പണം സൂക്ഷിക്കുവാന്‍ സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ ലാഭകരം സ്ഥിര നിക്ഷേപമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിലവഴിക്കും മുമ്പ് സമ്പാദിക്കണമെന്ന് നാം എപ്പോഴും കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതത്തില്‍ അങ്ങനെയാണോ സംഭവിക്കുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നല്ലൊരു തുക നിങ്ങള്‍ക്ക് ബാലന്‍സായി ഉണ്ടായിരിക്കാം. എന്നാല്‍ ഗൂഗിള്‍ പേ, പേടിഎം തുടങ്ങി നമ്മുടെ എല്ലാ ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്‌ഫോമുകളുമായും ബന്ധിപ്പിച്ചിരിക്കന്നത് അതേ അക്കൗണ്ട് തന്നെ. അതിനാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചിലവുകള്‍ കൂടുതലായി നടക്കുകയാണ് ചെയ്യുന്നത്.

 

ചിലവുകള്‍ക്ക് സാധ്യതകളേറെ

ചിലവുകള്‍ക്ക് സാധ്യതകളേറെ

ഇഷ്ടപ്പെട്ട എന്തെങ്കിലും ഓണ്‍ലൈനിലോ അല്ലെങ്കില്‍ നേരിട്ടോ കടകളിലോ കാണുകയാണെങ്കില്‍ അതു വാങ്ങിക്കുവാനും ഏറെ എളുപ്പമാണല്ലോ ഫോണ്‍ എടുക്കുക, സ്‌കാന്‍ ചെയ്യുക, പണം കൈമാറ്റം ചെയ്യുക. എത്രയെളുപ്പത്തില്‍ കാര്യം നടന്നു. അതിനാല്‍ തന്നെ സേവിംഗ്‌സ് അക്കൗണ്ടിലെ നിങ്ങളുടെ സമ്പാദ്യ തുകയെ ഒരിക്കലും സമ്പാദ്യമെന്ന് ഇക്കാലത്ത് നമുക്ക് വിളിക്കാന്‍ സാധിക്കില്ല. ചെലവുകളും അതേ അക്കൗണ്ടില്‍ നിന്നും നടക്കുമെന്നത് തന്നെ അതിന്റെ കാരണം.

സേവിംഗ്‌സ് അക്കൗണ്ടിലെ തുക എന്ത് ചെയ്യാം?

സേവിംഗ്‌സ് അക്കൗണ്ടിലെ തുക എന്ത് ചെയ്യാം?

മറ്റൊരു നല്ല നിക്ഷേപ പദ്ധതി കണ്ടെത്തും വരെ നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുകളിലെ അധിക തുക എങ്ങനെ ഫലപ്രദമായി ഉപയോഗിക്കും എന്ന് ആശങ്കകളുണ്ടോ? അതിനുള്ള ഒരു എളുപ്പവഴിയാണ് ഇനി പറയാന്‍ പോകുന്നത്. സേവിംഗ്്‌സ് അക്കൗണ്ടില്‍ നിലനിര്‍ത്തുന്നതിന് പകരം ഒരു നിശ്ചിത കാലയളവിലേക്ക് ആ പണം സ്ഥിര നിക്ഷേപമായി ബാങ്കില്‍ നിക്ഷേപിക്കാം. അതുകൊണ്ട് എന്താണ് പ്രയോജനമെന്നാണോ ഓര്‍ക്കുന്നത്? നമുക്ക് നോക്കാം.

പലിശ നിരക്ക്

പലിശ നിരക്ക്

ആക്‌സിസ് ബാങ്കില്‍ 3 ശതമാനമാണ് സേവിംഗസ് അക്കൗണ്ടില്‍ ലഭിക്കുന്ന പലിശ നിരക്ക്. എച്ച്ഡിഎഫ്‌സി ബാങ്കിലും സമാന നിരക്ക് തന്നെ. 3.5 ശതമാനമാണ് കൊഡാക് മഹീന്ദ്ര ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നല്‍കുന്ന പലിശ നിരക്ക്. റിസ്‌ക് തീരെ ഇല്ല എന്നതും, ഏത് സമയത്തും പണം ലഭിക്കും എന്നതും പരിഗണിച്ചാല്‍ പോലും 6 ശതമാനം വരെ പണപ്പെരുപ്പ സാധ്യത നിലനില്‍ക്കുമ്പോള്‍ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുവാന്‍ ആരും തന്നെ താത്പ്പര്യപ്പെടില്ല എന്ന് ഉറപ്പാണ്.

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

അതായത് ചുരുക്കിപ്പറഞ്ഞാല്‍ സേവിംഗ്‌സ് അക്കൗണ്ടിലെ പണം എന്നത് നിങ്ങളുടെ കൈയ്യിലെ പണത്തിന് സമാനമാണ് എന്നര്‍ഥം. അതുനാല്‍ തന്നെ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം പണം സൂക്ഷിക്കുവാന്‍ ഉപയോഗപ്പെടുത്താം. ലോക്ക് ഇന്‍ പിരീയഡ് അഥവാ നിക്ഷേപ കാലാവധി ഉള്ളതിനാല്‍ തന്നെ ആ തുകയില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ നമുക്ക് പണമെടുക്കുവാന്‍ സാധിക്കുകയുമില്ല. കൂടാതെ റിസ്‌ക് ഇല്ലാത്ത നിക്ഷേപ പദ്ധതി കൂടിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപം.

സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്

സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്

4.4 മുതല്‍ 5.1 വരെയാണ് ആക്‌സിസ് ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 3.5 ശതമാനമാണ് സ്ഥിര നിക്ഷേപങ്ങളില്‍ നല്‍കുന്ന പലിശ നിരക്ക്. 4.4 ശതമാനം മുതല്‍ 4.8 ശതമാനം വരയൊണ് കൊഡാക് ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. 181 ദിവസത്തില്‍ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക. 180 ദിവസങ്ങള്‍ക്ക് മുകളില്‍ 05 ശതമാനമാണ് പിഴ ചാര്‍ജായി ഈടാക്കുക.

1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം

Read more about: savings smart investment
English summary

fixed deposit gives more benefit than savings account; know the reasons- explained |പണം സൂക്ഷിക്കുവാന്‍ സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ ലാഭകരം സ്ഥിര നിക്ഷേപമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

fixed deposit gives more benefit than savings account; know the reasons- explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X