ടെൻഷൻ ഫ്രീ എന്നതാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും വലിയ ഗുണം. ഉറപ്പായ പലിശയും നിക്ഷേപ സുരക്ഷയും ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ വാഗ്ധാനം ചെയ്യുന്നു. അതുകൊണ്ടാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിലും മ്യൂച്വൽ ഫണ്ടുകളുടെ കുതിപ്പിലും സ്ഥിര നിക്ഷേപം ആളുകളുടെ ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി ഇന്നും നിലനിൽക്കുന്നത്. ആകർഷകമായ റിട്ടേണുകളുള്ള ഒരു സ്ഥിര നിക്ഷേപം നിങ്ങൾ അന്വേഷിക്കുകയാണോ..?
രാജ്യത്തെ പല മുൻനിര ബാങ്കുകളും 444 ദിവസത്തെ കാലാവധിയുള്ള പ്രത്യേക സ്ഥിര നിക്ഷേപ സ്കീമുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് ജനറൽ, സീനിയർ, സൂപ്പർ സീനിയർ പൗരന്മാർക്ക് മികച്ച റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേക എഫ്ഡികളിൽ നിലവിലുള്ള പലിശ നിരക്കുകളും ഒരു ലക്ഷം രൂപയുടെ നിക്ഷേപം എങ്ങനെ വളരുമെന്നും നമുക്ക് പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)
എസ്‌ബിഐയുടെ അമൃത് വൃഷ്ടി സ്കീം എന്ന് വിളിക്കുന്ന 444 ദിവസത്തെ പ്രത്യേക എഫ്‌ഡി, ജനറൽ പൗരന്മാർക്ക് 6.60 ശതമാനം പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശ നേടാം. എന്നാൽ സൂപ്പർ സീനിയർ പൗരന്മാർക്ക് 7.20 ശതമാനം പലിശ ലഭിക്കും.
എസ്‌ബിഐയുടെ അമൃത് വൃഷ്ടി എഫ്‌ഡിയിൽ 6.6 ശതമാനം പലിശ നിരക്കിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 1,08,288 രൂപ മെച്യൂരിറ്റി തുക ലഭിക്കും. അതായത് പലിശയായി നേടാൻ സാധിക്കുക 8,288 രൂപ.
ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ബാങ്കിന്റെ ഇൻഡ് സെക്യൂർ 444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഇതിൽ സാധാരണ പൗരന്മാർക്ക് 6.70 ശതമാനം, മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.45 ശതമാനം എന്നിങ്ങനെയാണ് പലിശ നൽകുന്നത്. 6.7 ശതമാനം പലിശ നിരക്കിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ മെച്യൂരിറ്റി മൂല്യം 1,08,418.26 രൂപയാകും. അതായത് പലിശയായി 8,418.26 രൂപ ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ
ബാങ്കിന്‍റെ സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം 444 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപമാണ്. പദ്ധതിയിൽ സാധാരണ പൗരന്മാർക്ക് 6.60%, മുതിർന്ന പൗരന്മാർക്ക് 7.10%, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.20% എന്നിവ നൽകുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് (പലിശ നിരക്ക് 6.6%) കാലാവധി പൂർത്തിയാകുമ്പോൾ 1,08,288.61 രൂപ ലഭിക്കും. അതിൽ 8,288.61 രൂപ പലിശയാണ്.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിന്‍റെ 444 ദിവസത്തെ ഉത്സവ് എഫ്ഡി സ്പെഷ്യൽ ഡെപ്പോസിറ്റ് സ്കീം സാധാരണ പൗരന്മാർക്ക് 6.70%, മുതിർന്ന പൗരന്മാർക്ക് 7.20%, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.35% എന്നിങ്ങനെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 2025 സെപ്റ്റംബർ 30 വരെ ഈ നിരക്കുകൾ സാധുവാണ്. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് (പലിശ നിരക്ക് 6.7%) കാലാവധി പൂർത്തിയാകുമ്പോൾ 1,08,418.26 രൂപയും പലിശ 8,418.26 രൂപയും ലഭിക്കും.
കനറാ ബാങ്ക്
കാനറാ ബാങ്ക് അതിന്‍റെ 444 ദിവസത്തെ എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.50% പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 7.00% പലിശ നിരക്കും നൽകുന്നു. ഈ സ്കീമിലെ ഒരു ലക്ഷം രൂപ നിക്ഷേപത്തിന് (പലിശ നിരക്ക് 6.5%) 1,08,159.08 രൂപ നേടാം. പലിശ 8,159.08 രൂപയായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications