ഒരു കരിയറിന് തുടക്കം കുറിക്കുന്നത് വർത്തമാനകാലത്തെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടിയാണെങ്കിലും, കൃത്യമായ പ്ലാനിംഗിലൂടെ സുരക്ഷിതമായ ഒരു ഭാവി കൂടി നമുക്ക് കെട്ടിപ്പടുക്കാം. ജോലി കിട്ടി ആദ്യ നാളുകളിൽ കൈയ്യിൽ വരുന്ന പണം ചിലവഴിക്കാനുള്ളതാണെന്ന തോന്നൽ സ്വാഭാവികമാണ്. എന്നാൽ സാമ്പത്തിക അച്ചടക്കം കരിയറിന്റെ തുടക്കത്തിൽ തന്നെ ശീലമാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ നേട്ടങ്ങൾ നൽകും.
ബജറ്റിംഗ് എന്നത് നിങ്ങളുടെ ജീവിതശൈലിയെ നിയന്ത്രിക്കാനല്ല, മറിച്ച് ശരിയായ രീതിയിൽ പണം വിനിയോഗിക്കാൻ നിങ്ങളെ പ്രാപ്തനാക്കാനാണ്. ആദ്യ ജോലിയിൽ തന്നെ തുടങ്ങുന്ന ചെറിയ സമ്പാദ്യങ്ങൾ ഭാവിയിൽ വലിയൊരു സാമ്പത്തിക അടിത്തറയായി മാറും. ആദ്യ ജോലിക്കാർക്ക് അവരുടെ സമ്പാദ്യം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ.

1. നിങ്ങളുടെ യഥാർത്ഥ വരുമാനം എത്രയാണെന്ന് മനസ്സിലാക്കുക
നികുതിയും പി.എഫും കുറച്ചതിനുശേഷം നിങ്ങളുടെ കൈയ്യിൽ ലഭിക്കുന്ന കൃത്യമായ ശമ്പളം എത്രയാണെന്ന് ആദ്യം കണക്കാക്കുക. ഇത് കൂടാതെ മറ്റ് വരുമാന മാർഗ്ഗങ്ങൾ (വാടക, പലിശ തുടങ്ങിയവ) ഉണ്ടെങ്കിൽ അവയും ബജറ്റിൽ ഉൾപ്പെടുത്തുക.
2. സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക
ഹ്രസ്വകാല ലക്ഷ്യങ്ങൾ (ക്രെഡിറ്റ് കാർഡ് കുടിശ്ശിക തീർക്കുക, ഒരു യാത്ര പോകുക), ഇടക്കാല ലക്ഷ്യങ്ങൾ (ഒരു ബിസിനസ്സ് തുടങ്ങുക, വിവാഹം), ദീർഘകാല ലക്ഷ്യങ്ങൾ (വീട് വാങ്ങുക, വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം) എന്നിങ്ങനെ നിങ്ങളുടെ ആവശ്യങ്ങളെ തരംതിരിക്കുക.
3. സമ്പാദ്യം മുൻകൂട്ടി നിശ്ചയിക്കുക
അമേരിക്കന്‍ ശതകോടീശ്വരന്‍ വാരന്‍ എഡ്വാര്‍ഡ് ബഫറ്റ് പറഞ്ഞതുപോലെ, "ചിലവുകൾക്ക് ശേഷം ബാക്കിയുള്ളത് സമ്പാദിക്കുന്നതിന് പകരം, സമ്പാദ്യത്തിന് ശേഷം ബാക്കിയുള്ളത് ചിലവഴിക്കുക." നിങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് എത്ര രൂപ വീതം നിക്ഷേപിക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കുക. മ്യൂച്വൽ ഫണ്ടുകളോ മറ്റ് നിക്ഷേപ മാർഗ്ഗങ്ങളോ ഇതിനായി തിരഞ്ഞെടുക്കാം.
4. ബജറ്റ് തയ്യാറാക്കാം
നിങ്ങളുടെ ശമ്പളത്തിൽ നിന്ന് നിക്ഷേപത്തിനുള്ള തുക മാറ്റിവെച്ചാൽ ബാക്കിയുള്ളതാണ് നിങ്ങളുടെ യഥാർത്ഥ 'ഡിസ്പോസിബിൾ ഇൻകം'. ഇത് ഉപയോഗിച്ച് വേണം മാസത്തെ ചിലവുകൾ നടത്താൻ. അമിതമായ സമ്പാദ്യ ലക്ഷ്യം വെച്ച് കുടുംബ ബജറ്റ് ബുദ്ധിമുട്ടിലാക്കാതിരിക്കാനും ശ്രദ്ധിക്കണം.
5. അപ്രതീക്ഷിത ചിലവുകൾക്കായി കരുതിവെക്കുക
വാടക, പലചരക്ക് സാധനങ്ങൾ എന്നിവ പോലുള്ള സ്ഥിര ചിലവുകൾക്ക് പുറമെ, ഇൻഷുറൻസ് പ്രീമിയം, ടാക്സ്, ആഘോഷങ്ങൾ എന്നിവയ്ക്കായി ഒരു തുക മാറ്റിവെക്കുന്നത് മാസ ബജറ്റിനെ ബാധിക്കാതിരിക്കാൻ സഹായിക്കും.
6. ചിലവഴിക്കുന്ന രീതി നിരീക്ഷിക്കുക
കുറച്ചു മാസങ്ങൾ നിങ്ങളുടെ ചിലവുകൾ നിരീക്ഷിച്ചാൽ അനാവശ്യമായി എവിടെയാണ് പണം പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത് തിരുത്തുന്നത് വലിയൊരു തുക ലാഭിക്കാൻ സഹായിക്കും.
7. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക
ബജറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചിലവുകൾ കൃത്യമായി രേഖപ്പെടുത്താൻ സഹായിക്കും. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പോലുള്ള ആധുനിക ബാങ്കിംഗ് ആപ്പുകൾ വഴി നിങ്ങളുടെ ട്രാൻസാക്ഷനുകൾ എളുപ്പത്തിൽ നിരീക്ഷിക്കാവുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications