സ്ഥിര നിക്ഷേപത്തിന് റെഡിയാണോ, ഈ ബാങ്കുകൾ നൽകും ഉയർന്ന പലിശ

ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്.ഡി). ഒരു നിശ്ചിത തുക നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുക എന്നതാണ് സ്ഥിര നിക്ഷേപത്തിന്‍റെ രീതി. അതിന് കൃത്യമായ പലിശ ലഭിക്കുകയും ചെയ്യും. സാധാരണ സേവിംഗ്സ് അക്കൗണ്ടുകളെ അപേക്ഷിച്ച് എഫ്ഡികൾ ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ധാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ സ്ഥിര നിക്ഷേപം നടത്തുന്നതിന് മുൻപ് ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. അഞ്ച് ചെറുകിട ധനകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന നിലവിലെ പലിശനിരക്ക് പരിശോധിക്കാം.

9.5% പലിശ, പണം വളരാൻ സ്ഥിര നിക്ഷേപമാണ് നല്ലത്

1. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നിലവിൽ പൊതുജനങ്ങൾക്ക് 5 വർഷത്തെ എഫ്ഡികൾക്ക് 9% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ 8.6 ശതമാനമാണ്. 1 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.85 ശതമാനം പലിശയും നേടാം. ടാക്‌സ് സേവിംഗ് എഫ്‌ഡികളിൽ, സ്‌മോൾ ഫിനാൻസ് ബാങ്ക് പൊതുജനങ്ങൾക്ക് പ്രതിവർഷം 9.01% പലിശയും മുതിർന്ന പൗരന്മാർക്ക് 9.25% പലിശയും വാഗ്ദാനം ചെയ്യുന്നു.

2. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് പൊതുജനങ്ങൾക്കായി 5 വർഷത്തെ എഫ്ഡികൾക്ക് 8.15% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെയും 1 വർഷത്തെയും നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 8.15%, 7.85% ആണ്. 10 വർഷം വരെയുള്ള കാലയളവുകളിൽ, സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 9% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 10 വർഷം വരെയുള്ള കാലയളവുകളിൽ ബാങ്ക് നിലവിൽ 9.5% പലിശ നൽകും.

9.5% പലിശ, പണം വളരാൻ സ്ഥിര നിക്ഷേപമാണ് നല്ലത്

3. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്

5 വർഷത്തെ കാലാവധിക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7.5% പലിശയാണ് ബാങ്ക് നൽകുന്നത്. 3 വർഷത്തെയും 1 വർഷത്തെയും കാലയളവിലെ എഫ്ഡികളുടെ പലിശ നിരക്ക് യഥാക്രമം 8.5%, 8% ആണ്. 10 വർഷം വരെയുള്ള കാലയളവുകളിൽ, പൊതു ജനങ്ങൾക്ക് പ്രതിവർഷം 8.5% വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 10 വർഷം വരെയുള്ള എഫ്ഡികളിൽ 9.1% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ടാക്സ് സേവിംഗ് എഫ്ഡികളുടെ പലിശ നിരക്ക് 5 വർഷത്തെ കാലാവധിയിൽ പൊതുജനങ്ങൾക്ക് പ്രതിവർഷം 7.5% ഉം മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 8.1% ഉം ആണ്.

4. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്

5 വർഷത്തെ എഫ്ഡികൾക്ക് 7.25% പലിശ നിരക്കാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ ലഭിക്കും. 1 വർഷത്തെ എഫ്ഡിക്ക് 8.2 ശതമാനമാണ് പലിശ. 10 വർഷം വരെയുള്ള കാലാവധിയുള്ള നിക്ഷേപത്തിന് സാധാരണക്കാർക്ക് പ്രതിവർഷം 8.5%, മുതിർന്ന പൗരന്മാർക്ക് 9% എന്നിങ്ങനെയാണ് നിരക്ക്.

5. ജന സ്മോൾ ഫിനാൻസ് ബാങ്ക്

ജന സ്‌മോൾ ഫിനാൻസ് ബാങ്കിൻ്റെ 5 വർഷത്തെ കാലയളവിലേക്കുള്ള എഫ്ഡി പലിശ നിരക്ക് പൊതുജനങ്ങൾക്ക് പ്രതിവർഷം 7.25% ആണ്. 3 വർഷവും 1 വർഷവും കാലാവധിയുള്ള നിക്ഷേപത്തിന് ബാങ്ക് യഥാക്രമം 7.25%, 8.5% പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 9% വരെ പലിശ നേടാം. ടാക്‌സ് സേവിംഗ് എഫ്‌ഡികളിൽ, സാധാരണക്കാർക്ക് പ്രതിവർഷം 7.25%, മുതിർന്ന പൗരന്മാർക്ക് 7.75% എന്നിങ്ങനെയാണ് പലിശ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X