കയ്യിലുള്ള പണം ഏതെങ്കിലും പദ്ധതികളിൽ നിക്ഷേപിക്കണമെന്നാഗ്രഹിക്കുന്നവരാണ് പലരും. പക്ഷെ എങ്ങനെ, ഏത് പദ്ധതിയിൽ നിക്ഷേപിക്കണമെന്നതിൽ ആർക്കും കൃത്യമായ ധാരണയുണ്ടാകില്ല. അതുകൊണ്ടു തന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് അവയുടെ അപകട സാധ്യതകളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കണം. നിക്ഷേപ പദ്ധതികളെ, സുരക്ഷിതമായ നിക്ഷേപമെന്നും അപകട സാധ്യതയുള്ള നിക്ഷേപമെന്നും രണ്ടായി തിരിക്കാം.
ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണമെന്നത് നിക്ഷേപകന്‍റെ തീരുമാനമാണ്. സാമ്പത്തിക ഭദ്രതയേയും പണം കൈകാര്യം ചെയ്യാനുള്ള കഴിവിനേയും സാമ്പത്തിക ലക്ഷ്യത്തേയും അടിസ്ഥാനപ്പെടുത്തിയാണത് തീരുമാനിക്കേണ്ടത്. അത്യാവശ്യത്തിനുള്ള പണം കണ്ടെത്തുക എന്നതാണ് ലക്ഷ്യമെങ്കിൽ സുരക്ഷിതമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ദീർഘകാലത്തിന് ശേഷം വലിയ വരുമാനം കണ്ടെത്തുക എന്നതാണ് ലക്ഷ്യമെങ്കിൽ രണ്ട് മാർഗങ്ങളുപയോഗിച്ചും വരുമാനം കണ്ടെത്താം.

എന്തൊക്കെയാണ് സുരക്ഷിതമായ നിക്ഷേപവും അപകട സാധ്യതയുള്ളതുമായ നിക്ഷേപങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ന് നോക്കാം
സുരക്ഷിതമായ നിക്ഷേപങ്ങൾ എന്നുള്ളത് പേര് പോലെ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമായിരിക്കും എന്നതാണ്. അതായത് നിക്ഷേപിക്കുന്ന തുക നഷ്ടപ്പെടാനുള്ള സാധ്യത കുറവായിരിക്കും. ഫിക്സഡ് ഡിപ്പോസിറ്റ് അല്ലെങ്കിൽ ഫിക്സഡ് റിട്ടേൺ വാഗ്ദാനം ചെയ്യുന്ന സർക്കാർ സ്കീമുകളാണ് ഈ ഗണത്തിൽ പെടുന്നത്. ബാങ്കിലാണ് തുക നിക്ഷേപിക്കുന്നതെങ്കിൽ, നിക്ഷേപം ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്‍റി കോർപ്പറേഷൻ (ഡിഐസിജിസി) മുഖേന പരിരക്ഷിക്കപ്പെടും.
സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വരുമാനം മാത്രമേ നേടാൻ സാധിക്കുകയുള്ളു. കാരണം സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് പൊതുവേ കുറവായിരിക്കും. നിങ്ങളുടെ വാങ്ങൽ ശേഷിയും കുറയും. പക്ഷെ അപകട സാധ്യതകൾ ഏറ്റെടുക്കാൻ തയ്യാറാകാത്ത നിക്ഷപകൾക്ക് ഏറ്റവും അനുയോജ്യമാണ് ഈ നിക്ഷേപം.
സുരക്ഷിതമായ നിക്ഷേപങ്ങളുടെ കാലയളവ് പലപ്പോഴും കുറവായിരിക്കും. അതോടൊപ്പം നിയന്ത്രണങ്ങളുടെ മാത്രമേ നിക്ഷേപം പിൻവലിക്കാനും സാധിക്കുകയുള്ളു.ച ചിലപ്പോൾ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ പിഴയും ചുമത്തിയേക്കാം.
അപകടകരമായ നിക്ഷേപങ്ങൾ ( Risky Investments )ക്ക് വരുമാന സാധ്യതകൾ ഉയർന്നതായിരിക്കും.
ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയാണ് അപകട നിരക്ക് ഉയർന്ന നിക്ഷേപങ്ങൾ. അപകട സാധ്യത ഉയർന്നതാണെങ്കിലും കുറഞ്ഞ കാലത്തിനുള്ളിൽ കൂടുതൽ വരുമാനം നേടാം എന്നത് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണ്.
വിപണിയിലെ അസ്ഥിരത ഒരേ സമയം നേട്ടമായും കോട്ടമായും മാറും. ഉദാഹരണത്തിന് സ്റ്റോക്കുകൾക്ക് കുറഞ്ഞ കാലയളവിൽ ഗണ്യമായ വില വർദ്ധനവുണ്ടായാൽ അത് നിക്ഷേപകന് നേട്ടമാണ്. എന്നാൽ വില കുറഞ്ഞാൽ നഷ്ടം സംഭവിക്കും. അതുകൊണ്ടു തന്നെ വിപണിയിലെ ചാഞ്ചാട്ടം കൃത്യമായി മനസിലാക്കണം.
മ്യൂച്വൽ ഫണ്ടുകൾ പോലുള്ള അപകടസാധ്യതയുള്ള നിക്ഷേപങ്ങളുമായി സ്ഥിരനിക്ഷേപം പോലുള്ള അപകടരഹിത നിക്ഷേപങ്ങൾ സംയോജിപ്പിക്കുന്നത് സുരക്ഷിതത്വവും അതോടൊപ്പം വരുമാനവും നൽകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
