25,000 രൂപ വര്‍ഷം ചിലവഴിച്ചാല്‍ ഓരോ മാസവും 2 ലക്ഷം രൂപ നേടാം; ഈ സംരംഭത്തെക്കുറിച്ചറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയം തൊഴില്‍ സംരഭകരാകുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു ബിസിനസ് ഐഡിയയാണ് ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ പോകുന്നത്. ഏറെ ലാഭകരവും അതേ സമയം മുടക്കു മുതല്‍ വളരെ കുറവും ആവശ്യമായ സംരഭമാണിത്. വര്‍ഷത്തില്‍ വെറും 25,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഈ സംരഭത്തിലൂടെ നിങ്ങള്‍ക്ക് ശരാശരി 1.75 ലക്ഷം രൂപ എളുപ്പത്തില്‍ സ്വന്തമാക്കുവാന്‍ സാധിക്കും.

 

Also Read : ഗ്രാം സുരക്ഷ സ്‌കീം; 1,500 രൂപ നിക്ഷേപിക്കൂ, 35 ലക്ഷം രൂപയോളം സ്വന്തമാക്കാം

മത്സ്യ കൃഷി

മത്സ്യ കൃഷി

ഇവിടെ പറയുവാന്‍ പോകുന്നത് കൃഷിയുമായി ബന്ധപ്പെട്ടുള്ള ഒരു സംരഭമാണ്. മത്സ്യ കൃഷിയെക്കുറിച്ച് നിങ്ങളെല്ലാം കേട്ടിട്ടുണ്ടാകും. അത് മാത്രമല്ല ഇപ്പോള്‍ മത്സ്യ കൃഷിയിലൂടെ നേട്ടം കൊയ്യുന്നവരെക്കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നിലവില്‍ പച്ചക്കറി കൃഷികള്‍ക്കൊക്കെ പുറമേ ധാരാളം കര്‍ഷകര്‍ മത്സ്യ കൃഷിയിലേക്കും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കുറഞ്ഞ മുതല്‍ മുടക്കില്‍ എളുപ്പത്തില്‍ സ്വന്തമാക്കാവുന്ന വലിയ ലാഭം തന്നെയാണ് മത്സ്യ വളര്‍ത്തലിലേക്ക് സംരംഭകരെ ആകര്‍ഷിക്കുന്ന കാര്യം.

Also Read : ദിവസം 130 രൂപ നിക്ഷേപിച്ചാല്‍ നേടാം 27 ലക്ഷം! എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയൂ

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

സര്‍ക്കാരും മത്സ്യ കൃഷി പോലുള്ള ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പലിശ രഹിത വായ്പ ഉള്‍പ്പെടെ പല തരത്തിലുള്ള ഇളവുകളും സഹായങ്ങളും നല്‍കി വരുന്നുണ്ട്. കൂടാതെ മത്സ്യ കൃഷി കാര്‍ഷിക ഗണത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും സര്‍ക്കാരില്‍ നിന്ന് ഈ സംരംഭകര്‍ക്ക് ലഭിക്കും.

Also Read : എന്താണ് ഡീമാറ്റ് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

ബയോഫ്‌ളോക് സാങ്കേതിക വിദ്യ

ബയോഫ്‌ളോക് സാങ്കേതിക വിദ്യ

നിങ്ങള്‍ മത്സ്യ കൃഷി നടത്തുന്ന ഒരു വ്യക്തിയാണെങ്കില്‍, എല്ലെങ്കില്‍ നിങ്ങള്‍ പുതിയൊരു സംരംഭം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ പുതിയ സാങ്കേതിക വിദ്യകളുടെ കൃത്യമായ ഉപയോഗത്തോടെ വലിയ നേട്ടം നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും. മത്സ്യ കൃഷിയിലും ഈ ബയോഫ്‌ളോക് സാങ്കേതിക വിദ്യ ഏറെ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ഈ മാര്‍ഗത്തിലൂടെ ലക്ഷങ്ങളാണ് ഏറെപ്പേര്‍ സമ്പാദിക്കുന്നത്.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 16 ലക്ഷം വരെ തിരികെ നേടാം! അറിയാതെ പോകരുത് ഈ പോസ്റ്റ് ഓഫീസ് സ്‌കീം

എന്താണ് ബയോഫ്‌ളോക് ടെക്‌നിക്?

എന്താണ് ബയോഫ്‌ളോക് ടെക്‌നിക്?

എന്താണ് ബയോഫ്‌ളോക് ടെക്‌നിക് എന്നാവും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്. അതൊരു ബാക്ടീരിയയുടെ പേരാണ്. ഈ മാര്‍ഗം അവലംബിക്കുന്നതിലൂടെ മത്സ്യ കൃഷിക്ക് ഏറെ നേട്ടങ്ങളുണ്ട്. ഇത് എങ്ങനെയാണ് ചെയ്യുന്നതെന്നല്ലേ? ആദ്യം മത്സ്യങ്ങളെ പത്ത് പതിനഞ്ചായിരം ലിറ്ററോളമുള്ള വലിയ ടാങ്കുകളിലേക്ക് മാറ്റുകയാണ് ചെയ്യുക. ഇതില്‍ ഓക്‌സിജന്‍ സൗകര്യമുള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളുമുണ്ടാകും.

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ!

ബയോഫ്‌ളോക് പ്രവര്‍ത്തിക്കുന്നത് ഈ രീതിയില്‍

ബയോഫ്‌ളോക് പ്രവര്‍ത്തിക്കുന്നത് ഈ രീതിയില്‍

മത്സ്യങ്ങളുടെ വിസര്‍ജ്യം ബയോഫ്‌ളോക് ബാക്ടീരിയ പ്രോട്ടീനാക്കി മാറ്റും. ഇത് മത്സ്യങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമാണ്. മത്സ്യത്തിനായുള്ള ഭക്ഷണച്ചിലവിന്റെ മൂന്നിലൊന്ന് ഭാഗം കുറയ്ക്കുവാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും. അത് മാത്രമല്ല വിസര്‍ജ്യം അടിഞ്ഞു കൂടി വെള്ളം ചീത്തയാകുന്നത് ഒഴിവാക്കുവാനും ഇതുവഴി സാധിക്കും. തുടക്കത്തില്‍ കുറച്ചധികം തുക നിങ്ങള്‍ക്ക് ഇതിനായി ചിലവഴിക്കേണ്ടി വരുമെങ്കിലും പിന്നീടത് ഏറെ ലാഭം പ്രദാനം ചെയ്യുന്ന രീതിയിലേക്ക് മാറും.

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

മുതല്‍ മുടക്ക്

മുതല്‍ മുടക്ക്

നാഷണല്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് (എന്‍എഫ്ഡിബി)ല്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം നിങ്ങള്‍ക്ക് ഇതേ രീതിയില്‍ 7 ടാങ്കുകളില്‍ സംരംഭം ആരംഭിക്കണമെങ്കില്‍ അവയുടെ സജ്ജീകരണത്തിനായി നിങ്ങള്‍ക്ക് ആകെ മുതല്‍ മുടക്കേണ്ടി വരുന്ന തുക 7.5 ലക്ഷം രൂപയായിരിക്കും. ഇനി ഇത്തരത്തില്‍ അല്ലെങ്കില്‍ കുളങ്ങളിലും മത്സ്യ കൃഷി ആരംഭിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞത് പോലെ വലിയ ആദായവും അതിലൂടെ നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

കൂടുതല്‍ വിവരങ്ങള്‍ക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക്

രണ്ട് ഏക്കര്‍ വിസ്തീര്‍ണമുള്ള മത്സ്യക്കുളത്തില്‍ നിന്നും 2 ലക്ഷം രൂപയോളാം നേടാം. മത്സ്യ കൃഷിയ്ക്കായി കേന്ദ്ര സര്‍ക്കാറിന്റെ നിരവധി പദ്ധതികള്‍ വഴിയുള്ള ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നിങ്ങളുടെ സമീപത്തുള്ള ഓഫീസില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും മ്ത്സ്യ കൃഷി സംബന്ധിച്ചുള്ള വിവരങ്ങള്‍ വളരെ വിശദമായി നല്‍കിയിട്ടുണ്ട്.

Read more about: business
English summary

fish farming; Invest 25,000 rupees annually in this business and get the profit of 2 lakh rupees | 25,000 രൂപ വര്‍ഷം ചിലവഴിച്ചാല്‍ ഓരോ മാസവും 2 ലക്ഷം രൂപ നേടാം; ഈ സംരംഭത്തെക്കുറിച്ചറിയൂ

fish farming; Invest 25,000 rupees annually in this business and get the profit of 2 lakh rupees
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X