സമ്പാദ്യ ശീലം വളരെ നല്ലതാണ്. എന്നാൽ എവിടെ നിക്ഷേപിക്കണമെന്ന കൺഫ്യൂഷൻ നിങ്ങൾക്കുണ്ടോ? സ്ഥിര നിക്ഷേപവും ചെറുകിട സമ്പാദ്യ പദ്ധതികളും മികച്ച ഓപ്ഷനുകളാണ്. എന്നാൽ ഇതിൽ ഉയർന്ന വരുമാനം ഉറപ്പാക്കുന്നത് ഏത് സ്കീമിലൂടെയാണ്? സാധാരണയായി ഒരു സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി നിക്ഷേപകർക്ക് പ്രതിവർഷം 6.7 മുതൽ 7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുമ്പോൾ, മറ്റ് നികുതി ലാഭിക്കൽ പദ്ധതികൾ അൽപ്പം ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു.
അതായത് നിലവിലുള്ള പലിശ നിരക്കുകൾ അനുസരിച്ച് പി.പി.എഫ് പ്രതിവർഷം 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ , നിക്ഷേപകർക്ക് പ്രതിവർഷം 8.2 ശതമാനം പലിശ ലഭിക്കും. സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിന്ന് പ്രതിവർഷം 8.2 ശതമാനം വരെ വരുമാനം നേടാം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ 7.7 ശതമാനം പലിശയും കിസാൻ വികാസ് പത്രയിൽ 7.5 ശതമാനം പലിശയും ലഭിക്കും. അതായത് സ്ഥിര നിക്ഷേപങ്ങളേക്കാൾ കൂടുതൽ ഇത്തരം ചെറുകിട സമ്പാദ്യ പദ്ധതിയിലൂടെ വരുമാനം ഉറപ്പാക്കാം.
നികുതി ലാഭിക്കാം...
നിലവിലെ സാഹചര്യത്തിൽ നിങ്ങൾ പുതിയ നികുതി വ്യവസ്ഥയുടെ ഭാഗമാണെങ്കിൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കില്ല. അതായത്, പി.പി.എഫിലും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളിലും 1.5 ലക്ഷം നിക്ഷേപിക്കുമ്പോൾ നിക്ഷേപിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടി വരും എന്നർത്ഥം. എങ്കിലും സ്ഥിര നിക്ഷേപ പലിശയിൽ നിന്ന് വ്യത്യസ്തമായി പിന്നീടുള്ള വർഷങ്ങളിൽ ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം നികുതി രഹിതമായിരിക്കും.
ഇവിടെ നിങ്ങൾ കുറഞ്ഞ നികുതി സ്ലാബിലോ നികുതി പരിധിയിൽ ഇല്ലാത്തയാളോ ആണെങ്കിൽ ഈ പ്രശ്നം വരുന്നില്ല. എന്നാൽ 30 ശതമാനം ആദായ നികുതി സ്ലാബിൽ പെടുന്നവർക്ക് സ്ഥിര നിക്ഷേപത്തിൽ പണം നിക്ഷേപിക്കുമ്പോൾ അവരുടെ പലിശ വരുമാനത്തിന്റെ മൂന്നിലൊന്ന് നികുതി ഈടാക്കും.

ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉൽപ്പന്നമാണ് സ്ഥിര നിക്ഷേപങ്ങൾ. അതായത് 2 മുതൽ 3 വർഷം വരെ നിക്ഷേപ കാലയളവുള്ള എഫ്.ഡികൾ മികച്ച ഓപ്ഷനാണ്.
പഴയ നികുതി വ്യവസ്ഥയും നികുതി ആനുകൂല്യങ്ങളും....
പഴയ നികുതി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്ന ഓപ്ഷനാണ് പിപിഎഫ്. പഴയ നികുതി വ്യവസ്ഥയിൽ ഇത് നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് മികച്ച റിട്ടയർമെന്റ് കോർപ്പസ് വളർത്തുന്നതിനായി പി.പി.എഫിൽ 15 വർഷത്തേക്ക് നിക്ഷേപിക്കാം. ഈ 15 വർഷത്തെ ലോക്ക്-ഇൻ പിരീയഡ് അവസാനിച്ചാൽ പിന്നീട് 5 വർഷത്തേക്ക് കാലാവധി നീട്ടാൻ സാധിക്കും. അതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും.
എന്നാൽ ഇതിനിടയിൽ നിങ്ങൾ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്താലും നിങ്ങൾ പിപിഎഫിൽ നിക്ഷേപിക്കുന്നത് തുടരണം. കൂടാതെ, ചെറിയ നികുതി നിരക്കുകളിൽ മധ്യകാല ലക്ഷ്യങ്ങൾക്കായി സോവറിൻ ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്ന മികച്ച സ്കീമാണ് എൻ.എസ്.സി അഥവാ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റ്.
ദീർഘകാലത്തേക്ക് നിക്ഷേപിക്കാനും നികുതി ഇളവുകൾ ആഗ്രഹിക്കുന്നവർക്കും പി.പി.എഫ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. അതേസമയം എഫ്.ഡി ഹ്രസ്വകാല ആവശ്യങ്ങൾക്കും കുറഞ്ഞ നികുതി പരിധിയിൽ വരുന്നതുമാണ്. അതിനാൽ പി.പി.എഫും ഉം സ്ഥിര നിക്ഷേപങ്ങളും ജനപ്രിയ നിക്ഷേപ ഓപ്ഷനുകളാണെങ്കിലും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസരിച്ച് ഇവയുടെ നേട്ടങ്ങളും മാറും. പെട്ടെന്ന് പണത്തിന് ആവശ്യം വരുന്നവർക്ക് എഫ്.ഡിയാണ് മികച്ച ഓപ്ഷൻ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications