ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കഴിഞ്ഞ ഒരു വർഷത്തിടെ കുത്തനെ കുറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് പലിശ നിരക്ക് കുറഞ്ഞിരിക്കുന്നത്. പലിശ നിരക്ക് കുറയുന്നതോടെ എഫ്ഡികളുടെ ആകർഷണവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ എഫ്ഡികളേക്കാൾ ഉയർന്ന സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന അഞ്ച് നിക്ഷേപ മാർഗങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷിത നിക്ഷേപ മാർഗം തേടുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണിത്. പിപിഎഫിന്റെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാരാണ് നിശ്ചയിക്കുന്നത്. നടപ്പ് പാദത്തിൽ പിപിഎഫ് പലിശ നിരക്ക് 7.9 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് പരമാവധി 1.5 ലക്ഷം രൂപ വരെയേ നിക്ഷേപിക്കാൻ കഴിയൂ എന്നതാണ് പിപിഎഫിന്റെ ഏക പരിമിതി. ഒരു വർഷത്തിൽ 1.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കേണ്ടി വന്നാൽ മറ്റ് നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടി വരും.
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്
നിങ്ങളുടെ പിപിഎഫ് പരിധി അവസാനിപ്പിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് 7.7% വരെ റിട്ടേൺ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം തിരഞ്ഞെടുക്കാവുന്നതാണ്. ഈ നിക്ഷേപങ്ങൾ വിവിധ കാലയളവുകളിൽ ലഭ്യമാണ്. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം. 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റിന് സെക്ഷൻ 80 സി പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. പിപിഎഫ് പോല തന്നെ ഈ പദ്ധതിയുടെ പലിശനിരക്കും ഓരോ പാദത്തിലും സർക്കാരാണ് നിശ്ചയിക്കുന്നത്. ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കണക്കാക്കുക. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിക്ഷേപകരുടെ വ്യക്തിഗത നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടതാണ്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി)
പോസ്റ്റോഫീസിൽ നിന്ന് തന്നെ ലഭ്യമായ മറ്റൊരു ജനപ്രിയ നികുതി ലാഭിക്കൽ നിക്ഷേപ മാർഗമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി). എൻഎസ്‌സിയുടെ കാലാവധി അഞ്ച് വർഷാണ്. നിലവിൽ 7.9% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപത്തിന് പരമാവധി പരിധി ഇല്ല. എന്നാൽ ഒരാൾക്ക് കുറഞ്ഞത് 100 രൂപയെങ്കിലും എൻഎസ്‌സിയിൽ നിക്ഷേപിച്ചിരിക്കണം. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ നിക്ഷേപകരുടെ വ്യക്തിഗത നികുതി സ്ലാബ് അനുസരിച്ച് നികുതിയ്ക്ക് വിധേയമാണ്.
കിസാൻ വികാസ് പത്ര
പോസ്റ്റോഫീസ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു സമ്പാദ്യ പദ്ധതിയാണിത്. ഈ സ്കീം നിങ്ങളുടെ നിക്ഷേപത്തെ 113 മാസം അല്ലെങ്കിൽ ഒമ്പത് വർഷം കൊണ്ട് ഇരട്ടിയാക്കു. 7.6% വരുമാനമാണ് കിസാൻ വികാസ് പത്ര വാഗ്ദാനം ചെയ്യുന്നത്. ഇത് തികച്ചും അപകടസാധ്യതയില്ലാത്ത നിക്ഷേപമാണ്. ഈ നിക്ഷേപത്തിന്റെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ നിശ്ചയിക്കും. ഈ സ്കീമിൽ ആവശ്യമായ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയില്ല.
സുകന്യ സമൃദ്ധി അക്കൗണ്ട്
എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളേക്കാളും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർഗമാണ് സുകന്യ സമൃദ്ധി അക്കൗണ്ടുകൾ. പ്രതിവർഷം 8.4% പലിശനിരക്കാണ് ഈ നിക്ഷേപത്തിന് ലഭിക്കുക. എന്നാൽ ഈ സ്കീമിൽ എല്ലാവർക്കും നിക്ഷേപം നടത്താൻ സാധിക്കില്ല. പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് മാത്രമേ 10 വയസ്സിന് താഴെയുള്ള അവരുടെ പെൺകുഞ്ഞിന്റെ പേരിൽ ഈ അക്കൗണ്ട് തുറക്കാൻ കഴിയൂ. അക്കൗണ്ട് ആരംഭിത്ത തീയതി മുതൽ 21 വർഷം പൂർത്തിയാകുമ്പോൾ ഈ അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകും. ഒരാൾക്ക് രണ്ട് പെൺകുട്ടികളുടെ പേരിൽ പരമാവധി രണ്ട് എസ്എസ്എകൾ തുറക്കാൻ കഴിയും. ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക പ്രതിവർഷം 1.5 ലക്ഷം രൂപയും മിനിമം തുക 1,000 രൂപയുമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപ തുക നികുതി ആനുകൂല്യത്തിന് അർഹമാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications