രാജ്യത്തെ സംരക്ഷിക്കാൻ സദാ സ്വന്തം ജീവിതം പോലും ബലി കൊടുക്കുന്നവരാണ് നമ്മുടെ സൈനികർ. എന്നാൽ അവരുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ 'യുദ്ധം ചെയ്യാനുള്ള മോഹം കൊണ്ടോ ശത്രുത ഉള്ളതുകൊണ്ടോ അല്ല മറിച്ച് ജീവിക്കാന്‍ വേണ്ടിയാണ് പലരും പട്ടാളത്തില്‍ എത്തുന്നത്', എന്ന് തകഴിയുടെ കഥയിൽ നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. അതിനെ മുൻനിർത്തിയാൽ സേവനം പോലെ തന്നെ സൈനിക ജീവിതം ഒരു ജോലി കൂടിയാണ്. അതുകൊണ്ട് റിട്ടയർമെന്റ് ഭംഗിയാക്കാനും കുടുംബത്തിന്റെ ഭാവിയും തങ്ങളുടെ ശിഷ്ടകാല ജീവിതവും നിറങ്ങൾ നിറഞ്ഞതാക്കാനും സൈനികർ ശ്രദ്ധിക്കേണ്ട നിരവധി ശീലങ്ങൾ ഉണ്ട്. സാമ്പാദ്യപരമായി അവർ പിന്തുടരേണ്ട നിരവധി മാർഗങ്ങൾ ഉണ്ട്. അവ ചുവടെ വ്യക്തമാക്കുന്നു.
സേവനങ്ങൾ നിറവേറ്റുന്നതിനിടയിൽ വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റ് പലപ്പോഴും മാറ്റിവെക്കുന്നവരാണ് സൈനികർ. പതിവായി ഡ്യൂട്ടി മാറ്റവും പ്രതിദിനം നേരിടുന്ന അപകടങ്ങളും ഇവരുടെ മുന്നിൽ പ്രത്യേക വെല്ലുവിളികൾ ഉയർത്തുന്നു. അതിന്റെ ഫലമായി, ധാരാളം ജീവനക്കാർക്ക് ചിട്ടയോടെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലാവുകയും ദീർഘകാല സാമ്പത്തിക സ്ഥിരത തകർക്കുന്ന തെറ്റായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിതരാവുകയും ചെയ്യുന്നു. ഈ വെല്ലുവിളികൾ വിജയകരമായി മറികടക്കാൻ ആസൂത്രിതമായ സാമ്പത്തിക പദ്ധതികൾ നിർണായകമാണ്.

