കോടീശ്വരനാകുന്നത് സ്വപ്നം കാണാത്തവരായി ആരെങ്കിലുമുണ്ടോ....? ഉണ്ടാകില്ല അല്ലേ. കോടീശ്വരനാകുന്നതും വിലകൂടിയ കാറിൽ യാത്ര ചെയ്യുന്നതും ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നുതും എല്ലാം സ്വപ്നം കാണും. ഒരു തവണയല്ല, നിരവധി തവണ. എന്നാൽ സ്വപ്നം എങ്ങനെ യാഥാർത്ഥ്യമാകുമെന്ന കാര്യം മാത്രം ആർക്കുമറിയില്ല. ശമ്പളക്കാരായ ജീവനക്കാർക്കും മറ്റ് വ്യക്തികൾക്കും ഇത് മിക്കവാറും അസാധ്യമാണെന്ന് തോന്നുമെങ്കിലും, കോടീശ്വരനാകുന്നത് സാധ്യമായ കാര്യമാണ്.
1. നിക്ഷേപമാണ് പ്രധാനം
കോടീശ്വരനാകാനുള്ള ആദ്യത്തേയും പ്രധാനപ്പെട്ടതുമായ വഴി നിക്ഷേപമാണ്. കൃത്യ സമയത്ത് അനുയോജ്യമായ നിക്ഷേപ പദ്ധതി കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യുക. കഴിവതും നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് പലമടങ്ങ് നിക്ഷേപം വളരാന്‍ സഹായിക്കുന്നു. കോമ്പൗണ്ടിംഗിന്റെ ഗുണം കൂടുതല്‍ ലഭിക്കാന്‍ നേരത്തെയുള്ള നിക്ഷേപം പ്രയോജനപ്പെടും.ഇതിനാല്‍ നേരത്തെ നിക്ഷേം ആരംഭിക്കുമ്പോള്‍ അത്രയും കാലം പണം കോമ്പൗണ്ടിംഗ് ചെയ്യുകയും വളരുകയും ചെയ്യുന്നു.

നിക്ഷേപം നടത്തുന്നതിന് മുൻപ് വിദഗ്ധ ഉപദേശം തേടുന്നതും നല്ലതാണ്. അത് സാമ്പത്തിക ലക്ഷ്യത്തിന് അനുയോജ്യമായ നിക്ഷേപവും അതിലെ അപകട സാധ്യതകളെക്കുറിച്ചും കൂടുതൽ മനസിലാക്കാനും സഹായിക്കും.
2. വൈവിധ്യവൽക്കരണം
കയ്യിലെ മുഴുവന്‍ തുകയും ഒറ്റ നിക്ഷേപത്തിലേക്ക് മാറ്റുന്നത് ശരിയായ നിക്ഷേപ തന്ത്രമല്ല. പോര്‍ട്ട്‌ഫോളിയോയയുടെ ശരിയായ വൈവിധ്യവത്കരണം നിക്ഷേപ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഇത് നിക്ഷേപത്തിന്റെ സ്ഥിരതയും ഉറപ്പാക്കാന്‍ സഹായിക്കും. റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് മാർക്കറ്റുകൾ, മ്യൂച്വൽ ഫണ്ടുകൾ, സ്വർണ്ണം, വെള്ളി , അതുപോലെ തന്നെ സർക്കാർ സ്കീമുകൾ, ബോണ്ടുകൾ മുതലായവ പോലുള്ള നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും അനുയോജ്യമായവ കണ്ടെത്തി നിക്ഷേപങ്ങളുടെ വൈവിധ്യവൽക്കരണം നടത്തുക. നിക്ഷേപങ്ങളുടെ വൈവിധ്യവത്കരണം യഥാസമയം ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനും നഷ്ടസാധ്യത കുറയ്ക്കാനും സഹായിക്കും.
3. 50-30-20 അനുപാതം
സമ്പാദ്യത്തിനും ചെലവുകൾക്കും പലതരത്തിലുള്ള അനുപാതങ്ങൾ ഉണ്ട്. അതിൽ വളരെ പ്രശസ്തമായ ഒരു അനുപാതമാണ് 50:30:20. ഇത് അനുസരിച്ച് വരുമാനത്തിന്‍റെ 50% ഒഴിവാക്കാനാവാത്ത ചെലവുകൾക്കായി നീക്കിവയ്ക്കണം. 30% ഡൈനിംഗ്, വിനോദം, യാത്ര, ഹോബികൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കും ബാക്കിയുള്ള 20 ശതമാനം സമ്പാദ്യത്തിനുമായി നീക്കിവയ്ക്കണം. ഓരോരുത്തരുടെയും വരുമാനത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് ഇതിൽ വ്യത്യാസം വരും. പൊതുവിൽ ഈ രീതി പിന്തുടരുന്നത് സാമ്പത്തിക അച്ചടക്കം ഉണ്ടാകാൻ വളരെയധികം സഹായിക്കും. ഭാവി ചെലവുകൾ മുൻകൂട്ടി കണ്ട് കരുതലെടുക്കാനും ഈ സമ്പാദ്യ രീതി സഹായകമാണ്.
4. അടിയന്തര സാഹചര്യങ്ങൾ
ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും അടിയന്തര സാഹചര്യങ്ങളോ അപ്രതീക്ഷിത സാഹചര്യങ്ങളോ ഉണ്ടാകാം. ആശുപത്രി ചിലവുകൾ, വീട് പുത്തുക്കിപ്പണിയൽ, വാഹന റിപ്പയറിംഗ്. അത്തരം സാഹചര്യങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുക്കണം. അതിനുവേണ്ടി ലൈഫ് ഇൻഫുറൻസ് പോളിസികളിലും മറ്റ് പോളിസികളിലും അംഗങ്ങളാവണം. നിക്ഷേപ പദ്ധതിയിൽ ആരോഗ്യ ഇൻഷുറൻസ്, ടേം ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ എന്നിവയും ഉൾപ്പെടുത്തണം.
5. അനാവശ്യമായ ആഡംബര വസ്തുക്കൾ
നമ്മളില്‍ ചിലര്‍ക്കെങ്കിലും അമിതമായി പണം ചെലവഴിക്കുന്ന ശീലമുണ്ടായിരിക്കാം. പണം ചെലവാക്കിയ ശേഷം നമ്മള്‍ ഖേദിക്കുകയും ചെയ്യുന്നു. അത്കൊണ്ട് ജീവിത നിലവാരത്തിനനുസരിച്ചുള്ള ആഡംബര വസ്തുക്കൾ മാത്രം ഉപയോഗിക്കുക. അനാവശ്യമായ ആഡംബരം അധിക സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കും. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ.
മുകളിൽ പറഞ്ഞ 5 വഴികൾ ഒരു മനുഷ്യനേയും ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാക്കില്ല. മറിച്ച് ജീവിത ചിലവുകൾ കൃത്യമായി ആസൂത്രണം ചെയ്യുകയും അനുയോജ്യമായ നിക്ഷേപം നടത്തുകയും ചെയ്താൽ ആർക്കും കോടീശ്വരനാകാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications