കേരളത്തിൽ കൂടുതലായി വിവാഹങ്ങൾ നടക്കുന്ന സമയമാണിത്. രണ്ട് വ്യക്തികളെക്കാൾ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂടി ചേരലാണ് വിവാഹമെന്നത്. വ്യത്യസ്ത സാമ്പത്തിക ചുറ്റുപാടുള്ളവരായിരിക്കും വരനും വധുവും. എന്നാൽ വിവാഹ ശേഷം രണ്ടു പേരും ഒരു പാതയിൽ സഞ്ചരിക്കേണ്ടവരാണ്. കല്യാണത്തിന് മുൻപ് സ്വന്തം ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളും വ്യക്തിഗത വായ്പകളും ജീവിത അഭിലാഷങ്ങളുമായി സ്വതന്ത്രമായി ജീവിക്കുന്നവർ പക്ഷെ കല്യാണശേഷം സാമ്പത്തിക അച്ചടക്കമുള്ളവരായി മാറുന്നു.
ഒരു പക്ഷെ രണ്ട് തുല്യ വലിപ്പമുള്ള കമ്പനികളുടെ ലയനം പോലെയാണ് വിവാഹമെന്ന് സ്റ്റോക്ക് മാർക്കറ്റ് ഭാഷ ഉപയോഗിച്ച് പറയാം. സ്നേഹവും വിശ്വാസവും പോലെ തന്നെ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയാണ് സാമ്പത്തികവും . സാമ്പത്തിക വിവേകം ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ജീവിതത്തെ സന്തോഷകരമായ രീതിയിൽ മുന്നോട്ട് നയിക്കുകയും ചെയ്യും . ശക്തമായ സാമ്പത്തിക അടിത്തറയിൽ ഒരു കുടുംബ ജീവിതം എങ്ങനെ ആരംഭിക്കാൻ കഴിയും എന്ന് നോക്കാം.

കുടുംബ ബജറ്റ്
കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ കുടുംബ ജീവിതം എളുപ്പമാണ്. എത്രയാണൊ വരവ്, അതിനനുസരിച്ച് ചില വഴിക്കുക. അതിനായി പ്രതിമാസ ബജറ്റ് അല്ലെങ്കിൽ ഒരു ചെലവ് പ്ലാൻ ഉണ്ടാക്കുന്നത് ഏറ്റവും നല്ല കാര്യമാണ്. വാടക, പലചരക്ക്, ഭക്ഷണം, അവധിദിനങ്ങൾ, ഷോപ്പിംഗ് തുടങ്ങിയ പ്രധാന ഇനങ്ങളിൽ എത്ര രൂപ വരെ ചിലവഴിക്കാമെന്ന് മനസിലാക്കുക. അതിനനുസരിച്ച് പ്രതിമാസ ബജറ്റ് തയ്യാറാക്കുക. അങ്ങനെ ചെലവുകളുള്ള വ്യക്തമായി നിർവചിക്കപ്പെട്ട ബജറ്റ് നിങ്ങളെയും നിങ്ങളുടെ പങ്കാളിയെയും പ്രതിമാസ ചെലവുകളുമായി പൊരുത്തപ്പെട്ട് പോകാൻ സഹായിക്കും.
വരവിൽ കവിഞ്ഞ് ചിലവഴിക്കുക എന്നത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കാര്യമാണ്. കാരണം പ്രതിമാസം പതിനായിരം രൂപ വരവുള്ള ഒരു കുടുംബം പ്രതിമാസം 12000 രൂപ ചിലവഴിച്ചാൽ കുടുംബ ബജറ്റ് ആകെ താളം തെറ്റും. അതുകൊണ്ട് വരവിനനുസരിച്ച് മാത്രം ചിലവഴിക്കുക.
പൊതുവായ സാമ്പത്തിക ലക്ഷ്യങ്ങൾ
ഭാര്യയും ഭർത്താവും തുല്യമായി പണം വിനിയോഗിക്കേണ്ടി വരുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട്. വാഹനം വാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസം, വീട് തുടങ്ങിയ കാര്യങ്ങളാണ് ഇവ. ഈ കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒരാൾ വിട്ടുനിൽക്കുകയാണെങ്കിൽ അത് മറ്റേയാൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറും. അതുകൊണ്ടുതന്നെ പൊതുവായ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് പരസ്പരം സഹായിക്കുക. കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുതിയ വാഹനമോ ഭവനമോ വാങ്ങിക്കുന്നതിന് ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ ചേരുന്നത് നല്ലതാണ്.
സമ്പാദ്യവും നിക്ഷേപ പദ്ധതിയും
എല്ലാ മാസവും അത്യാവശ്യ ചെലവുകൾക്കായി ബജറ്റ് തയ്യാറാക്കുന്നത് പോലെ പ്രധാനമാണ് ഒരു സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഉണ്ടാക്കുന്നത്. ഫിക്സഡ് ഡിപ്പോസിറ്റുകൾ, സേവിംഗ്സ് അക്കൗണ്ടുകൾ, ബോണ്ടുകൾ മുതലായവ പോലുള്ളവയിൽ നിക്ഷേപിക്കാം. നിക്ഷേപങ്ങൾ നടത്തുമ്പോൾ പങ്കാളികൾ രണ്ടുപേർക്കും ഒരേ രീതിയിൽ വിവങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
കുടുംബ ആരോഗ്യ ഇൻഷുറൻസ്
ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യ കാര്യങ്ങളിൽ കുടുംബത്തിന് പെട്ടന്ന് സാമ്പത്തിക സഹായം ആവശ്യമായി വന്നാൽ ആരോഗ്യ ഇൻഷുറൻസ് ഉള്ളത് സഹായകമായേക്കും. ഭീമമായ തുക ചെറുതാക്കാൻ ഇവ ഉപകരിക്കും .
ലൈഫ് ഇൻഷുറൻസ് പ്ലാൻ
നിങ്ങളുടെ പങ്കാളിയുടെയും കുടുംബത്തിന്റെയും ദീർഘകാല സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാൻ ലൈഫ് ഇൻഷുറൻസ് പ്ലാൻ അനിവാര്യമാണ് . സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ മാർഗ്ഗങ്ങളിലൊന്നാണ് ടേം ലൈഫ് ഇൻഷുറൻസ്. ജോയിന്റ് ലൈഫ് ഇൻഷുറൻസറും എടുക്കാൻ കഴിയും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
