരണം ഹ്രസ്വകാല നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. എന്നാല്‍ അത്രയും നിരക്കില്‍ ദീര്‍ഘകാല നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല.
30 വയസ്സുള്ള ഒരു പുരുഷന് 10 മുതല്‍ 20 വര്‍ഷം വരെയുള്ള കാലയളവിലേക്ക് എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ബജാജ് അലയന്‍സ്, ടാറ്റ എഐഎ, ഭാരതി എഎക്സ്എ ലൈഫ്, മാക്സ് ലൈഫ് എന്നീ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഗ്യാരന്റീട് പ്ലാനുകളിലെ ഐആര്‍ആര്‍ 5.4 ശതമാനത്തിനും 6 ശതമാനത്തിനും ഇടയിലാണ്.
എന്നാല്‍ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, കൊഡാക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളില്‍ 5 വര്‍ഷവും അതിന് മുകളിലേക്കുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 5 ശതമാനം മുതല്‍ 5.4 ശതമാനം വരെയാണ്.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നുള്ള മെച്യൂരിറ്റി തുക ആസ്തി ആദായത്തില്‍ നിന്നും നികുതി ഒഴിവാക്കുന്നതിന് അര്‍ഹമാണ്. ഒപ്പം പോളിസിയ്ക്കായി അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് ആദായ നികുതി നിയമത്തിലെ വകുപ്പ് 80c പ്രകാരം നികുതി ഇളവും ലഭിക്കും. ബാങ്കുകളിലെ സാധാരണ സ്ഥിര നിക്ഷേപ പദ്ധതികളില്‍ ഇത്തരം ഇളവുകള്‍ നിക്ഷേപകന് ലഭിക്കുകയില്ല.
ഗ്യാരന്റീട് റിട്ടേണ്‍ ഇന്‍ഷുറന്‍സില്‍ പരമാവധി ആദായം ലഭിക്കുന്നതിനായി ലോക്ക് ഇന്‍ പിരീഡിന് മുമ്പ് പോളിസി സറണ്ടര്‍ ചെയ്യാതിരിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
