ഓൺലൈൻ പർച്ചേസ് നടത്തുമ്പോൾ ബയോമെട്രിക് സ്ഥിരീകരണത്തിലൂടെ സുരക്ഷ ഉറപ്പാക്കാൻ ഒരുങ്ങി ഫെഡറൽ ബാങ്ക്. ഫിൻടെക് കമ്പനികളായ M2P, MinkasuPay എന്നിവയുമായി സഹകരിച്ചാണ് ഫെഡറൽ ബാങ്ക് ഈ പുതിയ സൊല്യൂഷൻ അവതരിപ്പിക്കുന്നത്. വർദ്ധിച്ചു വരുന്ന തട്ടിപ്പുകളും വഞ്ചനകളും തടയുന്നതിനാണ് ഫെഡറൽ ബാങ്കിൻ്റെ ഈ പുതിയ നീക്കം.
ഫെഡറൽ ബാങ്കിൻ്റെ പുതിയ നീക്കം
സാധാരണയായി ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ ഒടിപി വഴിയാണ് സ്ഥിരീകരണം നടത്തുന്നത്. പക്ഷേ ഇവിടെ ഫെഡറൽ ബാങ്കിൻ്റെ പുതിയ നീക്കം അനുസരിച്ച് ബയോമെട്രിക് പരിശോധന നടത്തും. അതായത് ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ഓൺലൈൻ പർച്ചേസുകൾ ഉറപ്പാക്കാൻ സാധിക്കും. മാത്രമല്ല ഇതിലൂടെ ഇടപാട് സമയം വെറും 3-4 സെക്കൻഡായി കുറയ്ക്കുകയും ചെയ്യുന്നു.
ഒടിപി വഴി നടത്തുന്ന ഇത്തരം ഇടപാടുകൾ പലപ്പോഴും വഞ്ചനയിലേക്ക് നയിക്കാൻ കാരണമാവാറുണ്ട്. തട്ടിപ്പു നടത്തുന്നവർക്ക് ഒടിപി ലഭിക്കാൻ വലിയ പ്രയാസമില്ല എന്നതാണ് സത്യം. എന്നാൽ നിങ്ങളുടെ ബയോമെട്രിക് രേഖകൾ ഒരിക്കലും മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ കാര്യം.
"ബയോമെട്രിക് സ്ഥിരീകരണം പേയ്‌മെന്റുകൾ സുരക്ഷിതമാക്കാനും, തടസ്സമില്ലാത്ത രീതിയിൽ ഇടപാട് നടത്താനും സഹായിക്കുന്നു. ഫെഡറൽ ബാങ്ക് നടത്തുന്ന ഓരോ മാറ്റങ്ങൾക്കും ഒരു ലക്ഷ്യമുണ്ട്. അതായത്, ഉപഭോക്താക്കൾക്ക് സുരക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം" ഫെഡറൽ ബാങ്കിന്റെ കൺസ്യൂമർ ബാങ്കിംഗ് ദേശീയ തലവൻ വിരാട് സുനിൽ ദിവാൻജി പറയുന്നു.

ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ബയോമെട്രിക് സ്ഥിരീകരണം നടത്തുന്നത്. ഇനി ഏതെങ്കിലും ഘട്ടത്തിൽ ബയോമെട്രിക്സ് പരിശോധന ഫലപ്രദമായി നടക്കുന്നില്ലെങ്കിൽ ഒടിപി സേവനം ഉപയോഗിക്കാവും സാധിക്കും. ബയോമെട്രിക്സ് സ്ഥിരീകരണത്തിലൂടെ ഉപഭോക്താക്കൾക്ക് മർച്ചന്റ് ആപ്പുകളിൽ തടസ്സമില്ലാതെ പർച്ചേസ് നടത്താനും സാധിക്കും. ഫെഡറൽ ബാങ്ക് നൽകുന്ന ഈ സേവനം എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകളിലും ഉറപ്പാക്കാം.
ബയോമെട്രിക് സ്ഥിരീകരണം ഉപഭോക്താക്കൾക്ക് നേട്ടമാണോ?
സത്യത്തിൽ ഈ ബയോമെട്രിക് പരിശോധന നടത്തുന്നത് എങ്ങനെയാണ് ഉപഭോക്താക്കൾക്ക് നേട്ടം നൽകുന്നത്? വിശദമായി അറിയാം.
1. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഇനി ഒടിപികൾ ഉണ്ടാകില്ല. വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി മാത്രം ഉപയോഗിച്ചാൽ മതിയാകും.
2. പരമാവധി മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ നിങ്ങൾക്ക് ചെക്ക് ഔട്ട് ചെയ്യാൻ സാധിക്കും.
3. ഓരോ ഇടപാടും പൂർണ സുരക്ഷയോടെയാണ് നടക്കുന്നത്.
4. ബയോമെട്രിക്സ് സ്ഥിരീകരണം നിർബന്ധമല്ല, നിങ്ങൾക്ക് ആവശ്യമെങ്കിൽ ഒടിപി മാർഗത്തിലൂടെ പരിശോധന പൂർത്തിയാക്കാം.
ഫെഡറൽ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്കും തിരഞ്ഞെടുത്ത പങ്കാളി വ്യാപാരികൾക്കും പുതിയ മാറ്റം ഉറപ്പാക്കാം. ഇത് ഘട്ടം ഘട്ടമായിട്ടാവും പ്രാബല്യത്തിൽ വരുന്നത്. എങ്കിലും വലിയൊരു മാറ്റത്തിനുള്ള തുടക്കമാണ് ഫെഡറൽ ബാങ്ക് മുന്നോട്ട് വെക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications