സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് റിസർവ് ബാങ്ക് നയങ്ങളെ ആശ്രയിച്ചാണ്. 2022 മേയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതോടെയാണ് സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയരാൻ തുടങ്ങിയത്. എന്നാൽ ഇതിന് ശേഷം പലിശ നിരക്കിൽ റിസർവ് ബാങ്ക് കുറവുവരുത്തി. 2025 ൽ മാത്രം പലിശ നിരക്ക് 1.25 ശതമാനം കുറച്ചു. ഇത് സ്ഥിര നിക്ഷപ പലിശയും കുറയാൻ കാരണമായി. സ്ഥിര നിക്ഷേപത്തിന്റെയും മറ്റ് സേവിംഗ്‌സ് സ്‌കീമുകളുടെയും പലിശ നിരക്ക് റിപ്പോ നിരക്കിലെ മാറ്റത്തിന് അനുസരിച്ച് പരിഷ്‌കരിക്കും. ഉയർന്ന പലിശ നിരക്ക് കാലയളവ് അധിക കാലത്തേക്ക് തുടരില്ലെന്ന് ഇതിലൂടെ മനസിലാക്കാം.

റിപ്പോ നിരക്ക്
വാണിജ്യ ബാങ്കുകൾക്ക് പണത്തിൻ്റെ ദൗർലഭ്യം ഉണ്ടാകുമ്പോൾ റിസർവ് ബാങ്കിൽ നിന്നും പണം വായ്പയെടുക്കാം. സെൻട്രൽ ബാങ്ക് വായ്പ നൽകുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ലളിതമായി പറഞ്ഞാൽ, സാധാരണയായി സർക്കാർ സെക്യൂരിറ്റികൾക്കെതിരെ, ഹ്രസ്വകാല ആവശ്യങ്ങൾക്കായി ബാങ്കുകൾ ആർബിഐയിൽ നിന്നും പണം കടം വാങ്ങുന്ന നിരക്കാണിത്. റിപ്പോ നിരക്ക് കുറയുമ്പോൾ ഉയർന്ന പലിശ നൽകി നിക്ഷേപകരിൽ നിന്നും സ്ഥിര നിക്ഷേപം സ്വീകരിക്കേണ്ട ആവശ്യം ബാങ്കുകൾക്കില്ല. അതിനാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയും.
റിപ്പോയിൽ കാൽശതമാനം(0.25) കുറവുാണ് സെപ്റ്റംബർ മാസത്തിലെ യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വരുത്തിയത്. 5.50 ശതമാനത്തിൽനിന്ന് 5.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്. റിപ്പോ നിരക്ക് ഉയരുന്ന ഘട്ടത്തിൽ ബാങ്കുകൾ പലിശ നിരക്ക് ബാങ്ക് ഉയർന്ന പലിശ നിരക്ക് നിക്ഷേപകരിലേക്ക് എത്തിക്കും. ഇതാണ് സ്ഥിര നിക്ഷേപങ്ങളുടെപലിശ നിരക്ക് ഉയർത്തുന്നത്. അതോടൊപ്പം റിപ്പോ നിരക്ക് കുറയാൻ തുടങ്ങുമ്പോൾ സ്ഥിര നിക്ഷേപ പലിശ നിരക്കും കുറയും.
എങ്ങനെ നിക്ഷേപം പ്ലാൻ ചെയ്യാം
ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നൽകുന്ന സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 3 വർഷം വരെയുള്ള ഹ്രസ്വ- ഇടത്തരം കാലയളവിൽ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നിലവിലെ ഉയർന്ന പലിശ നിരക്ക് പ്രയോജനപ്പെടുത്താം.
ലാഡറിംഗ് ഉപയോഗിക്കാം
ദീർഘകാലത്തേക്ക് സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മികച്ച റിട്ടേണിന് 'എഫ്ഡി ലാഡറിംഗ്' രീതി ഉപയോഗിക്കാം. സ്ഥിര നിക്ഷേപത്തിനായി കയ്യിലുള്ള തുക വിവിധ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതാണ് എഫ്ഡി ലാഡറിംഗ്. ഇതുവഴി ഓരോ സ്ഥിര നിക്ഷേപം കാലാവധി എത്തുമ്പോഴും ഉയർന്ന പലിശ നിരക്കിൽ നിക്ഷേപിക്കാനുള്ള അവസരം ലഭിക്കും.
പലിശ നിരക്ക്
പ്രമുഖ ബാങ്കുകളുടെ പലിശ നിരക്ക് നോക്കാം. എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.80 ശതമാനമാണ്. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 6.60 ശതമാനം പലിശ നൽകും. കനറാ ബാങ്ക് 6.50 ശതമാനം പലിശ നൽകുമ്പോൾ എസ്ബിഐയിൽ 6.60 ശതമാനം വരെ ഉയർന്ന പലിശ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