സൈനികർ ഭാവി ഭദ്രമാക്കാൻ തുടരേണ്ട ചില മാർഗങ്ങൾ
1. മുൻകരുതൽ പണം എപ്പോഴും അക്കൗണ്ടിൽ സൂക്ഷിക്കുക
വരാനിരിക്കുന്ന 6 മാസത്തേക്ക് വേണ്ട എല്ലാ
അടിസ്ഥാന ചെലവുകൾ, അതായത് വായ്പകളുടെ ഇ.എം.ഐ ഉൾപ്പെടെ അക്കൗണ്ടിൽ സൂക്ഷിക്കുക. ഫൈൻഫിക്സ് റിസർച്ച് ആൻഡ് അനലിറ്റിക്സ് സ്ഥാപകയായ പ്രബ്ലീൻ ബജ്പായുടെ അഭിപ്രായത്തിൽ 'ഈ തുക ഒരു സ്വീപ്-ഇൻ ഫിക്സഡ് ഡെപ്പോസിറ്റിൽ അല്ലെങ്കിൽ ലിക്വിഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക. ഓരോ മാസവും ചെറിയൊരു തുക കൂടി ചേർത്ത് ഈ സുരക്ഷിത ഫണ്ട് ഉയർത്തുക'. അതായത് ഇത് ലോക്കിങ് പീരിയഡ് ഉള്ള ഒരു ഇൻവസ്റ്റ്മെന്റിലും നിക്ഷേപിക്കാതെ എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്ന എന്നാൽ ലാഭം തരുന്ന പദ്ധതികളിൽ നിക്ഷേപിക്കുക. അല്ലാത്തപക്ഷം അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുക.
2. സാമ്പത്തിക കാര്യങ്ങളിൽ പങ്കാളിയെ കൂടെ ചേർക്കുക
പതിവായി സൈനിക ഉദ്യോഗസ്ഥർ ദൂരപ്രദേശങ്ങളിലേക്ക് പോസ്റ്റ് ചെയ്യപ്പെടുന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ് കുടുംബ ജീവിതത്തിൽ. അതുകൊണ്ട് തന്നെ കുടുംബത്തിൽ നിന്ന് വേർപിരിയേണ്ടി വരുന്ന ഈ സാഹചര്യത്തിൽ, പങ്കാളിയെ സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടുത്തുന്നത് ഉപകാരപ്പെടും.
ട്രൂ നോർത്ത് ഫിനാൻസ് സ്ഥാപകനായ റിട്ടയേർഡ് ലെഫ്. കേണൽ റോചക് ബക്ഷി ശുപാർശ പറയുന്നത് പ്രകാരം, "ജോയിന്റ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട് എടുക്കുക. ഇത് ഉപയോഗിച്ച് പങ്കാളിക്ക് നിങ്ങളില്ലാത്ത സാഹചര്യത്തിലും പണമിടപാട് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ, പങ്കാളി ധനകാര്യ രീതികൾ മനസിലാക്കുകയും, ഓരോ സാമ്പത്തിക തീരുമാനത്തിന് പിന്നിലെ മൂലകാരണങ്ങൾ മനസ്സിലാക്കുകയും ചെയ്യും', എന്നാണ് അദ്ദേഹം പറയുന്നത്. ഇതൊരു സുപ്രധാന തീരുമാനമായി നമ്മൾ കണക്കാക്കണം.
3. സ്ഥലങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുക
സൈനികർ എപ്പോഴും പല ഇടങ്ങളിലേക്കും സ്ഥലം മാറ്റം ലഭിക്കുന്നവരായത് കൊണ്ട് തന്നെ ഓരോ സ്ഥലത്തെ ഭംഗിയും സുരക്ഷിതത്വവും മുന്നിൽ കണ്ടുകൊണ്ട് തന്നെ അവിടെയെല്ലാം കുറച്ച് കുറച്ച് സ്ഥലങ്ങൾ വാങ്ങാം എന്ന തോന്നൽ അവർക്ക് ഉണ്ടാകുന്നു. എന്നാൽ, ഈ സ്ഥലങ്ങളുടെ പിന്നീടുള്ള വില്പനയും കൈകാര്യം ചെയ്യലും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാം. അതിനാൽ തന്നെ ഏതെങ്കിലും ഒരു പ്രധാന നഗരത്തിൽ റെഡി-ടു-മൂവ് ആയിട്ടില്ല പ്രോപ്പർട്ടികൾ വാങ്ങുക. ഇത് സ്ഥിരമായ വാടക വരുമാനവും ദീർഘകാല സാമ്പത്തിക സുരക്ഷയും നിങ്ങൾക്ക് നൽകും.
4. ഇൻഷുറൻസുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക
Army Group Insurance Fund (AGIF) സൈനികർക്ക് 50 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെ കവറേജ് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റു ഇൻഷുറൻസുകൾ പരമാവധി ഒഴിവാക്കുക. ചെലവേറിയ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ
റിട്ടയേർഡ് മേജർ അശിഷ് ചദ്ദ (Chadha Investment Consultant സ്ഥാപകൻ) പറയുന്നത്, 'അധ്വാനിച്ചിട്ടുള്ള പണം ശരിയായ നിക്ഷേപത്തിനും അതുവഴിയുള്ള മികച്ച വിളവിനും വേണ്ടി ഉപയോഗിക്കുക', എന്നാണ്. അതായത് തെരഞ്ഞെടുപ്പുകളിൽ കൃത്യത കാണിക്കുക.
5. നിക്ഷേപങ്ങളിൽ വൈവിധ്യം കൊണ്ടുവരുക
സൈനിക ജീവനക്കാർ തങ്ങളുടെ Defence Services Officers Provident Fund (DSOP) ഉപയോഗിച്ച് നിക്ഷേപങ്ങൾ മികച്ചതാക്കി മാറ്റാൻ ശ്രമിക്കണം. ഇതിന് പുറമേ, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചും ദീർഘകാല നേട്ടങ്ങൾ കൈവരിക്കാം.
മേൽപ്പറഞ്ഞ നിർദേശങ്ങൾ പിന്തുടർന്നാൽ, സൈനികരുടെയും അവരുടെ കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷയും ഭാവിയും നല്ലതാക്കാൻ കഴിയുമെന്ന് സാമ്പത്തിക ഉപദേഷ്ടാക്കൾ ഉറച്ചു വിശ്വസിക്കുന്നു.
More From GoodReturns

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്, വരുന്നത് ഇടിമിന്നലോട് കൂടിയ മഴ, അറിയാം കാലാവസ്ഥാ റിപ്പോർട്ട്



Click it and Unblock the Notifications