സുരക്ഷ, കൃത്യമായ പലിശ, അനുയോജ്യമായ നിക്ഷേപ കാലയളവ് എന്നിവയാണ് സ്ഥിര നിക്ഷേപം നടത്താൻ ആളുകളെ പ്രേരിപ്പിക്കുന്നത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിരവധി കാലയളവുകളിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. വിവിധ കാലയളവുകൾക്ക് വ്യത്യസ്ഥ പലിശ നിരക്കുകളും ബാങ്കുകൾ വാഗ്ധാനം ചെയ്യുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 0.40 ശതമാനം വരെയാണ് വർദ്ധനവ്. ഈ പുതിയ നിരക്കുകൾ ഒക്ടോബർ 14 മുതൽ നിലവിൽ വന്നു. സ്ഥിര നിക്ഷേപത്തിന്റെ പുതിയ പലിശ നിരക്ക് നമുക്ക് പരിശോധിക്കാം.
7 ദിവസം മുതൽ 14 ദിവസം വരെ - പൊതുജനങ്ങൾക്ക്: 4.25 ശതമാനം; മുതിർന്ന പൗരന്മാർക്ക്: 4.75 ശതമാനം
15 ദിവസം മുതൽ 45 ദിവസം വരെ - പൊതുജനങ്ങൾ: 4.50 ശതമാനം; മുതിർന്ന പൗരന്മാർ: 5 ശതമാനം
46 ദിവസം മുതൽ 90 ദിവസം വരെ - പൊതുജനങ്ങൾ: 5.50 ശതമാനം; മുതിർന്ന പൗരന്മാർ: 6 ശതമാനം
91 ദിവസം മുതൽ 180 ദിവസം വരെ - പൊതുജനങ്ങൾ: 5.60 ശതമാനം; മുതിർന്ന പൗരന്മാർ: 6.10 ശതമാനം
181 ദിവസം മുതൽ 210 ദിവസം വരെ - പൊതുജനങ്ങൾ: 5.75 ശതമാനം; മുതിർന്ന പൗരന്മാർ: 6.25 ശതമാനം

211 ദിവസം മുതൽ 270 ദിവസം വരെ - പൊതുജനങ്ങൾ: 6.25 ശതമാനം; മുതിർന്ന പൗരന്മാർ: 6.75 ശതമാനം
271 ദിവസവും അതിൽ കൂടുതലും 1 വർഷത്തിൽ താഴെയും - പൊതു ജനങ്ങൾ: 6.50 ശതമാനം; മുതിർന്ന പൗരന്മാർ: 7 ശതമാനം
1 വർഷം - പൊതുജനങ്ങൾ: 6.85 ശതമാനം; മുതിർന്ന പൗരന്മാർക്ക്: 7.35 ശതമാനം
1 വർഷം മുതൽ 400 ദിവസത്തിൽ കൂടുതൽ - പൊതുജനങ്ങൾ: 7 ശതമാനം; മുതിർന്ന പൗരന്മാർ: 7.50 ശതമാനം
400 ദിവസങ്ങളും 2 വർഷം വരെ - പൊതുജനങ്ങൾ: 7 ശതമാനം; മുതിർന്ന പൗരന്മാർ: 7.50 ശതമാനം
2 വർഷം മുതൽ 3 വർഷം വരെ - പൊതുജനങ്ങൾ: 7.15 ശതമാനം; മുതിർന്ന പൗരന്മാർ: 7.65 ശതമാനം
3 വർഷം മുതൽ 5 വർഷം വരെ - പൊതുജനങ്ങൾ: 6.80 ശതമാനം; മുതിർന്ന പൗരന്മാർ: 7.40 ശതമാനം
5 വർഷം മുതൽ 10 വർഷം വരെ - പൊതുജനങ്ങൾ: 6.50 ശതമാനം; മുതിർന്ന പൗരന്മാർ: 7.50 ശതമാനം
10 വർഷം (കോർട്ട് ഓർഡർ സ്കീം) - പൊതുജനങ്ങൾ: 6.25 ശതമാനം; മുതിർന്ന പൗരന്മാർ: 6.75 ശതമാനം

എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാം
ഇക്കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുക എന്നത് ഒട്ടും സങ്കീര്‍ണമായ പ്രക്രിയ അല്ല. ഏതൊരാള്‍ക്കും എളുപ്പം പൂര്‍ത്തിയാക്കാവുന്ന കാര്യമാണിത്. ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല. ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. മികച്ച പലിശ നിരക്കിന് പുറമേ ഇന്‍ഷുറന്‍സ് സേവനം, ആദായ നികുതി നേട്ടങ്ങള്‍ തുടങ്ങിയവയും സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications