റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറച്ചു. എഫ്ഡിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി കുറഞ്ഞ പലിശ വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ.. മികച്ച എഫ്ഡി നിരക്കും 8 ശതമാനത്തിലും താഴേക്ക് കുറഞ്ഞു എന്നത് നിക്ഷേപകർക്കിടയിൽ എഫ്ഡിയോടുള്ള താത്പര്യം കുറക്കുന്നു.
സ്ഥിരമായി വരുമാനം നൽകുകയും സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കുന്നതുമായ എഫ്ഡികൾക്കു പകരമായി നിക്ഷേപ ഓപ്ഷൻ നിലവിലുണ്ടോ? വലിയ തുക സമ്പാദിക്കാൻ എസ്ഐപി പോലുള്ള മാർഗങ്ങൾ ഉപയോഗിക്കാം, പക്ഷേ അവയൊന്നും 100 ശതമാനം സുരക്ഷ നൽകുന്നില്ല. എന്നാൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിങ്ങൾക്ക് ഉയർന്ന പലിശയോടെ സുരക്ഷിതമായി നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളും അവ നൽകുന്ന പലിശ നിരക്കും അറിയാം;
1. റിക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി): എല്ലാ മാസവും നിക്ഷേപം നടത്തുന്ന മികച്ച സമ്പാദ്യ പദ്ധതിയാണിത്. ഇവിടെ ഏറ്റവും കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപിക്കാം. എന്നാൽ പരമാവധി നിക്ഷേപ തുകക്ക് പരിധിയില്ല. ആർഡിയുടെ നിലവിലെ പലിശ നിരക്ക് പ്രതിവർഷം 6.7 ശതമാനമാണ്. 5 വർഷത്തെ കാലാവധിയിൽ ഈ പദ്ധതിയിൽ നിക്ഷേപിക്കാം.

2. നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് : സ്ഥിര നിക്ഷേപത്തിന് സമാനമായ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണിത്. ഈ സ്കീമിൽ 4 കാലാവധിയും പലിശ നിരക്കുമാണുള്ളത്. അതായത് ഈ സ്കീം ഒരു വർഷത്തേക്ക് പ്രതിവർഷം 6.9 ശതമാനം പലിശ നൽകും. എന്നാൽ രണ്ട് വർഷത്തേക്ക് 7 ശതമാനവും, മൂന്ന് വർഷത്തേക്ക് 7.1 ശതമാനവുമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം അഞ്ച് വർഷത്തെ കാലാവധിയിൽ 7.5 ശതമാനം പലിശ ഉറപ്പാക്കാം. 5 വർഷം വരെയാണ് ഈ സ്കീമിൻ്റെയും കാലാവധി.
3. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) : ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപത്തിലൂടെ 5 വർഷത്തേക്ക് പ്രതിമാസം വരുമാനം ലഭിക്കും. നിലവിൽ 7.4 ശതമാനം വാർഷിക പലിശ ഈ സ്കീം വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. സിംഗിൾ അക്കൗണ്ട് ഉടമകൾക്ക് 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ട് ഉടമകൾക്ക് 15 ലക്ഷം രൂപയുമാണ് നിക്ഷേപ പരിധി.
4. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് (SCSS): ഈ ചെറുകിട നിക്ഷേപം 60 വയസ്സും അതിനു മുകളിലുമുള്ള മുതിർന്ന പൗരൻമാർക്ക് മാത്രമാണ്. ഇവിടെ പ്രതിവർഷം 8.2 ശതമാനം എന്ന ഉയർന്ന പലിശ നിരക്ക് ലഭിക്കും. ഇവിടെ നിക്ഷേപിക്കാവുന്ന പരമാവധി തുക 30 ലക്ഷമാണ്. ഇതും ഒറ്റത്തവണ നിക്ഷേപം തന്നെയാണ്. കാലാവധി 5 വർഷത്തേക്കാണ്.
5. പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്): വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്ക് നിക്ഷേപിക്കാവുന്ന ജനപ്രിയ പദ്ധതിയാണ് പിപിഎഫ്. 15 വർഷത്തേ കാലാവധിയിൽ നിക്ഷേപിക്കാവുന്ന ഈ സ്കീം പ്രതിവർഷം 7.1 ശതമാനം പലിശ നൽകുന്നു. ഇവിടെ ഓരോ വർഷവുമാണ് നിക്ഷേപം നടത്തുന്നത്. പ്രതിവർഷം 1.5 ലക്ഷം വരെ നിക്ഷേപിക്കാം. 15 വർഷത്തിനു ശേഷം ആവശ്യമെങ്കിൽ കാലാവധി നീട്ടാനും സാധിക്കും.
6. സുകന്യ സമൃദ്ധി യോജന: 10 വയസ്സിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് നിക്ഷേപം ആരംഭിക്കാവുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്. ഈ സ്കീം പ്രതിവർഷം 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. പ്രതിവർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്.
7. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC): 5 വർഷത്തെ കാലാവധിയുള്ള ഈ നിക്ഷേപ സ്കീം പ്രതിവർഷം 7.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇവിടെ പരമാവധി നിക്ഷേപ പരിധിയില്ല.
8. കിസാൻ വികാസ് പത്ര (കെവിപി): ഇതൊരു പ്രത്യേക നിക്ഷേപ പദ്ധതിയാണ്. 115 മാസത്തെ കാലാവധിയിലാണ് ഇവിടെ നിക്ഷേപിക്കുന്നത്. പ്രതിവർഷം 7.5 ശതമാനം പലിശയാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്. കെവിപിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്, എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
