സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി ഏറെ ജനപ്രീതിയുള്ള നിക്ഷേപങ്ങളാണ്. സുരക്ഷിതമായി നിക്ഷേപം തുടങ്ങാനും ഉയർന്ന റിട്ടേണുകൾ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. എന്നാൽ ഓരോ ബാങ്കും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് വ്യത്യസ്തമായിരിക്കും. കാലാവധിയിലെ വ്യത്യാസവും പലിശ നിരക്കിനെ ബാധിക്കാറുണ്ട്. അതിനാൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന എഫ്.ഡികൾ ആളുകൾ തേടുന്നു.
ഒക്ടോബർ മാസത്തിൽ സാമ്പത്തിക രംഗത്ത് വിവിധ മാറ്റങ്ങൾ വന്നിരുന്നു. അതുപോലെ ഈ നവംബറിലും പല ബാങ്കുകളും എഫ്.ഡി പലിശ നിരക്കിൽ മാറ്റം കൊണ്ടു വന്നിട്ടുണ്ട്. അങ്ങനെ നോക്കിയാൽ ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക്, ബന്ധൻ ബാങ്കും ഇൻഡസ്ഇൻഡ് ബാങ്കും 8%, 7.75% നിരക്കിൽ പലിശ ഉറപ്പ് നൽകുന്നു. ഒരു കോടി രൂപയിൽ താഴെയുള്ള മൂന്ന് വർഷത്തെ നിക്ഷേപങ്ങൾക്ക് ഡി.സി.ബി, ആർ.ബി.എൽ എന്നീ ബാങ്കുകൾ ഏറ്റവും ഉയർന്ന പലിശ നിൽകുന്നു. മറ്റ് മിക്ക ബാങ്കുകളും ഏകദേശം 7% പലിശ നിരക്കിലാണ് എഫ്.ഡി ഉറപ്പ് നൽകുന്നത്.
സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും ഒരുപോലെ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പൈസബസാർ നൽകിയ കണക്കനുസരിച്ച് ഓരോ ബാങ്കും എത്ര പലിശ നൽകുന്നു എന്ന് പരിശോധിക്കാം;
ആക്സിസ് ബാങ്ക് എഫ്.ഡി
1 വർഷത്തേക്ക്: 6.70%
3 വർഷത്തേക്ക്:: 7.10%
5 വർഷത്തേക്ക്:: 7%
ഉയർന്ന നിരക്ക്: 7.25% (15 മാസം മുതൽ 2 വർഷത്തിൽ താഴെ)
ബന്ധൻ ബാങ്ക് എഫ്.ഡി
1 വർഷത്തേക്ക്:: 8.05%
3 വർഷത്തേക്ക്:: 7.25%
5 വർഷത്തേക്ക്:: 5.85%
ഉയർന്ന നിരക്ക്: 8.05% (1 വർഷം)
ഡി.സി.ബി ബാങ്ക് എഫ്.ഡി
1 വർഷത്തേക്ക്:: 7.10%
3 വർഷത്തേക്ക്:: 7.55%
5 വർഷത്തേക്ക്:: 7.40%
ഉയർന്ന നിരക്ക്: 8.05% (19-20 മാസം)
ഇൻഡസ്ഇൻഡ് ബാങ്ക് എഫ്.ഡി
1 വർഷത്തേക്ക്:: 7.75%
3 വർഷത്തേക്ക്:: 7.25%
5 വർഷത്തേക്ക്:: 7.25%
ഉയർന്ന നിരക്ക്: 7.75% (1-2 വർഷം)
ആർ.ബി.എൽ ബാങ്ക് എഫ്.ഡി
1 വർഷത്തേക്ക്:: 7.50%
3 വർഷത്തേക്ക്:: 7.50%
5 വർഷത്തേക്ക്:: 7.10%
ഉയർന്ന നിരക്ക്: 8.10% (500 ദിവസം)

പൊതുമേഖലാ ബാങ്കുകളും ആകർഷകമായ നിരക്കിൽ എഫ്.ഡിയ്ക്ക് പലിശ നൽകുന്നുണ്ട്. അത്തരത്തിൽ ചില ബാങ്കുകളെ ലിസ്റ്റ് നോക്കാം;
ബാങ്ക് ഓഫ് ബറോഡ എഫ്.ഡി
1 വർഷം കാലാവധി: 6.85%
3 വർഷം കാലാവധി: 7.15%
5 വർഷം കാലാവധി: 6.80%
ഉയർന്ന നിരക്ക്: 7.30% (400 ദിവസം - ബോബ് ഉത്സവ്)
പഞ്ചാബ് നാഷണൽ ബാങ്ക് എഫ്.ഡി
1 വർഷം കാലാവധി: 6.80%
3 വർഷം കാലാവധി: 7%
5 വർഷം കാലാവധി: 6.50%
ഉയർന്ന നിരക്ക്: 7.25% (400 ദിവസം)
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എഫ്.ഡി
1 വർഷം കാലാവധി: 6.80%
3 വർഷം കാലാവധി: 6.70%
5 വർഷം കാലാവധി: 6.50%
ഉയർന്ന നിരക്ക്: 7.40% (333 ദിവസം)
എഫ്.ഡിയിൽ നിന്നും നേരത്തെ പണം പിൻവലിക്കുന്നത് പലിശ കുറക്കുമോ?
എഫ്.ഡികൾ രണ്ട് രീതിയിൽ പണം പിൻവലിക്കാം. ചില ബാങ്കുകൾ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പിൻവലിക്കാൻ അനുവദിക്കും. എന്നാൽ ചിലത് കാലാവധി വരെ നിക്ഷേപം പൂർത്തിയാക്കണം. കാലാവധിക്കു മുന്നേ പിൻവലിക്കാത്ത എഫ്.ഡിക്ക് ഉയർന്ന പലിശ ലഭിക്കും. കാലാവധിക്കു മുന്നേ നിക്ഷേപത്തിൽ നിന്നും പിൻവലിക്കാതിരുന്നാൽ നിക്ഷേപം ഉയരുകയും നിക്ഷേപിച്ച തുകയേക്കാൾ വലിയ കോർപ്പസ് നേടാനുമാവും.
എന്നാൽ കാലാവധിക്കു മുന്നേ പിൻവലിക്കാൻ ഓപ്ഷനുള്ള ബാങ്കുകൾ എപ്പോഴും പലിശ നിരക്കിൽ കുറവ് കാണിക്കും. ചില നിബന്ധനകളോടെ മാത്രമാണ് ഇങ്ങനെ പിൻവലിക്കാൻ സാധിക്കൂ.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം....
കാലാവധി : നിങ്ങൾക്ക് താത്പര്യമുള്ള കാലാവധി തിരഞ്ഞെടുക്കുക.
പലിശ നിരക്കിലെ വ്യതിയാനങ്ങൾ : ഓരോ ബാങ്കും വ്യത്യസ്ത പലിശ നൽകുന്നു, നിക്ഷേപിക്കുന്നതിനു മുന്നേ മറ്റു ബാങ്കുകളുടെ എഫ്.ഡി പലിശ നിരക്ക് താരതമ്യം ചെയ്യുക.
പിഴകൾ : നേരത്തെയുള്ള പിൻവലിക്കലുകളിൽ പിഴ ഈടാക്കാൻ സാധ്യതയുണ്ട്. അതിനെ കുറിച്ച് മനസിലാക്കുക.
ഓരോ ബാങ്കും വേറിട്ട പലിശ നിരക്ക് നൽകുന്നു. മാത്രമല്ല കാലാവധിയിലെ വ്യത്യാസവും ഈ പലിശ നിരക്കുകളെ കാര്യമായി ബാധിക്കുന്നുണ്ട്. നിങ്ങൾക്ക് ഉയർന്ന നിരക്കിലുള്ള എഫ്.ഡി തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാര്യങ്ങളും പരിശോധിക്കൂ...


Click it and Unblock the Notifications