ആദ്യത്തെ ജോലിയില്‍ പ്രവേശിക്കുകയാണോ? നേരത്തേ സമ്പാദിക്കാം, നേരത്തേ നിക്ഷേപിക്കാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ ശമ്പളം കൈയ്യില്‍ വാങ്ങുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ അതേ സമയം പലവഴിക്കായി അത് ചിലവഴിച്ചു തീര്‍ക്കുവാനുള്ള സാധ്യതകളും ഏറെയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങിത്തുടങ്ങുന്നത് മുതല്‍ നിങ്ങള്‍ സാമ്പത്തികമായി സ്വയം പര്യാപ്തതയിലേക്ക് കടക്കുകയാണ്. മാതാപിതാക്കള്‍ കൈയ്യില്‍ വച്ചു തരുന്ന പോക്കറ്റ് മണിയെ ആശ്രയിച്ചു കഴിയുന്ന കുഞ്ഞു കുട്ടികള്‍ അല്ല നിങ്ങള്‍ എന്ന് തന്നെ. ആരംഭത്തില്‍ കുറച്ച് ആര്‍ഭാടം കാണിക്കുന്നത് തെറ്റല്ല. എന്നാല്‍ സമ്പാദിച്ചു തുടങ്ങുന്ന പ്രായത്തില്‍തന്നെ അച്ചടക്കത്തോടെ പണം കൈകാര്യം ചെയ്യുവാന്‍ ശീലിച്ചാല്‍ ഭാവിയില്‍ അത് നിങ്ങളെ മികച്ച ഒരു നിക്ഷേപകനാക്കും.

 

സമ്പാദ്യവും നിക്ഷേപവും

സമ്പാദ്യവും നിക്ഷേപവും

സാമ്പത്തീകമായി ഉയര്‍ച്ച നേടുവാന്‍ സമ്പാദ്യം മാത്രം മതിയോ എന്ന് ഏവരുടെയും മനസ്സിലുണ്ടാകുന്ന ചോദ്യമാണ്. എന്നാല്‍ അതിന് സമ്പാദ്യം മാത്രം പോരാ. നിങ്ങള്‍ നേടുന്ന തുകയുടെ ഒരു വിഹിതം മാറ്റി വയ്ക്കുകയാണ് നിങ്ങള്‍ സമ്പാദ്യത്തിലൂടെ ചെയ്യുന്നത്. ഇത് നിഷ്‌ക്രിയമാണ്. ദീര്‍ഘകാല നിക്ഷേപത്തിനായി വരുമാനത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കുന്നതിനെയാണ് നിക്ഷേപം എന്ന് പറയുന്നത്.

നേരത്തേ നിക്ഷേപിക്കുമ്പോള്‍

നേരത്തേ നിക്ഷേപിക്കുമ്പോള്‍

നിങ്ങള്‍ 23ാം വയസ്സില്‍ പ്രതിമാസം 1,000 രൂപ വീതം എസ്‌ഐപി(സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍)യിലൂടെ ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം നടത്തിയാല്‍ റിട്ടയര്‍മെന്റ് പ്രായമായ 60 വയസ്സ് ആകുമ്പോഴേക്ക് 12 ശതമാനം വാര്‍ഷിക ആദായ നിരക്കില്‍ കണക്കാക്കിയാല്‍ നിങ്ങളുടെ പക്കല്‍ 82.75 ലക്ഷം രൂപയുണ്ടാകും. എന്നാല്‍ 7 വര്‍ഷം വൈകി, 30ാം വയസ്സിലാണ് നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 35.30 ലക്ഷം രൂപ മാത്രമായിരിക്കും. അതായത് 47.45 ലക്ഷം രൂപ നിങ്ങള്‍ നഷ്ടപ്പെടുത്തി എന്നര്‍ഥം.

ആദ്യം എവിടെ നിക്ഷേപിക്കാം?

ആദ്യം എവിടെ നിക്ഷേപിക്കാം?

കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രിപ്‌റ്റോ കറന്‍സിയുടെ ജനപ്രീതി ഉയര്‍ന്നു വരികയാണ്. യുവാക്കളായ പലരും അതില്‍ നിക്ഷേപം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ആദ്യത്തെ ജോലിയിലിരിക്കുമ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം ഒഴിവാക്കുന്നതാണ് അഭികാമ്യം. അവയില്‍ കൂടുതല്‍ റിസ്‌ക് സാധ്യതകള്‍ ഉള്ളതിനാലാണത്. നിക്ഷേപ തുകയുടെ വലിയ അളവും നഷ്ടപ്പെടുന്നതില്‍ പ്രയാസമില്ലാത്ത, കൂടുതല്‍ റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്കാണ് ക്രിപ്‌റ്റോ കറന്‍സികള്‍ യോജിച്ചത്. ആദ്യമായി നിക്ഷേപം ആരംഭിക്കുന്ന വ്യക്തി എന്ന നിലയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലോ, പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലോ നിക്ഷേപം ആരംഭിക്കുന്നതാണ് നല്ലത്.

ലിക്വിഡ് മ്യൂച്വല്‍ ഫണ്ടില്‍

ലിക്വിഡ് മ്യൂച്വല്‍ ഫണ്ടില്‍

എവിടെ നിക്ഷേപിക്കണം എന്നതിനെപ്പറ്റി ആശയക്കുഴപ്പങ്ങള്‍ പലര്‍ക്കും ഉണ്ടായേക്കാം. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോവില്‍ ഇക്വിറ്റി, ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളുടെ സംയോജനമാണ് വേണ്ടത്. ലിക്വിഡ് മ്യൂച്വല്‍ ഫണ്ടില്‍ കുറച്ച് പണം നിക്ഷേപിച്ചുകൊണ്ട് നിക്ഷേപം ആരംഭിക്കാം. ഇത് നിങ്ങളുടെ രണ്ട് ലക്ഷ്യങ്ങളെ സാധൂകരിക്കും. ഒന്ന് അത്യാവശ്യ ഘട്ടങ്ങളില്‍ തുക ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. ലിക്വിഡ് ഫണ്ടുകള്‍ക്ക് സ്ഥിരമായ വളര്‍ച്ചയുണ്ടാകും. നിങ്ങള്‍ക്ക് അതെപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുകയും ചെയ്യാം.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

ആദ്യ മാസങ്ങളിലെ ശമ്പളം ഉപയോഗിച്ച് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിങ്ങള്‍ക്കായി വാങ്ങിക്കാം. പരമാവധി കവറേജ് ലഭിക്കുന്ന പോളിസി വാങ്ങിയാല്‍ അത്രയും നല്ലത്. ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും കവറേജ് നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഇല്ലാ എങ്കില്‍ ആശുപത്രി ചിലവുകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നിങ്ങളുടെ സാമ്പത്തിക നിലയാകെ താളം തെറ്റുന്നതിനിടയാകും. നിങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വായ്പ തിരിച്ചടയ്ക്കുവാന്‍ ശ്രമിക്കുക. വേഗത്തില്‍ അടച്ചു തീര്‍ക്കുന്നത് വഴി പലിശ ഇനത്തില്‍ നിങ്ങള്‍ക്ക് ചിലവാകുന്ന തുക കുറയ്ക്കുവാന്‍ സാധിക്കും.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: smart investment
English summary

First job? Why You Should Invest Early From First Salary, Know In Detail|ആദ്യത്തെ ജോലിയില്‍ പ്രവേശിക്കുകയാണോ? നേരത്തേ സമ്പാദിക്കാം, നേരത്തേ നിക്ഷേപിക്കാം!

First job? Why You Should Invest Early From First Salary, Know In Detail
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X