സാമ്പത്തിക പ്രതിസന്ധി: ചെറുപ്പക്കാർ ഒഴിവാക്കേണ്ട ചില തെറ്റുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തൊഴിലില്ലായ്മ കുത്തനെ ഉയരുകയാണ്. പരീക്ഷണ കാലയളവുകളെ അതിജീവിക്കുന്നതിനുള്ള പ്രധാന ഘടകം പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മാത്രമല്ല ഈ സമയത്ത് നിങ്ങൾ ഒഴിവാക്കേണ്ട ചില ധനകാര്യ തെറ്റുകൾ ഇതാ.

 

അടിയന്തര ഫണ്ട് ഇല്ലായ്മ

അടിയന്തര ഫണ്ട് ഇല്ലായ്മ

എല്ലായ്‌പ്പോഴും, നിങ്ങളുടെ അടിയന്തര ഫണ്ടായി നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 3-6 ഇരട്ടി എങ്കിലും നിലനിർത്തണം. വരുമാനനഷ്ടം, ആരോഗ്യപ്രശ്നങ്ങൾ, ജോലി നഷ്ടപ്പെടൽ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രം ഈ പണം എളുപ്പത്തിൽ എടുക്കാവുന്ന തരത്തിൽ ഒരു സ്ഥിര നിക്ഷേപത്തിൽ സൂക്ഷിക്കണം.

കൊവിഡ് കാലത്ത് ഇന്ത്യക്കാരുടെ പോക്കറ്റ് കാലിയായ വഴികള്‍... കേട്ടാല്‍ ഞെട്ടുമോ? പണം വന്ന വഴികളുംകൊവിഡ് കാലത്ത് ഇന്ത്യക്കാരുടെ പോക്കറ്റ് കാലിയായ വഴികള്‍... കേട്ടാല്‍ ഞെട്ടുമോ? പണം വന്ന വഴികളും

ബാങ്കിനെക്കുറിച്ചുള്ള അറിവ്

ബാങ്കിനെക്കുറിച്ചുള്ള അറിവ്

സമീപകാലത്ത്, പല ബാങ്കുകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ, കുറഞ്ഞ കടമുള്ള സ്ഥിരതയുള്ള ബാങ്കുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അതിനാൽ, നിങ്ങളുടെ ബാങ്കിന്റെ പ്രകടനത്തിൽ ശ്രദ്ധ പുലർത്തുകയും നല്ല ട്രാക്ക് റെക്കോർഡുള്ള ബാങ്കിലേക്ക് നിക്ഷേപം മാറ്റുകയും ചെയ്യുക. ബാങ്ക് പൊട്ടിയാൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് തുകയായി ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നൽകുന്ന 5 ലക്ഷം രൂപയിൽ (പലിശ ഉൾപ്പെടെ) കവിയാതെ നിക്ഷേപം നടത്തുക.

സാമ്പത്തികരംഗത്ത് പ്രതിസന്ധി: ബാങ്കുകളിലെ വമ്പന്‍ ഇടപാടുകളില്‍ പരിശോധന നടത്താനൊരുങ്ങി ചൈനസാമ്പത്തികരംഗത്ത് പ്രതിസന്ധി: ബാങ്കുകളിലെ വമ്പന്‍ ഇടപാടുകളില്‍ പരിശോധന നടത്താനൊരുങ്ങി ചൈന

മിതത്വം പാലിക്കാതിരിക്കൽ

മിതത്വം പാലിക്കാതിരിക്കൽ

നമ്മൾ ഇപ്പോൾ ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ പണം ഉപയോഗിക്കുന്നതിൽ നിങ്ങൾ അതീവ ശ്രദ്ധ പുലർത്തണം. സാമ്പത്തിക മിതത്വം പാലിക്കാനുള്ള സമയമാണിത്. ഒഴിവാക്കാവുന്ന ചെലവുകൾ കുറയ്ക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും നിങ്ങളുടെ ജീവനക്കാർ, വീട്ടുജോലിക്കാർ, പാചകക്കാർ തുടങ്ങിയ നിങ്ങളെ ആശ്രയിക്കുന്ന ആളുകളുടെയും നിലനിൽപ്പിന് അത്യാവശ്യമായ ചെലവുകളിൽ ഉറച്ചുനിൽക്കുക. മറ്റെല്ലാ വഴികളിലും പണം സംരക്ഷിക്കുക.

ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കിട്ടാക്കടത്തിൽ റെക്കോർഡ് നേടും: രഘുറാം രാജന്‍ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കിട്ടാക്കടത്തിൽ റെക്കോർഡ് നേടും: രഘുറാം രാജന്‍

നിക്ഷേപം

നിക്ഷേപം

നിങ്ങളുടെ പണത്തിന്റെ ആവശ്യകത അനുസരിച്ച് നിക്ഷേപം നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വർണം, പ്രൊവിഡന്റ് ഫണ്ട് സേവിംഗ്സ്, ഫിക്സഡ് ഡെപ്പോസിറ്റുകൾ മുതലായ വിവിധ നിക്ഷേപങ്ങൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. നിലവിലെ പ്രതിസന്ധിയിൽ നിക്ഷേപകർ പരിഭ്രാന്തരായി നിക്ഷേപം പിൻവലിക്കുന്നത് കാണാം. എന്നാൽ ഇത് ശരിയായ നടപടിയല്ല.

ക്രെഡിറ്റ് കാർഡ് ഉപയോഗം

ക്രെഡിറ്റ് കാർഡ് ഉപയോഗം

പ്രതിസന്ധി ഘട്ടത്തിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഒരു ലൈഫ് ലൈനാണ്. എന്നിരുന്നാലും, കുടിശ്ശിക തീർപ്പാക്കാതെയിരുന്നാൽ ക്രെഡിറ്റ് കാർഡ് കടത്തിന് വളരെ ഉയർന്ന പലിശ നൽകേണ്ടി വരും. ചില സാഹചര്യങ്ങളിൽ പ്രതിവർഷം 36-48% വരെ പലിശ വന്നേക്കാം. അതിനാൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക വലുതാക്കാൻ അനുവദിക്കരുത്. നിങ്ങൾക്ക് കഴിയുമെങ്കിൽ ഓരോ മാസവും കുടിശ്ശിക അടയ്ക്കാൻ ശ്രമിക്കുക.

English summary

Financial Crisis: Some Mistakes Young People Should Avoid | സാമ്പത്തിക പ്രതിസന്ധി: ചെറുപ്പക്കാർ ഒഴിവാക്കേണ്ട ചില തെറ്റുകൾ

The global economy is going through a crisis. Unemployment is rising sharply. Here are some financial mistakes you should avoid at this time. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X