സമ്പാദ്യം സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി ഇട്ട് മികച്ച ലാഭം നേടാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാണ്. കാരണം സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ വാഗ്ധാനം ചെയ്യുന്ന ബാങ്കിന്‍റെ വിവരങ്ങൾ നമുക്ക് പരിശോധിക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്തെ സർക്കാർ, സ്വകാര്യ ബാങ്കുകളെ കൂടാതെ, ചെറുകിട ധനകാര്യ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്നുണ്ട്.
സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ വാഗ്ധാനം ചെയ്യുന്ന 10 സ്മോൾ ഫിനാൻസ് ബാങ്കുകളുടെ വിശദാംശങ്ങൾ നോക്കാം.
നേടാം 9.60 ശതമാനം പലിശ
സുര്യോദയ് ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 5 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 9.10 ശതമാം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 9.60 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 1001 ദിവസത്തെ എഫ്ഡികളിൽ സാധാരണ ഉപഭോക്താക്കൾക്ക് 9 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 1000 ദിവസത്തെ എഫ്ഡികളിൽ 8.51 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 9.11 ശതമാനം പലിശയും വാഗ്ദാനം നേടാം.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 888 ദിവസത്തെ എഫ്ഡിയിൽ 8.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അതിൻ്റെ സാധാരണ ഉപഭോക്താക്കൾക്ക് 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികളിൽ 8.50% പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 9% പലിശ നേടാം.

500 ദിവസത്തെ എഫ്ഡിക്ക് 9 ശതമാനം പലിശ
ജന സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 500 ദിവസത്തെ എഫ്ഡിയിൽ 8.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. അതേസമയം ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് അതിൻ്റെ സാധാരണ ഉപഭോക്താക്കൾക്ക് 1000 ദിവസം മുതൽ 1500 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 8.25 ശതമാനം പലിശ നൽകുന്നുണ്ട്. മുതിർന്ന പൗരനാണെങ്കിൽ 8.85 ശതമാനം പലിശ ലഭിക്കും.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 560 ദിവസത്തെ എഫ്ഡിയിൽ 8.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.85 ശതമാനം പലിശയും നൽകുന്നു. ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 24 മാസം മുതൽ 36 മാസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശ നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 8.65 ശതമാനം പലിശയും നൽകുന്നു. 24 മാസം 1 ദിവസം മുതൽ 36 മാസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശയാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ നൽകുന്നു.

സ്പെഷ്യൽ എഫ്ഡി സ്കീമുകൾക്ക് മറ്റ് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് കൂടി പരിശോധിക്കാം
1. ഇന്ത്യൻ ബാങ്ക് - ഇൻഡ് സൂപ്പർ 400
2023 മാർച്ചിൽ അവതരിപ്പിച്ച സ്‌കീമാണ് 'ഇൻഡ് സൂപ്പർ 400 ഡേയ്‌സ്'. ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയും പരമാവധി നിക്ഷേപം 400 ദിവസത്തേക്ക് 2 കോടി രൂപയുമാണ്. പൊതുജനങ്ങൾക്ക് 7.25 ശതമാനവും, മുതിർന്നവർക്ക് 7.75 ശതമാനം, സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
2. ഐഡിബിഐ ബാങ്ക് സ്പെഷ്യൽ എഫ്ഡി
ഐഡിബിഐ ബാങ്കിൻ്റെ പ്രത്യേക എഫ്ഡി 375 ദിവസത്തെ കാലാവധിയിൽ സ്ഥിര ഉപഭോക്താക്കൾക്ക് 7.15 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശയും വാഗ്ധാനം ചെയ്യുന്നു. സമീപകാലത്ത് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
3. എസ്ബിഐ അമൃത് കലാഷ്
എസ്ബിഐയുടെ അമൃത് കലാഷ് സ്കീം പൊതുജനങ്ങൾക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും വാഗ്ധാനം ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയില്‍പങ്കുചേരാന്‍കഴിയും. ഈ നിക്ഷേപ പദ്ധതിയില്‍പ്രതിമാസ, ത്രൈമാസ, അര്‍ധവാര്‍ഷിക ഇടവേളകളില്‍പലിശ ലഭിക്കും. 400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശനിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications