വായ്പകൾക്കും മറ്റും ഉപേക്ഷിക്കുമ്പോൾ സിവിൽ സ്കോറിനെ ആണ് പലപ്പോഴും ബാങ്കുകൾ ആശ്രയിക്കാറുള്ളത്. ഉപയോക്താക്കളെ സംബന്ധിച്ച സിബിൽ സ്കോർ ഒരു കീറാമുട്ടിയാണ്. അതായത്, ഒരു ചെറിയ പിഴവ് വരുത്തിയാൽ മതി അത് താനെ ഇടിഞ്ഞ് താഴോട്ട് പോകും. ഈ വള്ളി കൂടാതെ മറ്റൊരു വള്ളി കൂടി ഇപ്പോൾ പ്രസിദ്ധി നേടുകയാണ്. ആശാന്റെ പേരാണ് ഫീക്കോ സ്കോർ.
സിബിൽ സ്കോറിൽ നമ്മുടെ ധനകാര്യ ഇടപാടുകൾ മാത്രം ചർച്ച ചെയ്യുമ്പോൾ, ഫീക്കോ സ്കോറിൽ നമ്മുടെ സോഷ്യൽ മീഡിയ ഇടപാടുകളും, ചരിത്രവും പരിഗണിക്കുന്നു. 300 മുതൽ 850 വരെ സ്‌കോൾ വരുന്ന ഈ ക്രെഡിറ്റ് റിസ്‌ക് ടൂൾ, വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് ചരിത്രം അടിസ്ഥാനമാക്കി അവരുടെ തിരിച്ചടവിനുള്ള കഴിവ് വിലയിരുത്താൻ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സഹായിക്കുന്ന ഒന്നാണ്.
ഇതെന്താ സാധനം?
എഫ് ഐ സി ഒ (Fair Isaac Corporation) വികസിപ്പിച്ചെടുത്ത ഒരു ക്രെഡിറ്റ് റിസ്‌ക് അളവുകോൽ ആയിട്ടാണ് ഇതിനെ ലോകം കാണുന്നത്. വ്യക്തികളുടെ തിരിച്ചടവ് ശേഷിയും ക്രെഡിറ്റ് ഹിസ്റ്ററിയും അടിസ്ഥാനമാക്കിയുള്ള ഒരു സംക്ഷിപ്ത സൂചനയാണ് ഈ മൂന്ന് അക്ക സംഖ്യ നൽകുന്നത്.
ഇന്ത്യയിൽ ഇതിന്റെ പ്രാധാന്യം എന്ത്?
1. വ്യാപകമായ കടം വിലയിരുത്തൽ:
ക്രിഫ്, ഹൈ മാർക്ക് പോലെയുള്ള സ്കോറുകൾ പോലെ, ഫിക്കോ സ്കോറുകൾ വ്യക്തികളുടെ ക്രെഡിറ്റ് വസ്തുതകൾ ത്വരിതഗതിയിൽ വിലയിരുത്താൻ സഹായിക്കും. ഉയർന്ന ഫിക്കോ സ്കോർ കുറവ് ക്രെഡിറ്റ് റിസ്‌ക് സൂചിപ്പിക്കുന്നു. അതിനാൽ, വായ്പയുടെ തുക, തിരിച്ചടവ് കാലയളവ്, പലിശ നിരക്ക് എന്നിവയ്ക്ക് ഇത് നിർണ്ണായകമാണ്.

2. ക്രെഡിറ്റ് ആക്സസ് വർദ്ധിപ്പിക്കുന്നു:
ഫിക്കോ സ്കോർ പരമ്പരാഗത ക്രെഡിറ്റ് വിവരങ്ങൾ മാത്രമല്ല, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, ഡിജിറ്റൽ ഫുട്പ്രിന്റ് തുടങ്ങിയ അസംപ്രദായിക വിവരങ്ങളും ഉപയോഗിച്ച് വ്യക്തിയുടെ ക്രെഡിറ്റ് റിസ്‌ക് വിലയിരുത്തുന്നു. ഇതുവഴി ക്രെഡിറ്റ് ഹിസ്റ്ററി കുറഞ്ഞ ക്രെഡിറ്റ് ഉപയോഗമുള്ളവർക്കും ധനസഹായം ലഭ്യമാകുന്നു.
3. ആഗോള സാമ്പത്തിക ഭാവി:
ഫിക്കോ സ്കോർ അമേരിക്കൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു. അതിനാൽ, ഭാവിയിൽ വിദേശ ധനസഹായം ആവശ്യമുള്ളവർക്ക് ഈ സ്കോർ ഉപകാരപ്രദമായേക്കാം.
ഫിക്കോ സ്കോറിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
1. ടൈംലീ പേയ്മെന്റുകൾ (35%)
ക്രെഡിറ്റ് അക്കൗണ്ടുകളിലെ സമയബന്ധിതമായ തിരിച്ചടവുകൾ ഫിക്കോ സ്കോറിനെ വലിയ തോതിൽ ബാധിക്കുന്നു.
2. കടബാധ്യത (30%)
വ്യക്തിക്ക് ഉള്ള ആകെ കടബാധ്യത, ലഭ്യമായ ക്രെഡിറ്റിനോട് താരതമ്യപ്പെടുത്തുന്നു.
3. ക്രെഡിറ്റ് ഹിസ്റ്ററി (15%)
വ്യക്തിയുടെ ക്രെഡിറ്റ് ഉപയോഗത്തിന്റെ ദൈർഘ്യം വിലയിരുത്തുന്നു. പഴയതും, നല്ല നിലയിലായ ക്രെഡിറ്റ് പ്രൊഫൈൽ ഫിക്കോ സ്കോറിന് ഗുണകരമാണ്.
4. പുതിയ ക്രെഡിറ്റ് (10%)
പുതുതായി എടുത്ത വായ്പകളും പുതിയ ക്രെഡിറ്റ് അപേക്ഷകളും വിലയിരുത്തുന്നു. കടബാധ്യതയില്ലാതെ, നല്ല രീതിയിൽ സ്വീകരിച്ച ക്രെഡിറ്റ് പോസിറ്റീവായ ഫലമുണ്ടാക്കും.
5. ക്രെഡിറ്റ് മിക്സ് (10%)
വ്യക്തിക്ക് ഉള്ള വിവിധതരത്തിലുള്ള വായ്പകളും (വ്യക്തിഗത വായ്പ, ഹോം ലോൺ, ക്രെഡിറ്റ് കാർഡ് മുതലായവ) വിലയിരുത്തുന്നു. വ്യത്യസ്ത തരത്തിലുള്ള വായ്പകളുള്ളവരുടെ ക്രെഡിറ്റ് റിസ്‌ക് മികച്ചതാണെന്ന് കരുതുന്നു.
ഇന്ത്യയിൽ ഇപ്പോഴും ക്രിഫ് ഹൈ മാർക്ക് പോലുള്ള ക്രെഡിറ്റ് സ്കോറുകളാണ് പ്രധാനം. പക്ഷേ, ഫിക്കോ സ്കോറുകളും ക്രമേണ പ്രാധാന്യം നേടുകയാണ് ഇപ്പോൾ. പ്രത്യേകിച്ച് ആൽട്ടർനേറ്റീവ് ഡാറ്റാ സ്കോറിംഗ് ഉപയോഗിച്ച് കൂടുതൽ വ്യക്തമായ റിസ്‌ക് പ്രൊഫൈലിംഗ് ഇതുവഴി സാധ്യമാകുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications