വലിയ തുക സമ്പാദിക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട്? എന്നാൽ മികച്ച നിക്ഷേപ മാർഗം ഏതാണ്? എഫ്.ഡിയാണോ അതോ എസ്.ഐ.പിയാണോ ഏറ്റവും മികച്ചത്? ഈ കാര്യത്തിൽ നിങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടായേക്കാം. ചിലർ എഫ്.ഡി നിക്ഷേപത്തിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. ചിലർ എസ്.ഐ.പിയിലൂടെ ദീർഘകാല നേട്ടത്തെ കുറിച്ച് ചർച്ച ചെയ്യുന്നു. സത്യത്തിൽ ഏത് നിക്ഷേപമാണ് മികച്ചത്?
എഫ്.ഡി സികീമിൽ സാധാരണയായി ഒറ്റത്തവണയാണ് നിക്ഷേപം നടത്തുന്നത്. അതിലൂടെ നിക്ഷേപ കാലയളവിൽ നിങ്ങൾക്ക് സ്ഥിരമായ വരുമാനം ലഭിക്കുന്നു. എന്നാൽ എസ്.ഐ.പിയിൽ കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപം നിക്ഷേപിക്കണം. വലിയ തുക ലക്ഷ്യം വെക്കുന്നവർ ദീർഘകാലത്തേക്ക് നിക്ഷേപിക്കണം. എല്ലാ സാമ്പത്തിക ലക്ഷ്യങ്ങൾക്കും എഫ്.ഡി അനുയോജ്യമാണ്. അതുപോലെ വലിയ കോർപ്പസ് ലഭിക്കുന്ന ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് എസ്.ഐ.പി അനുയോജ്യമാണ്.
നിങ്ങളുടെ സാമ്പത്തിക വളർച്ചക്കായി എവിടെ നിക്ഷേപിക്കണമെന്ന തീരുമാനം എടുക്കേണ്ടത് നിലവിലെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചാണ്. റിസ്ക് ഇല്ലാതെ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് എഫ്.ഡിയിലും, റിസ്ക് എടുത്താലും വലിയ കോർപ്പസ് മാത്രമാണ് ലക്ഷ്യം എന്നുള്ളവർക്ക് എസ്.ഐ.പിയിലും നിക്ഷേപിക്കാം. 10 വർഷത്തിനുള്ളിൽ 6 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഉയർന്ന കോർപ്പസ് ഏത് നിക്ഷേപത്തിലൂടെ ലഭിക്കുമെന്ന് പരിശോധിക്കാം.
സ്ഥിര നിക്ഷേപം...
രാജ്യത്തെ ഏറ്റവും ജനപ്രിയ നിക്ഷേപ മാർഗമാണ് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്.ഡി). ഒറ്റത്തവണ നിക്ഷേപിക്കുന്നതിലൂടെ നിശ്ചിത കാലത്തേക്ക് സ്ഥിരമായ വരുമാനം ലഭിക്കുന്നു. ഈ സ്കീമിന് വിപണിയുമായി യാതൊരു ബന്ധവുമില്ല. അതിനാൽ നിക്ഷേപ കാലയളവിലുടനീളം മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്കിലാണ് റിട്ടേൺ ലഭിക്കുന്നത്. മാത്രമല്ല അപകട രഹിതമായ നിക്ഷേപ മാർഗം കൂടിയാണ് എഫ്.ഡി അഥവാ സ്ഥിര നിക്ഷേപം. ഇതിലൂടെ കാലാവധി പൂർത്തിയാവുന്നതു വരെ നിക്ഷേപത്തിന് യാതൊരു നഷ്ടവും സംഭവിക്കില്ല. ഉയർന്ന പലിശ നിരക്കുള്ള എഫ്.ഡിയിൽ നിക്ഷേപിച്ചാൽ വലിയ തുക റിട്ടേൺ ലഭിക്കും.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ( എസ്.ഐ.പി)
ഒരു മ്യൂച്വൽ ഫണ്ടിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിനുള്ള മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്ഐപി). 100 രൂപ മുതൽ ഇതിൽ നിക്ഷേപിച്ച് തുടങ്ങാം. എസ്.ഐ.പിയിൽ നിക്ഷേപിക്കാൻ ആരംഭിച്ചാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു നിശ്ചിത തുക ഓട്ടോമാറ്റിക്കലി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്നു. ഈ ഫണ്ടിൻ്റെ മൂല്യം (NAV) അടിസ്ഥാനമാക്കി നിങ്ങൾക്ക് യൂണിറ്റുകൾ ലഭിക്കും.
ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ കൂട്ടു പലിശയുടെ ശക്തിയിൽ നിങ്ങളുടെ നിക്ഷേപം വളർന്ന് വലിയ കോർപ്പസാവും. എന്നാൽ കൃത്യമായ ഇടവേളകളിൽ തന്നെ മുടങ്ങാതെ നിക്ഷേപിക്കണം. ഇത് വിപണിയുടെ സാഹചര്യം അനുസരിച്ചാണ് നേട്ടം നൽകുന്നത്. വിപണി ഇടിയുമ്പോൾ എസ്.ഐ.പി അവസാനിപ്പിക്കരുത്. ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ നേട്ടം ഉറപ്പാണ്.
എഫ്.ഡിയിൽ 6 ലക്ഷം നിക്ഷേപിച്ചാൽ....
ഇവിടെ കണക്ക് പ്രകാരം 10 വർഷത്തേക്ക് 6 ലക്ഷം ഒറ്റത്തവണയായി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 12,61,410 രൂപയായിരിക്കും. അതായത് 7.5% പലിശ നിരക്ക് കണക്കാക്കുമ്പോൾ 6,61,410 രൂപയാണ് പലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നത്.
എസ്.ഐ.പിയിൽ 6 ലക്ഷം നിക്ഷേപിച്ചാൽ....
എസ്.ഐ.പിയിൽ ഒറ്റത്തവണ നിക്ഷേപിക്കാൻ സാധിക്കില്ല. 6 ലക്ഷം നിക്ഷേപിക്കുവാൻ ഇവിടെ ഓരോ മാസവും 5,000 രൂപ എസ്.ഐ.പി നിക്ഷേപിക്കേണ്ടി വരും. അതായത് 6 ലക്ഷം 10 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ പ്രതിമാസം 5,000 രൂപ വരും. എസ്.ഐ.പിയിൽ സ്ഥിരമായ വരുമാനം ഇല്ലാത്തതിനാൽ 8 ശതമാനം (ഡെറ്റ് ഫണ്ട്), 10 ശതമാനം (ഇക്വിറ്റി ഫണ്ട്), 12 ശതമാനം (ഹൈബ്രിഡ് ഫണ്ട്) എന്നീ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കോർപ്പസ് കണക്കാക്കാം.
- 12 ശതമാനം വാർഷിക വരുമാനത്തിൽ 6 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേൺ 5,61,695 രൂപയും മൊത്തം കോർപ്പസ് 11,61,695 രൂപയുമായിരിക്കും.
- 10 ശതമാനം വാർഷിക വരുമാനത്തിൽ 6 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന റിട്ടേൺ 4,32,760 രൂപയാണ്. കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം കോർപ്പസ് 10,32,760 രൂപയായിരിക്കും.
- 8 ശതമാനം വാർഷിക വരുമാനത്തിൽ 6 ലക്ഷം നിക്ഷേപിച്ചാൽ അത് 9,20,828 രൂപയായി വളരും. ലഭിക്കുന്ന മൊത്തം 3,20,828 രൂപയായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications