ഭാവി ജീവിതം സുരക്ഷിതമാക്കാൻ വിവിധ നിക്ഷേപ പദ്ധതികളിൽ ഇൻവെസ്റ്റ് ചെയ്യണം. രാജ്യത്തെ എല്ലാ ബാങ്കുകളും നിരവധി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. അതിൽ സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകളാണ് എപ്പോഴും മികച്ച വരുമാനം ഉറപ്പാക്കുന്നത്. താരതമ്യേന എഫ്.ഡി പലിശ നിരക്ക് കൂടുതലാണ്. ദീർഘകാല നിക്ഷേപങ്ങളും ഹ്രസ്വകാല നിക്ഷേപങ്ങളുമുണ്ട്. ദീർഘകാല നിക്ഷേപങ്ങളിലൂടെ ഉയർന്ന പലിശയും ഹ്രസ്വകാല നിക്ഷേപങ്ങളിലൂടെ കുറഞ്ഞ പലിശയും ലഭിക്കും.
പൊതുമേഖലാ, പ്രൈവറ്റ് ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉയർന്ന പലിശ നിരക്കുള്ള സ്ഥിര നിക്ഷേപങ്ങളിലാണ് ആളുകൾ നിക്ഷേപിക്കുന്നത്. കുറഞ്ഞ കാലത്തിനുള്ളിൽ മികച്ച നേട്ടം നൽകുന്ന എഫ്.ഡി സ്കീമുകളുണ്ടോ? സ്വകാര്യ, പൊതുമേഖലയിലെ വൻകിട ബാങ്കുകൾ മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കുകൾ ഇവിടെ പരിശോധിക്കാം.
1. എച്ച്.ഡി.എഫ്.സി ബാങ്ക് എഫ്.ഡി
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്.ഡി.എഫ്.സി. ഇവിടെ വിവിധ എഫ്.ഡി സ്കീമുകൾ നൽകുന്നു. 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2024 ജൂലൈ 24 മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലുള്ള ഈ നിരക്ക് മികച്ച നേട്ടം ഉറപ്പാക്കുന്നു.

2. ഐ.സി.ഐ.സി.ഐ ബാങ്ക്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ഐ.സി.ഐ.സി.ഐ. ഈ ബാങ്കും 3 വർഷത്തെ എഫ്.ഡികൾക്ക് സാധാരണക്കാർക്ക് 7% പലിശയും മുതിർന്ന പൗരന്മാർക്ക് 7.5% പലിശയും വാഗ്ദാനം ചെയ്യുന്നു. ഉയർന്ന വരുമാനം ഉറപ്പാക്കാം.
3. കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര സാധാരണക്കാർക്ക് 7 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.6 ശതമാനവും പലിശ നിരക്കിലാണ് 3 വർഷത്തെ എഫ്.ഡി വാഗ്ദാനം ചെയ്യുന്നത്. ജൂൺ 14 മുതലാണ് ഈ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. ഇത് മികച്ച നേട്ടം നൽകുന്നു. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിൽ 4ാം സ്ഥാനത്താണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാനം.
4. ആക്‌സിസ് ബാങ്ക്
ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിൽ മൂന്നാം സ്ഥാനത്തുള്ള ബാങ്കാണ് ആക്സിസ്. 3 വർഷത്തെ എഫ്‌ഡികളിൽ സാധാരണ പൗരന്മാർക്ക് 7.1 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്ക് ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വന്നു.
5. എസ്.ബി.ഐ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്.ബി.ഐ. 3 വർഷത്തെ കാലാവധിയുള്ള എഫ്.ഡികൾക്ക് സാധാരണ പൗരന്മാർക്ക് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ജൂൺ 15 മുതൽ ഈ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നു.
6. പഞ്ചാപ് നാഷണൽ ബാങ്ക് (PNB)
ഈ ബാങ്കിൽ 3 വർഷത്തെ എഫ്.ഡി നൽകുന്നു. സാധാരണ പൗരന്മാർക്ക് 3 വർഷത്തെ എഫ്.ഡിയിൽ 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
ഈ 6 ബാങ്കുകളും ഉയർന്ന നിരക്കിൽ എഫ്.ഡിക്ക് പലിശ നൽകുന്നു. 3 വർഷം കൊണ്ട് തന്നെ ആകർഷമായ തുക പലിശയിനത്തിൽ സ്വന്തമാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications