ഡിജിറ്റലൈസേഷന്റെ കടന്നുവരവ് ബാങ്കിംഗ് രംഗത്താണ് വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചത്. ദൈനംദിന പണമിടപാടുകൾ ആപ്ലിക്കേഷനുകളിലൂടെ വളരെ എളുപ്പത്തിൽ സാധ്യമാകുന്നു. ഇതിന് ബാങ്കിന്റെ തന്നെ ആപ്ലിക്കേഷനും മറ്റ് യുപിഐ ആപ്ലിക്കഷനുകളും പ്രചാരത്തിലുണ്ട്. ഇതോടൊപ്പം തന്നെ ഡിജിറ്റൽ തട്ടിപ്പുകളും രാജ്യത്ത് വലിയ രീതിയിൽ വർധിച്ചു വരികയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര തട്ടിപ്പുവഴി നഷ്ടമായ തുക 542.7 കോടിയായിരുന്നത് 2023 സാമ്പത്തിക വർഷത്തിലേക്ക് എത്തുമ്പോൾ 2537.35 കോടിയായാണ് വർധിച്ചത്. നിങ്ങളെ കബളിപ്പിക്കാനും നിങ്ങളുടെ വിവരങ്ങൾ മോഷ്ടിക്കാനും നിങ്ങളറിയാതെ തന്നെ ചുറ്റും ആളുകളുണ്ടെന്ന് തിരിച്ചറിയുക.
സാമ്പത്തിക ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും വ്യക്തി വിവരങ്ങൾ പങ്കിടുമ്പോഴും ജാഗ്രത പുലർത്തണം. ചെറിയ അശ്രദ്ധ പോലും വലിയ പ്രത്യാഘതങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ ഒറ്റയടിക്ക് നഷ്ടപ്പെടാനും നിങ്ങൾ പോലുമറിയാതെ അത് തട്ടിപ്പുകാർ സ്വന്തമാക്കാനുമുള്ള സാധ്യതകളേറെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു,

ആപ്പിന്റെ ആധികാരികത ഉറപ്പാക്കുക: ഏതെങ്കിലും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് കൃത്യമായി അതിന്റെ ആധികാരികത പരിശോധിക്കുക. ഇതിന് റിവ്യൂ, റേറ്റിംഗ്സ്, ഡെവലപ്പറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ നോക്കാവുന്നതാണ്. സാമ്പത്തിക സ്ഥാപനങ്ങൾ തന്നെ നിർദ്ദേശിക്കുന്ന ആപ്ലിക്കേഷനുകൾ കണ്ടെത്തി ഡൗൺലോഡ് ചെയ്യുക. മിക്ക മൊബൈൽ ആപ്പുകളും നിങ്ങളുടെ ഉപകരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തേടുന്നുണ്ടെങ്കിലും, ഈ വിവരങ്ങൾ അത് ദുരുപയോഗം ചെയ്‌തേക്കാവുന്നവരിലേക്ക് പോകരുത്. അതിനാൽ അനുമതി നൽകുമ്പോൾ ആപ്പിന്റെ പ്രവർത്തനത്തിന് അത് പ്രസക്തമാണോയെന്ന് പുനഃപരിശോധിക്കുക. ഉപകരണത്തിന്റെ ഡാറ്റയിലേക്കും ഫീച്ചറുകളിലേക്കും അനവശ്യ ആക്സസ് തേടുന്നെങ്കിൽ ജാഗ്രത പാലിക്കുക.
ഔദ്യോഗിക ഉറവിടങ്ങളെ മാത്രം വിശ്വസിക്കുക: ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങി ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം സാമ്പത്തിക ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളോ സൈഡ്‌ലോഡിംഗ് ആപ്പുകളോ ഒഴിവാക്കുക. വെബ്സൈറ്റുകളിൽ നിന്ന് സാമ്പത്തിക ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. പകരം ധനകാര്യ സ്ഥാപനത്തിന്റെയോ സേവന ദാതാവിന്റെയോ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ശരിയായ ആപ്ലിക്കേഷനിലേക്ക് റൂട്ട് ചെയ്യാം. അപ്പോഴും ഉപയോക്തൃ അവലോകനങ്ങളും റേറ്റിംഗുകളും നോക്കുക.
സ്വകാര്യത നയങ്ങൾ വായിച്ച് മനസിലാക്കുക: നമ്മളിൽ പലരും ശരവേഗത്തിൽ ഒഴിവാക്കുന്ന ഭാഗമാണിത്. ഗുരുതര പിഴവാണിത്. സ്വകാര്യതാ നയങ്ങൾ വായിക്കുക. നിങ്ങളുടെ ഡാറ്റ എങ്ങനെ ശേഖരിക്കും, ഉപയോഗിക്കും, പങ്കിടും എന്ന് മനസിലാക്കാൻ ആപ്പിന്റെ സ്വകാര്യതാ നയം ശ്രദ്ധാപൂർവ്വം വായിക്കുക. അവർ ഇന്ത്യൻ ഡാറ്റ സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ശക്തമായ പാസ്‌വേഡുകൾ: സാമ്പത്തിക ആപ്ലിക്കേഷനുകൾക്കായി ശക്തമായ പാസ്‌വേഡുകൾ സെറ്റ് ചെയ്യുക. എളുപ്പത്തിൽ ആളുകൾക്ക് ഊഹിക്കാൻ സാധിക്കുന്ന ജനന തീയതി പോലുള്ളവയിൽ നിന്ന് വേറിട്ട് ചിന്തിക്കുക.
അനുമതി എന്തിനെല്ലാം?: നിങ്ങൾ ഒരു സാമ്പത്തിക ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ആപ്പിന്റെ ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ മാത്രം പങ്കിടുക. ഉദാഹരണത്തിന്, ചില കാര്യങ്ങൾ പരിശോധിക്കാനും വാങ്ങാനും മാത്രമാണ് നിങ്ങൾ ആപ്പ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടേണ്ടതില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications