അടച്ചുറപ്പുള്ള ഒരു വീട് ആഗ്രഹിക്കാത്ത ആരുമില്ല. സ്വന്തമായൊരു വീട്ടിലേക്കുള്ള യാത്ര ധാരാളം ദുർഘടം പിടിച്ചതാണെങ്കിലും ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യമാണ് അത്. മഴയും വെയിലും കൊള്ളാതെ ജീവിക്കാൻ, മൃഗങ്ങളോ പ്രാണികളോ ഒന്നും ഉപദ്രവിക്കാത്ത രീതിയിൽ ജീവിക്കാൻ വീട് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമായി എപ്പോഴും നിലനിൽക്കുന്നു. വീട്ടിലേക്കുള്ള വഴിയിൽ ഒരു മനുഷ്യന് ഏറ്റവും ആദ്യം വേണ്ടത് അതുണ്ടാക്കാൻ വേണ്ട ഒരു നല്ല സ്ഥലമാണ്. ഒരു നല്ല സ്ഥലം ലഭിക്കുമ്പോൾ മാത്രമേ, മനസ്സിന് ഇണങ്ങിയത് പോലെയുള്ള ഒരു വീട് അവിടെവയ്ക്കാൻ കഴിയുകയുള്ളൂ.
എന്നാൽ സാധാരണക്കാരായ പലർക്കും സ്ഥലം വാങ്ങാൻ പോലുമുള്ള ആസ്തി ഇന്ന് നിലവിലില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഭൂമിയുടെ വില ഉയരുന്നതിനിടെ, ഭൂമി വാങ്ങാൻ വായ്പകൾ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട് പലരും. ഭവന വായ്പയുമായി സമാനതകൾ പുലർത്തുന്നെങ്കിലും, ഈ വായ്പകൾക്ക് ഉയർന്ന പലിശനിരക്കുകളും നിർദ്ദിഷ്ട അർഹതാ മാനദണ്ഡങ്ങളും ഉണ്ട് എന്നതാണ് മറ്റൊരു പ്രശ്നം. കൂടാതെ, ഈ വായ്പ ലഭിക്കാൻ, ഭവന നിർമാണത്തിന് ഒരു നിർദ്ദിഷ്ട സമയപരിധിയിൽ പ്രതിജ്ഞാബദ്ധരാകണമെന്നുമുണ്ട്.
ഭൂമി വാങ്ങാൻ വായ്പ, എന്താണ് ഇത്?
ഭൂമി വാങ്ങാനുള്ള വായ്പ ഒരു സുരക്ഷിത വായ്പയാണ്. ഇത് ഭവന വായ്പ പോലെ തന്നെയാണ്. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ഭാവിയിൽ മനുഷ്യന് വീടൊരുക്കാനായി ഭൂമി വാങ്ങാൻ ഈ വായ്പ നൽകുന്നു. പലിശനിരക്കുകൾ ഭവന വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച് കൂടുതലായിരിക്കും, കൂടാതെ പരിധിയില്ലാത്ത കാലയളവിന് ഈ വായ്പ ലഭ്യമല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
*പലിശനിരക്ക്: 8.6% മുതൽ 17% വരെയാണ് ഭൂമി വാങ്ങാനുള്ള പലിശനിരക്കുകൾ
*കാലാവധി: കുറഞ്ഞത് 5 വർഷം മുതൽ 20 വർഷം വരെ ലഭ്യമാകും.
*ഇഎംഐ: ഭവന വായ്പകളേക്കാൾ ഉയർന്ന ഇഎംഐ ആയിരിക്കും.
വായ്പയായി എത്രത്തോളം തുക ലഭിക്കും?

വായ്പയുടെ തുക വായ്പാദാദാക്കളെ അനുസരിച്ച് വ്യത്യാസപ്പെടും. സാധാരണയായി, ഭൂമിയുടെ മൊത്തം മൂല്യത്തിന്റെ 60%-80% വരെ ബാങ്കുകൾ നൽകും. അതായത്, 20%-40% വരെ തുക സ്വന്തമായി അടയ്ക്കേണ്ടിവരും.
*കുറഞ്ഞ വായ്പ തുക: ₹25 ലക്ഷം
പരമാവധി വായ്പ തുക: ₹15 കോടി (ഭൂമിയുടെ സ്ഥലം, അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോർ, വരുമാനം എന്നിവയെ ആശ്രയിച്ചിരിക്കും)
അപേക്ഷകന്റെ വരുമാനം, പ്രായം, കുടുംബത്തിലെ ആശ്രിതർ, സമ്പത്ത് മൂല്യം, പ്രതിമാസ വരുമാനം, സാമ്പത്തിക ബാധ്യതകൾ, വിദ്യാഭ്യാസ നിലവാരം എന്നിവ ബാങ്കുകൾ വിലയിരുത്തും.
അർഹതാ മാനദണ്ഡങ്ങൾ
*പ്രായം: 21 മുതൽ 65 വയസിനുള്ളിൽ
*വ്യക്തിഗത വരുമാനം/ ശമ്പളമുള്ളവർ: മാസം കുറഞ്ഞത് ₹10,000 (വ്യത്യാസപ്പെടാം)
*സ്വയം തൊഴിൽ ചെയ്യുന്നവർ: വാർഷികം കുറഞ്ഞത് ₹2 ലക്ഷം (വ്യത്യാസപ്പെടാം)
*ക്രെഡിറ്റ് സ്‌കോർ: നല്ല സ്‌കോർ ആവശ്യമുണ്ട്.
*ആവശ്യമായ രേഖകൾ: തിരിച്ചറിയൽ രേഖ (ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്)
*വിലാസ തെളിവ് (റേഷൻ കാർഡ്, വൈദ്യുതി ബിൽ, പാസ്‌പോർട്ട്, വാടക കരാർ)
*ബാങ്ക് സ്റ്റേറ്റ്‌മെന്റ് (അവസാന 6 മാസം)
*ഇൻകം ടാക്‌സ് റിട്ടേൺ
*ഭൂമി സംബന്ധിച്ച രേഖകൾ (ടൈട്ടിൽ ഡീഡ്, ഭൂമി നികുതിയുടെ ക്വിറ്റൻസ്, നിയമ ഉപദേശകന്റെ പരിശോധനാ റിപ്പോർട്ട്)
വായ്പയ്ക്ക് ബാധകമായ പ്രത്യേക വ്യവസ്ഥകൾ
1. ഭവന നിർമാണം നിർബന്ധമാണ്:
പല വായ്പാ ദാതാക്കളും വായ്പ ലഭ്യമാക്കുന്നത് ഭൂമിയിൽ 3 വർഷത്തിനകം ഭവനം നിർമിക്കുമെന്ന് ഉറപ്പു നൽകുന്ന അപേക്ഷകരുടെത് മാത്രമാകും.
2. ഭവന നിർമാണം വൈകിയാൽ പിഴ:
18 മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കണം. നിർമാണം വൈകിയാൽ ബാങ്കുകൾ പലിശ നിരക്ക് വർദ്ധിപ്പിക്കാം. നിർമാണം പൂർത്തിയാകാത്ത പക്ഷം, ബാങ്ക് വായ്പ അവസാനിപ്പിക്കാൻ നിർബന്ധിതമാക്കും.
3. ഭൂമിയുടെ ഗുണനിലവാരം:
വാസയോഗ്യമായ സ്ഥലങ്ങൾ മാത്രം വായ്പക്ക് യോഗ്യമാണ്. ഗ്രാമീണ മേഖലയിലോ വ്യാവസായിക മേഖലയിലോ കർഷിക ഭൂമിയിലോ ഉള്ള ഭൂമി വായ്പക്ക് ലഭ്യമല്ല. നഗരപരിധിയിൽ ഉൾപ്പെട്ട ഭൂമികൾക്ക് മാത്രം വായ്പ അനുവദിക്കും.
ഭൂമി വാങ്ങാനുള്ള വായ്പ ആർക്കെല്ലാം എടുക്കാം?
വീട് നിർമ്മിക്കാനാണ് ആഗ്രഹം: ഭവന വായ്പ മികച്ച തിരഞ്ഞെടുപ്പായിരിക്കും, കാരണം ഇതിൽ ഭൂമി വാങ്ങുന്നതിനൊപ്പം നിർമാണ ചെലവും ഉൾപ്പെടും.
നികുതി ഇളവ് ആഗ്രഹിക്കുന്നവർ: ഭൂമി വായ്പയ്ക്ക് തത്സമയം നികുതി ഇളവ് ലഭ്യമല്ല. ഭവന വായ്പയുമായി ചേർത്ത് ഉപയോഗിച്ചാൽ മാത്രമേ നികുതി ഇളവ് ലഭിക്കുകയുള്ളു.
ഭൂമി വാങ്ങാൻ വായ്പ എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി, വിവിധ ലേന്ദാക്കളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്ത് വായ്പ എടുക്കുക.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല് 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications