വിദേശത്തേക്ക് സ്ഥിര താമസത്തിന് പോകുന്നത് വളരെ വലിയ ഒരു മാറ്റമാണ്. അതുകൊണ്ട് തന്നെ മികച്ച ആസൂത്രണം ഇതിന് ആവശ്യമാണ്. നിങ്ങൾ വിദേശത്ത് സ്ഥിരമായി താമസിക്കാനാണ് പദ്ധതിയിടുന്നതെങ്കിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും വിധം ആസൂത്രണം ചെയ്യണം.
ചെയ്യേണ്ട കാര്യങ്ങൾ
മറ്റൊരു രാജ്യത്തേക്ക് മാറിയതിനുശേഷം നിങ്ങൾക്ക് സർക്കാർ, പോസ്റ്റോഫീസ് സ്കീമുകളിൽ നിക്ഷേപം നടത്താൻ കഴിയില്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനാൽ നിങ്ങൾ ഈ നിക്ഷേപങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ഓൺലൈൻ സൌകര്യങ്ങളില്ലാത്ത മറ്റ് ചില നിക്ഷേപങ്ങളും ഉണ്ടാകും അവ നേരിട്ട് പോയി ക്ലോസ് ചെയ്യുകയും നിങ്ങളുടെ പണം മറ്റ് നിക്ഷേപങ്ങളിലേയ്ക്ക് മാറ്റുകയും വേണം.
ബാങ്ക് അക്കൗണ്ടുകൾ അവലോകനം ചെയ്യുക
നിങ്ങൾ വിദേശത്തേക്ക് പോയിക്കഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ടുകൾ എൻആർഒ അക്കൗണ്ടുകളായി മാറും. നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിൽ, അവ ഓരോന്നും പ്രത്യേക എൻആർഒ അക്കൌണ്ടായി പരിവർത്തനം ചെയ്യുന്നതിന് പകരം അവയെ ഏകീകരിക്കണം. മറ്റൊരു രാജ്യത്ത് ആയിരുന്നിട്ടും നിങ്ങളുടെ പണം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇതുവഴി കഴിയും.
നിക്ഷേപങ്ങൾ
നിങ്ങൾ ദീർഘകാലത്തേക്ക് അല്ലെങ്കിൽ സ്ഥിരമായി മറ്റൊരു രാജ്യത്ത് താമസിക്കാനാണ് പദ്ധതിയിടുന്നതെങ്കിൽ, നിങ്ങളുടെ ലക്ഷ്യസ്ഥാന രാജ്യത്തിലെ നികുതി വശങ്ങൾ പരിശോധിക്കാൻ മറക്കരുത്. ഓരോ രാജ്യത്തിനും അതിന്റേതായ നികുതി നിയമങ്ങൾ ഉള്ളതിനാൽ, നിങ്ങൾ സമ്പാദിക്കുന്ന ഏത് വരുമാനത്തിനും നികുതി പാലിക്കൽ നിയമം ബാധകമാകും.
ഡീമാറ്റ് അക്കൌണ്ട്
നിങ്ങളുടെ ഡീമാറ്റ് അക്കൌണ്ട് ഉപയോഗിച്ച് നിങ്ങൾ എന്തുചെയ്യാൻ ആഗ്രഹിക്കുന്നു എന്നത് ഇന്ത്യയിലെ വിപണിയിൽ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പുതിയ റസിഡന്റ് രാജ്യത്ത് പുതിയ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ അക്കൌണ്ട് ഒരു എൻആർഒ അല്ലെങ്കിൽ എൻആർഇ അക്കൌണ്ടായി മാറ്റേണ്ടതുണ്ട്. പുതിയ നിക്ഷേപങ്ങളിൽ നിന്നുള്ള എല്ലാ വരുമാനവും നിങ്ങളുടെ എൻആർഇ അക്കൌണ്ട് വഴി ഇന്ത്യയിലേക്ക് അയയ്ക്കാം. നിലവിലുള്ള നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾ തുടർന്നും സമ്പാദിക്കുകയാണെങ്കിൽ, ആ വരുമാനം എൻആർഒ അക്കൌണ്ട് വഴിയും അയയ്‌ക്കാം.
മ്യൂച്വൽ ഫണ്ട് പോർട്ട്‌ഫോളിയോ
നിങ്ങളുടെ പുതിയ റെസിഡൻഷ്യൽ വിലാസം ഉപയോഗിച്ച് നിങ്ങളുടെ കെവൈസി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും നിങ്ങളുടെ ഫോളിയോയെ ‘നോൺ-റെസിഡന്റ്' ആക്കുകയും വേണം. നിങ്ങളുടെ എൻആർഒ ബാങ്ക് അക്കൌണ്ടുമായി നിങ്ങളുടെ പോർട്ട്‌ഫോളിയോ ബന്ധിപ്പിക്കേണ്ടതുണ്ട്. ഒരു തവണ നിങ്ങൾ ഒരു എൻആർഐ ആണെങ്കിൽ, പബ്ലിക് പ്രൊവിഡൻറ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) പോലുള്ള സ്കീമുകളിലേക്ക് നിങ്ങൾക്ക് പുതിയ നിക്ഷേപം നടത്താൻ കഴിയില്ല.
ഇൻഷുറൻസ് പദ്ധതികൾ
വാഹന ഇൻഷുറൻസ് പോലുള്ള പോളിസികൾ നിങ്ങൾ മറ്റൊരു രാജ്യത്തേയ്ക്ക് പോകുകയാണെങ്കിൽ ക്ലോസ് ചെയ്യണം. ഇന്ത്യയിൽ താമസിക്കുന്ന ആശ്രിതരെ ഉൾക്കൊള്ളുന്ന ഒരു ടേം ഇൻഷുറൻസ് പദ്ധതി നിങ്ങൾക്കുണ്ടെങ്കിൽ അത് അടിയന്തിര സാഹചര്യങ്ങളിൽ ഒരു കവറായി പ്രവർത്തിക്കുമെന്നതിനാൽ നിലനിർത്താവുന്നതാണ്. നിങ്ങളുടെ പുതിയ തൊഴിലുടമ മിക്കവാറും നിങ്ങൾക്ക് ഒരു പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസി നൽകും. അതിനാൽ നിങ്ങളുടെ നിലവിലുള്ളത് ക്ലോസ് ചെയ്യാം.
നികുതികൾ
നടപ്പു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ നികുതി കുടിശ്ശിക തീർക്കുന്നുവെന്ന് ഉറപ്പാക്കുക. ഇന്ത്യയും പുതിയ രാജ്യവും ഒപ്പിട്ട ഇരട്ടനികുതി ഒഴിവാക്കൽ കരാർ പരീക്ഷിച്ച് നോക്കുക, കാരണം ഇത് ഇരട്ട നികുതി അടയ്ക്കുന്നതിനുള്ള ബാധ്യതയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും. അതായത്, ഇരു രാജ്യങ്ങളിലും നികുതി അടയ്ക്കുന്നതിൽ നിന്ന്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
