വായ്പകൾ നമ്മുടെ സാമ്പത്തിക വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ബിസിനസ് ആവശ്യങ്ങൾക്കും വീടുൾപ്പടെ ജീവിതത്തിലെ പല സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിനും കടം അഥവ വായ്പകളെയാണ് ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്തങ്ങളായ ആവശ്യങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ വിവിധ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇത്തരത്തിലെടുക്കുന്ന ലോണുകൾ നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണോയെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. അല്ലാത്ത പക്ഷം അശ്രദ്ധ കാരണം കടം കുമിഞ്ഞുകൂടാൻ സാധ്യതയുണ്ട്. വ്യക്തിഗത വായ്പകൾക്ക് വിവിധ ചെലവുകളുണ്ടായിരിക്കും ഇത് വായ്പ ദാതവിനെ ആശ്രയിച്ച് വ്യത്യസ്തപ്പെടും. അതുകൊണ്ട് തന്നെ ഒരു വായ്പ തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ബാങ്കിനോട് ചോദിച്ച മനസിലാക്കാം.

എന്തൊക്കെയാണ് യോഗ്യത മാനദണ്ഡങ്ങൾ?
ഇന്ത്യയിൽ ഒരു വ്യക്തിഗത വായ്പ സുരക്ഷിതമാക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ധനകാര്യ സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യസ്തപ്പെടാം. എന്നാൽ ഭൂരിഭാഗവും സാധാരണയായി ഇനിപ്പറയുന്ന അടിസ്ഥാന കാര്യങ്ങൾ ഒന്നായിരിക്കാം. പ്രായപരിധി 21 വയസിനും 65 വയസിനുമിടയിലായിരിക്കും. 25,000 രൂപ കുറഞ്ഞ ശമ്പളവും കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിലവിലത്തെ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുമുണ്ടാകണം. ഒരു നല്ല ക്രെഡിറ്റ് സ്കോർ സാധാരണയായി ആവശ്യമാണ്, 750 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സ്കോർ അനുകൂലമായി കണക്കാക്കപ്പെടുന്നു. പ്രായം, വരുമാനം, തൊഴിൽ ചരിത്രം, ക്രെഡിറ്റ് സ്കോർ, കടം-വരുമാന അനുപാതം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാണ് ലോൺ യോഗ്യത നിർണയിക്കുന്നത്. ഇതെന്തൊക്കെയാണെന്നും എങ്ങനെയാണ് പരിഗണിക്കപ്പെടുന്നതെന്നും കൃത്യമായി മനസിലാക്കണം.
എന്തെങ്കിലും ഈട് നൽകേണ്ടതുണ്ടോ?
രാജ്യത്ത് രണ്ട് തരത്തിലുള്ള വ്യക്തിഗത വായ്പകളാണുള്ളത്, സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതും. സുരക്ഷിതമായ വ്യക്തിഗത വായ്പകൾക്ക് സ്ഥിരനിക്ഷേപങ്ങൾ, സ്വർണം, മറ്റ് വസ്തുവകകൾ ഉൾപ്പടെ എന്തെങ്കിലും ഈട് ആവശ്യമാണ്. കടം വാങ്ങുന്നയാൾ വീഴ്ച വരുത്തിയാൽ, വായ്പ തുക തിരിച്ചുപിടിക്കാൻ ഈട് ഉപയോഗപ്പെടുത്താൻ വായ്പ നൽകിയ ധനകാര്യ സ്ഥാപനത്തി കൊടുക്കുന്നയാൾക്ക് അധികാരമുണ്ട്. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകൾക്ക് ഈട് ആവശ്യമില്ല, വായ്പ കൊടുക്കുന്നയാൾ ഉയർന്ന അപകടസാധ്യത ഏറ്റെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ഇതും കൃത്യമായി ചോദിച്ച് മനസിലാക്കുകയും ഈട് ഏത് തരത്തിൽ ഉപയോഗപ്പെടുത്താൻ വായ്പ കൊടുക്കുന്നയാൾക്ക് സാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തുകയും വേണം.
പലിശ നിരക്ക് എത്ര? എങ്ങനെ?
ഒരു വ്യക്തിഗത വായ്പയുടെ വാർഷിക പലിശ നിരക്ക് 9.99 ശതമാനം മുതൽ 44 ശതമാനം വരെയാകാം. ഫ്ലോട്ടിംഗ് നിരക്ക് സ്ഥിര നിരക്ക് എന്നിങ്ങനെ രണ്ട് പലിശ നിരക്കുകളാണ് വ്യക്തിഗത വായ്പയിലുള്ളത്. സ്ഥിരമായ പലിശനിരക്കുകൾ മുഴുവൻ ലോൺ കാലയളവിലും സ്ഥിരമായി തുടരുകയും പ്രതിമാസ തിരിച്ചടവും സ്ഥിരമായിരിക്കുകയും ചെയ്തു. അതേസമയം ലോൺ കാലയളവിൽ വേരിയബിൾ പലിശ നിരക്കുകൾ മാറാം, ഇത് നിലവിലുള്ള പലിശ നിരക്കിനെ അടിസ്ഥാനമാക്കി നിങ്ങളുടെ പ്രതിമാസ തിരിച്ചടവുകളിൽ ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കും. അതുകൊണ്ട് ഒരു വ്യക്തിഗത വായ്പ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, പലിശ നിരക്ക് താരതമ്യം ചെയ്യുന്നത് നിർണായകമാണ്. പലിശനിരക്കിന്റെ പ്രത്യേകതകൾ ഉൾപ്പെടെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കാൻ ലോൺ കരാർ സമഗ്രമായി അവലോകനം ചെയ്യുകയും വേണം.
വായ്പ കാലയളവ് എന്തായിരിക്കും?
ഇന്ത്യയിലെ ഒരു വ്യക്തിഗത ലോണിനുള്ള ലോൺ കാലാവധി വായ്പ നൽകുന്നവരെയും വായ്പകളുടെ സ്വഭാവവും അനുസരിച്ച് വ്യത്യസ്തപ്പെടാം. എന്നിരുന്നാലും പൊതുവെ ഒരു വർഷം മുതൽ 84 മാസം വരെയാണ് വായ്പകളുടെ കാലയളവ്. സമ്മതിച്ച കാലയളവ് അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ വായ്പ തിരിച്ചടയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ പിഴ ചുമത്താൻ സാധിക്കുന്ന താരത്തിലുള്ള സ്കീമുകളുണ്ട്. പ്രതിമാസ തവണകൾ (ഇഎംഐകൾ), ത്രൈമാസ ഇഎംഐകൾ അല്ലെങ്കിൽ അർദ്ധ വാർഷിക ഇഎംഐകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് അനുയോജ്യമായ തിരിച്ചടവ് തിരഞ്ഞെടുക്കാൻ സാധിക്കും. . കൂടാതെ, നിങ്ങളുടെ മുൻഗണനകൾക്ക് അനുയോജ്യമായ ഒരു തിരിച്ചടവ് തീയതി തിരഞ്ഞെടുക്കാനുള്ള വഴക്കം നിങ്ങൾക്കുണ്ടായേക്കാം.
ഫീസും അനുബന്ധ നിരക്കുകളും?
വ്യക്തിഗത വായ്പയുടെ പ്രോസസ്സിംഗ് ഫീസ് സാധാരണയായി ലോൺ തുകയുടെ 0.5 ശതമാനം മുതൽ 2.5 ശതമാനം വരെയാണ്. അതേസമയം ലോൺ തുക പരിഗണിക്കാതെ ഒരു നിശ്ചിത പ്രോസസ്സിംഗ് ഫീസ് ചുമത്താനും സാധ്യതയുണ്ട്. മറച്ചുവെച്ചുള്ള തുകകളും ഇതോടനുബന്ധിച്ചുണ്ടായേക്കാം. ഇക്കാര്യങ്ങളിലും വ്യക്തത അനിവാര്യമാണ്.
More From GoodReturns

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്, വരുന്നത് ഇടിമിന്നലോട് കൂടിയ മഴ, അറിയാം കാലാവസ്ഥാ റിപ്പോർട്ട്



Click it and Unblock the Notifications