അപകട സാധ്യത കുറഞ്ഞ നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപ രീതിയാണ് സ്ഥിര നിക്ഷേപം അഥവ എഫ്ഡി. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപങ്ങൾ തന്നെ. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ റിട്ടേൺസ് ഉറപ്പുതരുന്നതും സ്ഥിര നിക്ഷേപങ്ങളാണ്. അറുപത് വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നിരക്കിലാണ് സ്ഥിര നിക്ഷേപങ്ങളുടെ റിട്ടേൺസ് ലഭിക്കുന്നത്. ബാങ്കുകൾ മാത്രമല്ല പോസ്റ്റ് ഓഫീസും മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെയെല്ലാം പലിശ നിരക്ക് വ്യത്യസ്തമായിരിക്കും. ഫെബ്രുവരി ആദ്യവാരം പല ബാങ്കുകളും മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയിരുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മുതിർന്ന പൗരന്മാർക്ക് മികച്ച റിട്ടേൺസ് ലഭിക്കുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്: രാജ്യത്തെ ഭീമൻ ബാങ്കുകളെക്കാളും ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് ചെറുകിട ബാങ്കുകളാണ്. യൂണിറ്റ് സ്മോൾ ഫിനാൻസ് ബാങ്ക് അത്തരത്തിൽ ഏറ്റവും ഉയർന്ന പലിശ നിക്ഷേപകർക്ക് നൽകുന്ന ബാങ്കുകളിൽ ഒന്നാണ്. മുതിർന്ന പൗരന്മാർക്ക് 1001 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 9.50 ശതമാനം പലിശയാണ് നൽകുന്നത്. കാലയളവ് കുറയുന്നതനുസരിച്ച് പലിശയും കുറയും. ആറ് മാസം മുതൽ 201 ദിവസം വരെ 9.25 ശതമാനവും 501 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കും ഇതേ നിരക്കാണ് ലഭിക്കുന്നത്. അതേസമയം 701 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 9.45 ശതമാനം പലിശയും ലഭിക്കും.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: ഫെബ്രുവരി ഒന്നിന് പുതുക്കിയ നിരക്ക് അനുസരിച്ച് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 2024 മാർച്ച് 31 വരെ ഈ സ്പെഷ്യൽ സ്കീമിൽ സ്ഥിര നിക്ഷേപം നടത്താനും ഉയർന്ന റിട്ടേൺസ് സ്വന്തമാക്കാനും സാധിക്കും.
പഞ്ചാബ് നാഷ്ണൽ ബാങ്ക്: ദേശസാൽകൃത ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപത്തിന് ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കാണ് പഞ്ചാബ് നാഷ്ണൽ ബാങ്ക്. 400 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശയാണ് പരമാവധി ലഭിക്കുന്നത്. 300 ദിവസത്തെ നിക്ഷേപങ്ങളുടെ പൊതു നിരക്കും മുതിർന്ന പൗരന്മാർക്കും 80 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചു. ഈ നിക്ഷേപങ്ങൾ മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 7.85 ശതമാനവും റിട്ടേൺസ് ഉറപ്പുനൽകും.
എച്ച്ഡിഎഫ്സി ബാങ്ക്: 15 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിലൂടെ മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം വരെ പലിശ റിട്ടേൺസായി നൽകുന്ന ബാങ്കാണ് എച്ച്ഡിഎഫ്സി. 15 മുതൽ 18 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ 7.60 ശതമാനവും 18 മുതൽ 31 മാസം വരെയുള്ള നിക്ഷേപത്തിന് 7.5 ശതമാനം പലിശയുമാണ് എച്ച്ഡിഎഫ്സി വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications