ഭാവിയില്‍ സമ്പത്ത് വേണ്ടേ? മില്ലേനിയല്‍സിനായിതാ ചില സാമ്പത്തിക പാഠങ്ങള്‍

സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും സാമ്പത്തിക ആരോഗ്യത്തിന് മതിയായ പ്രാധാന്യം നല്‍കാത്തതും മില്ലേനിയില്‍സിനെ അവരുടെ സാമ്പത്തിക തീരുമാനങ്ങള്‍ നീട്ടി വയ്ക്കുന്നതിന് കാരണമാകും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും സാമ്പത്തിക ആരോഗ്യത്തിന് മതിയായ പ്രാധാന്യം നല്‍കാത്തതും മില്ലേനിയില്‍സിനെ അവരുടെ സാമ്പത്തിക തീരുമാനങ്ങള്‍ നീട്ടി വയ്ക്കുന്നതിന് കാരണമാകും. സാമ്പത്തിക വര്‍ഷത്തെ തുടക്കത്തില്‍ തന്നെ മിലേനിയല്‍സ് കൈക്കൊള്ളേണ്ട പ്രധാനപ്പെട്ട ചില സാമ്പത്തിക കാര്യങ്ങളുണ്ട്. ഭാവി ജീവിതത്തില്‍ സാമ്പത്തിക സുസ്ഥിരതയും സുരക്ഷിതത്വും നല്‍കുന്നതിന് ഇത് അത്യാവശ്യമാണ്.

എമര്‍ജന്‍സി ഫണ്ട്

എമര്‍ജന്‍സി ഫണ്ട്

മില്ലേനിയല്‍സ് ആദ്യം ചെയ്യേണ്ട പരമ പ്രധാനമായ ഒരു കാര്യം മതിയായ എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുക എന്നതാണ്. ഒരു വ്യക്തിയുടെ ആറ് മാസത്തേക്കെങ്കിലുമുള്ള മുഴുവന്‍ ചിലവുകളുടെയും തുകയാണ് ചുരുങ്ങിയ എമര്‍ജന്‍സി ഫണ്ടായി കരുതേണ്ട്. ഒഴിവാക്കാനാകാത്ത എല്ലാ ചിലവുകളും ഇതില്‍ ഉള്‍പ്പെടുത്തണം. നിത്യച്ചിലവുകള്‍ക്ക് പുറമേ, യൂട്ടിലിറ്റി ബില്ലുകള്‍, നിലവിലുള്ള ഇഎംഐകള്‍, എസ്‌ഐപികള്‍, വാടക, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും.

എമര്‍ജന്‍സി ഫണ്ട് എങ്ങിനെ?

എമര്‍ജന്‍സി ഫണ്ട് എങ്ങിനെ?

സാമ്പത്തിക അടിയന്തിര സാഹചര്യങ്ങള്‍ ആശങ്കകളില്ലാതെ അഭിമുഖീകരിക്കുവാന്‍ മതിയായ എമര്‍ജന്‍സി ഫണ്ട് കൈവശമുണ്ടെങ്കില്‍ സാധിക്കും. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന നിക്ഷേപങ്ങള്‍ അവസാനിപ്പിക്കേണ്ടതോ വായ്പയ്ക്കായി അലയേണ്ടുന്നതോ ആയ സാഹചര്യം അപ്പോള്‍ ഉണ്ടാവുകയില്ല. ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാവുന്നതാണ്. എളുപ്പം പിന്‍വലിക്കാനും അതാണ് പ്രയോജനപ്രദം. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനമുള്ളവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളിലും എമര്‍ജന്‍സി ഫണ്ട് നിക്ഷേപിക്കാവുന്നതാണ്.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

അകാലമരണം സംഭവിച്ചാലും നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് പകരം വരുമാനമാവുക എന്നതാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രാഥമിക ലക്ഷ്യം. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ നിങ്ങളുടെ ശരാശരി വാര്‍ഷിക വരുമാനത്തിന്റെ ചുരുങ്ങിയത് 15 മടങ്ങെങ്കിലും ഉയര്‍ന്ന തുക കവരേജ് ലഭിക്കുമെന്ന് ഉറപ്പു വരുത്തണം. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുന്നതിനേക്കാളും ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുന്നതിന് മുന്‍ഗണന നല്‍കുക. എന്തെന്നാല്‍ ടേം ഇന്‍ഷുറന്‍സില്‍ ചെറിയ പ്രീമിയം തുകയില്‍ ഉയര്‍ന്ന കവറേജ് ലഭിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

ചികിത്സാ-ആശുപത്രി ചിലവുകളാല്‍ വരുന്ന വലിയ ബാധ്യതകള്‍ കുറയ്ക്കുവാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലൂടെ സാധിക്കും. തൊഴില്‍ ദാതാവ് ഗ്രൂപ്പ് ഹെല്‍ത്ത് പോളിസികളിലൂടെ നിങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നുണ്ട് എങ്കിലും സാധാരണഗതിയില്‍ അത്തരം പരിരക്ഷ ചികിത്സാ ചിലവിന് മതിയാകാത്ത വിധം പരിമിതമായിരിക്കും. കൂടാതെ നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപം മാറിക്കഴിഞ്ഞാല്‍ ഇത്തരം പോളിസികള്‍ അസാധുവാകുകയും ചെയ്യും. നിങ്ങളുടെ അടുത്ത തൊഴില്‍ ദാതാവ് നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് വരെ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാതിരിക്കുകയും ചെയ്യും. നേരത്തേ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുന്നത് വഴി പ്രീമിയം ഇനത്തിലുള്ള ചിലവ് കുറയ്ക്കുവാനും സാധിക്കും.

