കെ.എസ്.എഫ്.ഇ നിക്ഷേപങ്ങൾ സാധാരണക്കാർക്കും വമ്പൻ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. കെ.എസ്.എഫ്.ഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ധനകാര്യസ്ഥാപനമാണ്. അതിനാൽ തന്നെ സാമ്പത്തിക സുരക്ഷ ഉറപ്പാണ്. കെ.എസ്.എഫ്.ഇ നിരവധി ചിട്ടികൾ ഉറപ്പ് നൽകുന്നുണ്ട്. ഓരോ ചിട്ടിക്കും വ്യത്യസ്ത തുകയും പലിശ നിരക്കുമാണ് ഉള്ളത്. എന്നാൽ ഈ ചിട്ടികൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങളുടെ ആവശ്യത്തിന് അനുസൃതമായിട്ടാവണം ഏതൊരു ചിട്ടിയും തിരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ തിരിച്ചടവ് കഴിവും അതിൽ പരിശോധിക്കണം. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ദീർഘകാലത്തേക്കുള്ള ചിട്ടികളിൽ ചേർന്നാൽ തുക ലഭിക്കുന്നത് പ്രയാസകരമാവും. ചിട്ടികൾ മാത്രമല്ല വായ്പകളും ഈ രീതിയിൽ തിരഞ്ഞെടുക്കണം.
കുറഞ്ഞ കാലയളവിനുള്ളിലുള്ള ചിട്ടികളുടെ തുകയിലും മാറ്റം വരും. 50,000 മുതൽ 1 ലക്ഷത്തിനുള്ളിലുള്ള ആവശ്യങ്ങൾക്ക് ഇത്തരം കുറഞ്ഞ കാലയളവുള്ള ചിട്ടികൾ കൂടുതൽ നല്ലതാണ്. എന്നാൽ വലിയ തുകകൾക്കാണ് ചിട്ടി ചേരുന്നതെങ്കിൽ 120 മാസം കൊണ്ട് അടച്ചു തീർക്കാവുന്ന ചിട്ടികൾ വരെയുണ്ട്.

ഒരു ചിട്ടിയിൽ നിന്നും വിവിധ സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. അത്തരം 6 പ്രധാന ആവശ്യങ്ങൾ ഇതാണ്;
1. ഭവന വായ്പ
2. വാഹന വായ്പ
3. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്
4. ചികിത്സാ ആവശ്യങ്ങൾക്ക്
5. നിക്ഷേപങ്ങൾക്ക് വേണ്ടി
6. പെൻഷൻ
കെ.എസ്.എഫ്.ഇയിലെ വിവിധ ചിട്ടകൾ
- 40 മാസത്തേക്ക് പ്രതിമാസം 2500 രൂപ അടക്കുന്ന 1 ലക്ഷം രൂപയുടെ ചിട്ടി
- 40 മാസത്തേക്ക് പ്രതിമാസം 5000 രൂപ അടക്കുന്ന 2 ലക്ഷം രൂപയുടെ ചിട്ടി
- 60 മാസത്തേക്ക് പ്രതിമാസം 5000 രൂപ അടക്കുന്ന 3 ലക്ഷം രൂപയുടെ ചിട്ടി
- 40 മാസത്തേക്ക് പ്രതിമാസം 12500 രൂപ അടക്കുന്ന 5 ലക്ഷം രൂപയുടെ ചിട്ടി
- 50 മാസത്തേക്ക് പ്രതിമാസം 10000 രൂപ അടക്കുന്ന 5 ലക്ഷം രൂപ ചിട്ടി
- 30 മാസത്തേക്ക് പ്രതിമാസം 10000 രൂപ അടക്കുന്ന 3 ലക്ഷം രൂപ ചിട്ടി
- 40 മാസത്തേക്ക് പ്രതിമാസം 25000 രൂപ അടക്കുന്ന 10 ലക്ഷത്തിന്റെ ചിട്ടി
- 50 മാസത്തേക്ക് പ്രതിമാസം 20000 രൂപ അടക്കുന്ന 10 ലക്ഷത്തിന്റെ ചിട്ടി
- 40 മാസത്തേക്ക് പ്രതിമാസം 50000 രൂപ അടക്കുന്ന 20 ലക്ഷത്തിന്റെ ചിട്ടി
- 30 മാസത്തേക്ക് പ്രതിമാസം 1 ലക്ഷം രൂപ അടക്കുന്ന 30 ലക്ഷത്തിന്റെ ചിട്ടി
ഈ ചിട്ടികളെല്ലാം വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങളെ സഹായിക്കുന്നു. ഈ ചിട്ടികൾക്കുള്ള ജാമ്യ വ്യവസ്ഥകളെ കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. ഓരോ ചിട്ടിക്കും ഏതെല്ലാം ജാമ്യം വെക്കാമെന്ന് മനസിലാക്കുക. ഉയർന്ന തുകയുള്ള ചിട്ടികൾക്ക് തീർച്ചയായും വസ്തു ജാമ്യം നിർബന്ധമാണ്.
ഈ ചിട്ടികൾ എങ്ങനെ പ്രയോജനപ്പെടുത്താം?....
കാലാവധി മാറുന്നതിനനുസരിച്ച് ചിട്ടികൾ ലേലം വിളിക്കുന്നതിലും വ്യത്യാസമുണ്ട്. ലാഭകരമായി ലേലം വിളിക്കുന്നതാണ് എപ്പോഴും നല്ലത്. 30,40,50 മാസ കാലാവധിയുള്ള ചിട്ടികൾക്ക് 6 മാസം മുതൽ 1 വർഷത്തിനുള്ളിൽ നല്ല സംഖ്യ നിങ്ങൾക്ക് ലേലം വിളിക്കാൻ സാധിക്കും. ഇത് പെട്ടെന്നുള്ള ആവശ്യങ്ങൾ സഫലമാക്കാൻ നിങ്ങളെ സഹായിക്കുന്നു. എന്നാൽ ഒന്നര വർഷം മുതൽ 2 വർഷത്തിനുള്ളിൽ വരുന്ന ആവശ്യങ്ങൾക്ക് നിങ്ങൾക്ക് 60 മാസം മുതൽ 120 മാസം വരെയുള്ള ചിട്ടികളിൽ ചേരാം.
പെട്ടന്നുള്ള ആവശ്യങ്ങൾ ഇല്ലെങ്കിൽ 50 മാസത്തിനു മുകളിൽ കാലാവധിയുള്ള ചിട്ടികളിൽ ചേരാം. കാരണം ഇത്തരം ചിട്ടികളിൽ ആകർഷകമായ ലേലക്കിഴിവ് ലഭിക്കും. ആവശ്യം മനസിലാക്കി ചിട്ടിയിൽ ചേർന്നാൽ 1 രൂപ പോലും അധിക പലിശ കൊടുക്കാതെ ലാഭം നേടാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications