A Oneindia Venture

നാരിശക്തി; സമ്പത്ത് വർദ്ധിപ്പിക്കാൻ സ്ത്രീകൾ ചെയ്തിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വേതനത്തിലടക്കം നിരവധി വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലും ഇന്ത്യൻ സ്ത്രീകൾ എല്ലാകലത്തും മികവ് പുലർത്താറുണ്ട്. സമ്പാദ്യ ശീലത്തിലടക്കം സ്ത്രീകൾ മുന്നിലാണെന്ന് പഠനങ്ങളും കണക്കുകളും വ്യക്തമാക്കുന്നു. അതേസമയം, സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കാര്യത്തിലും സ്വാതന്ത്ര്യത്തിലും സ്ത്രീകൾ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.

കാലകാലങ്ങളിൽ നേരിട്ടിരുന്ന അത്തരം തടസങ്ങൾ കുറഞ്ഞുവരികയാണ്. അതിനായി നിക്ഷേപങ്ങളെയാണ് സ്ത്രീകൾ ആശ്രയിക്കുന്നത്. വിദ്യാഭ്യാസത്തിലും തൊഴിൽ അവസരങ്ങളിലും കാര്യമായ മുന്നേറ്റം നടത്തിയ സ്ത്രീകൾ തങ്ങളുടെ മുന്നേറ്റത്തിന്റെ പുതിയ അധ്യായങ്ങൾ രചിക്കുകയാണ്. ഈ യാത്രയിൽ നിക്ഷേപങ്ങൾക്കപ്പുറം സമ്പത്ത് കെട്ടിപടുക്കാൻ സ്ത്രീകൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.

സാമ്പത്തിക വിദ്യാഭ്യാസം: സാമ്പത്തിക സ്വതന്ത്ര്യത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസത്തിലൂടെയാണ്. സാമ്പത്തിക കാര്യങ്ങൾ മനസിലാക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും സാമ്പത്തിക സാക്ഷരത ഉറപ്പാക്കണം. ഇത് ബജറ്റ് തയാറക്കൽ, നിക്ഷേപം, കടബാധ്യത കൈകാര്യം ചെയ്യൽ തുടങ്ങിയവയിൽ നിർണായക തീരുമാനങ്ങളെടുക്കാൻ അവരെ പ്രാപ്തരാക്കും. സാമ്പത്തിക വിദ്യാഭ്യാസത്തിന് നിരവധി സാധ്യതകളാണ് ഇന്ന് വിപണിയിലുള്ളത്. സാമ്പത്തിക വിദഗ്ധർ അവരുടെ വിലയേറിയ അനുഭവങ്ങളും അറിവുകളും പങ്കുവെക്കാൻ സാമൂഹിക മാധ്യമങ്ങളടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു. ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ സ്ത്രീകൾക്കും സാധിച്ചാൽ അടിസ്ഥാനപരമായ സാമ്പത്തിക സാക്ഷരത നേടാം.

നാരിശക്തി; സമ്പത്ത് വർദ്ധിപ്പിക്കാൻ സ്ത്രീകൾ ചെയ്തിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

അവസരങ്ങൾ മനസിലാക്കുക: രാജ്യത്തെ സാമ്പത്തിക സ്ഥിതി ഓരോ വ്യക്തികളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ മുൻകാലങ്ങളിൽ സ്ത്രീകൾ നിരവധിയായ വെല്ലുവിളികൾ അഭിമുഖീകരിച്ചിട്ടുണ്ട്. അതേസമയം കാലം മാറുകയാണ്. സ്ത്രീകൾക്ക് അവരുടെ സാമ്പത്തിക വിധികൾ പുനർനിർമ്മിക്കാനുള്ള അവസരമുണ്ട്. അതിനുള്ള അവസരങ്ങൾ തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക.

കരിയർ പ്ലാനിംഗ്: ശരിയായ തൊഴിൽ പാത തിരഞ്ഞെടുക്കുന്നതും അഭിലഷണീയവും യാഥാർത്ഥ്യബോധമുള്ളതുമായ ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന് സഹായകമാണ്. സ്ത്രീകൾ അവരുടെ കഴിവുകൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായ തൊഴിൽ മേഖലകൾ കണ്ടെത്തണം. സ്ഥിരമായ ഒരു സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ തൊഴിലിടങ്ങളിലെ ഓരോ മുന്നേറ്റങ്ങളും സഹായിക്കും.

സമ്പാദ്യ ശീലം: അച്ചടക്കമുള്ള സമ്പാദ്യശീലങ്ങൾ വളർത്തിയെടുക്കുക എന്നത് പരമപ്രധാനമാണ്. ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുക, വിരമിക്കൽ പദ്ധതികളിലേക്ക് തുക വകയിരുത്തുക, വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപങ്ങൾക്കായി നീക്കിവയ്ക്കുക എന്നിവ നിർണായക ഘട്ടങ്ങളാണ്. ലളിതമായ ജീവിതം, അനാവശ്യ ചെലവുകൾ ഒഴിവാക്കുക, വരുമാനത്തിന്റെ ഒരു ശതമാനം സ്ഥിരമായി ലാഭിക്കുക എന്നിവ കാലക്രമേണ ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കും.

സ്മാർട്ട് നിക്ഷേപം: സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ശക്തമായ ഉപകരണമാണ് നിക്ഷേപം. മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയ നിരവധി നിക്ഷേപ സാധ്യതകൾ ഇന്ന് വിപണിയിലുണ്ട്. ഇത് സ്ത്രീകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. നിക്ഷേപ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കുന്നത് അപകടസാധ്യതകൾ ലഘൂകരിക്കാനും ദീർഘകാല വളർച്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. സാമ്പത്തിക വിദഗ്ധരിൽ നിന്ന് ഉപദേശം തേടുന്നതും മാർക്കറ്റ് ട്രെൻഡുകളെക്കുറിച്ച് അറിയുന്നതും മികച്ച നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X