സാമ്പത്തിക ആസൂത്രണം

സാമ്പത്തിക ആസൂത്രണം

കൃത്യമായ ഒരു സാമ്പത്തിക ആസൂത്രണത്തിലൂടെ നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ ഒരു ദിശ ലഭിക്കും. ഒപ്പം അത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനായി ശരിയായ ആസ്തി വിന്യാസത്തിനും സഹായിക്കും. ഓരോ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും ആവശ്യമായ തുക, പ്രതീക്ഷിക്കുന്ന ആദായം, ആ ലക്ഷ്യത്തിലേക്കുള്ള കാലയളവ്, പണപ്പെരുപ്പ് നിരക്ക് എന്നിവ കണക്കിലെടുത്ത് വേണം മില്ലേനിയല്‍സ് അവരുടെ സാമ്പത്തിക ആസൂത്രണം ആരംഭിക്കേണ്ടത്. ഓണ്‍ലൈന്‍ എസ്‌ഐപി കാല്‍ക്കുലേറ്ററുകളിലൂടെ അത്തരം സാമ്പത്തിക ലക്ഷ്യത്തിലേക്ക് വേണ്ടുന്ന പ്രതീക്ഷിത പ്രതിമാസ വിഹിതം കണ്ടെത്തുവാന്‍ സാധിക്കും.

നേരത്തേ നിക്ഷേപം ആരംഭിക്കുക

നേരത്തേ നിക്ഷേപം ആരംഭിക്കുക

ഇനി നിങ്ങളുടെ ഓരോ പ്രത്യേക സാമ്പത്തിക ലക്ഷ്യത്തിലേക്കും എത്തുന്നതിനായി ആവശ്യമുള്ള പ്രതിമാസ എസ്‌ഐപി വിഹിതം കണ്ടെത്തിക്കഴിഞ്ഞാല്‍ എത്ര നേരത്തേ സാധിക്കുമോ അത്രയും നേരത്തേ നിക്ഷേപം ആരംഭിക്കുക. എത്ര നേരത്തേ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും അധികം നിങ്ങളുടെ നിക്ഷേപം വളരുകയും കൂട്ടുപലിശയുടേതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്യും.

ഇഎല്‍എസ്എസ് ഫണ്ടുകളില്‍

ഇഎല്‍എസ്എസ് ഫണ്ടുകളില്‍

മിക്ക നികുതി ദായകരും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിന്റെ പാദമാകുവാനോ, വിപണി താഴേക്ക് വരുന്നതോ നോക്കി കാത്തിരുന്നാണ് വകുപ്പ് 80സി പ്രകാരമുള്ള നികുതിയിളവ് നേടുന്നതിനായി ഇഎല്‍എസ്എസ് ഫണ്ടുകളില്‍ നിക്ഷേപിക്കാറ്. അങ്ങനെ ചെയ്യുന്നത് സാമ്പത്തിക വര്‍ഷത്തില്‍ വിപണി താഴ്ന്നില്ല എങ്കിലോ, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകുമ്പോഴോ ഉയര്‍ന്ന എന്‍എവിയില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ നിക്ഷേപകരെ നിര്‍ബന്ധിതരാക്കുന്നു. അതിന് പകരം വര്‍ഷം മുഴുവന്‍ എസ്‌ഐപി രീതിയില്‍ ഇഎല്‍എസ്എസില്‍ നിക്ഷേപം നടത്താം.

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍

750 പോയിന്റിന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്നത് ക്രെഡിറ്റ് കാര്‍ഡുകളും വായ്പകളും എളുപ്പത്തില്‍ ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കും. പലപ്പോഴും കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ഇത്തരം സേവനങ്ങള്‍ ലഭിക്കുകയും ചെയ്യും. ക്രെഡിറ്റ് കാര്‍ഡുകളുടെ അച്ചടക്കത്തോടെയുള്ള ഉപയോഗവും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെ കൃത്യമായ തിരിച്ചടവും നടത്തിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ മികച്ച സ്‌കോറില്‍ തന്നെ നിലനിര്‍ത്താവുന്നതാണ്. ചെറിയ കാലയളവില്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകളോ വായ്പാ ബാധ്യതകളോ ഏറ്റെടുക്കാതിരിക്കുക. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു കൊണ്ടിരിക്കുക.

Read more about: investment
English summary

financial and investment tips for millennials - explained |ഭാവിയില്‍ സമ്പത്ത് വേണ്ടേ? മില്ലേനിയല്‍സിനായിതാ ചില സാമ്പത്തിക പാഠങ്ങള്‍

financial and investment tips for millennials - explained
Story first published: Sunday, May 30, 2021, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X