ഒരു നിക്ഷേപ പദ്ധതിയാണ് ലക്ഷ്യമെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ തന്നെയാണ് ഏറ്റവും ബെസ്റ്റ്. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം ഒരു മികച്ച സാമ്പത്തിക നിക്ഷേപവും നിങ്ങൾ ഉറപ്പാക്കുന്നു. ഒക്ടോബർ മാസത്തിന്റെ തുടക്കം മുതൽ രാജ്യത്ത് സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. അതിനോടനുബന്ധിച്ച് പല ബാങ്കുകളും അവരുടെ എഫ്.ഡി പലിശ നിരക്കിൽ മാറ്റം കൊണ്ടു വന്നിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ അവരുടെ പലിശ നിരക്ക് പരിഷ്കരിച്ചു. ഇപ്പോൾ ഉപഭോക്താക്കൾക്ക് എഫ്.ഡി യിൽ 8.05 ശതമാനം വരെ പലിശ ലഭിക്കും. എന്നിരുന്നാലും, ഈ പലിശ നിരക്കുകളെല്ലാം 3 കോടി രൂപയിൽ താഴെയുള്ള എഫ്ഡികൾക്ക് ബാധകമായിരിക്കും.
1- പഞ്ചാബ് നാഷണൽ ബാങ്ക്
400 ദിവസത്തെ എഫ്.ഡികൾക്ക് പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.25% വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.75% പലിശയും സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05% പലിശയുമാണ് നൽകുന്നത്. ഒക്ടോബർ ഒന്നു മുതൽ ഈ നിരക്കുകൾ നിലവിൽ വന്നു.
2- പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 2.80 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ഉറപ്പ് നൽകുന്നു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്കാണ് ഈ പലിശ. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ നൽകും. സൂപ്പർ സീനിയർ പൗരന്മാർക്ക് 222 ദിവസം, 333 ദിവസം, 444 ദിവസം, 666 ദിവസം, 999 ദിവസം എന്നീ കാലയളവുകളിൽ 0.15 ശതമാനം അധിക പലിശ നൽകുന്നു. ഈ നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.
3- ബാങ്ക് ഓഫ് ബറോഡ
7 ദിവസം മുതൽ 10 വർഷം വരെയാണ് ബാങ്ക് ഓഫ് ബറോഡ 4.25% മുതൽ 7.15% വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 4.75% മുതൽ 7.60% വരെ പലിശ നൽകുന്നു. ഈ പുതിയ നിരക്കുകൾ ഒക്ടോബർ 3 മുതൽ പ്രാബല്യത്തിൽ വന്നു.

സ്ഥിര നിക്ഷേപത്തിന്റെ പ്രധാന നേട്ടങ്ങൾ
7 ദിവസം മുതൽ 10 വർഷം വരെയാണ് എഫ്.ഡിയിൽ നിക്ഷേപിക്കാനുള്ള കാലാവധി. ഓരോ ബാങ്കിലും വ്യത്യസ്തമാർന്ന പലിശ നിരക്കാണ്. സ്ഥിര നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ഒരു നിശ്ചിത സമയത്ത് ഒരു നിശ്ചിത പലിശ ലഭിക്കും. ആ സമയത്തെ വിപണി സാഹചര്യങ്ങൾ എന്തുതന്നെയായാലും, നിക്ഷേപത്തിന് നിങ്ങൾക്ക് ഒരു നിശ്ചിത പലിശ ലഭിക്കും. ഇത് എഫ്.ഡി യുടെ മാത്രം പ്രത്യേകതയല്ല. ഓരോ നിക്ഷേപങ്ങൾക്കും ഇത്തരത്തിൽ പലതരം ആനുകൂല്യങ്ങളും പ്രത്യേകതകളും ഉണ്ട്.
സ്ഥിര നിക്ഷേപങ്ങൾക്കുള്ള അത്തരം ചില ഗുണങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം;
അപ്രതീക്ഷ സാഹചര്യത്തിൽ പണം പിൻവലിക്കാം:
ചില പ്രത്യേക സാഹചര്യത്തിൽ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പണം പിൻവലിക്കാം. ഇത്തരത്തിൽ പിൻവലിക്കുമ്പോൾ ചില അധിക ചാർജ് നൽകേണ്ടി വരും. ഇത്തരം എഫ്.ഡികളെ ലിക്വിഡ് ഇൻവെസ്റ്റ്മെന്റ് എന്നാണ് വിളിക്കുന്നത്.
ലോൺ സൗകര്യമുണ്ട്
അപ്രതീക്ഷിതമായി വരുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് നിക്ഷേപത്തിൽ നിന്നും പിൻവലിക്കാതെ ലോൺ എടുക്കാൻ സൗകര്യമുണ്ട്. ഒരു എഫ്.ഡിയുടെ 90 ശതമാനത്തോളം ലോൺ നേടാം. സാധാരണയായി എഫ്.ഡിയേക്കാളും ഒരു ശതമാനം പലിശ നിരക്ക് കൂടുതലാണ് ലോണിന്.
സ്ഥിരമായ പലിശ നിരക്ക്
പലിശ നിരക്കിലെ മാറ്റങ്ങൾ എഫ്.ഡിയെ ബാധിക്കാറില്ല. നിങ്ങൾ ഒരു എഫ്.ഡിയിൽ പണം നിക്ഷേപിച്ചാൽ മികച്ച പലിശ നിരക്ക് ലഭിക്കും. ഒരു പക്ഷേ പലിശ നിരക്ക് കുറഞ്ഞാലും നിങ്ങൾക്ക് സ്ഥിരമായ പലിശ ലഭിക്കും.
മറ്റു ഓപ്ഷനുകൾ
സാധാരണയായി എഫ്.ഡിയിൽ 7 ദിവസം മുതൽ 10 വർഷം വരെയാണ് നിക്ഷേപിക്കുന്നത്. എസ്.ബി.ഐ ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ എഫ്.ഡി ചെയ്യുന്നു. എന്നാൽ എസ്.ബി.ഐയിൽ എഫ്.ഡിയ്ക്ക് പരമാവധി തുക നിക്ഷേപിക്കാനുള്ള പരിധിയില്ല.
റിസ്ക് കുറവാണ്
എളുപ്പത്തിൽ നിക്ഷേപിക്കാവുന്ന മികച്ച ഓപ്ഷനായി ഫിക്സഡ് ഡിപ്പോസിറ്റ്. ബാങ്കുകളെല്ലാം ആർ.ബി.ഐയുടെ നിരീക്ഷണത്തിലാണ്. മറ്റേതൊരു ഡെപ്പോസിറ്റ് ഓപ്ഷനുമായി താരതമ്യം ചെയ്യുമ്പോൾ എഫ്.ഡി ഒരു സുരക്ഷിത ഓപ്ഷനാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications