രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്നതും ഏറ്റവും ജനസമ്മതിയുള്ളതുമായ നിക്ഷേപോപാധികളില്‍ ഒന്നാണ് സ്ഥിര നിക്ഷേപങ്ങള്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്നതും ഏറ്റവും ജനസമ്മതിയുള്ളതുമായ നിക്ഷേപോപാധികളില്‍ ഒന്നാണ് സ്ഥിര നിക്ഷേപങ്ങള്‍. 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപ കാലാവധിയിലേക്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന പലിശ നിരക്ക് 5.50 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ്. ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് സ്ഥിര നിക്ഷേപങ്ങള്‍ ഏവര്‍ക്കും പ്രിയങ്കരമാകുന്നത്.
ഏതാണ് ഏറ്റവും മികച്ചത്, എങ്ങനെ കണ്ടെത്താം?
7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്ക് സ്ഥിര നിക്ഷേപ സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കാലാവധി എത്തുന്നതിന് മുന്‍പ് പിന്‍വലിക്കേണ്ടി വരുമ്പോള്‍ ഉള്ള പ്രയാസങ്ങള്‍ ഉള്‍പ്പെടെ ചില പരിമിതികളും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്ക്കുണ്ട്്. വിപണിയില്‍ നിങ്ങള്‍ക്ക് ലഭ്യമായ സ്ഥിര നിക്ഷേപങ്ങളില്‍ ഏതാണ് ഏറ്റവും മികച്ചത് എന്ന് കണ്ടെത്തുന്നതിനായി ചില കാര്യങ്ങള്‍ താരതമ്യം ചെയ്യേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
പലിശ നിരക്ക്
നിക്ഷേപ കാലാവധിയ്ക്ക് അനുസരിച്ചാണ് ബാങ്കുകള്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം നിക്ഷേപകന്റെ പ്രായവും കണക്കിലെടുക്കുന്നു. വലിയ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. സാധാരണ നിക്ഷേപകരേക്കാള്‍ 0.5 ശതമാനം ഉയര്‍ന്ന പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപ കാലാവധിയില്‍ മുഴുവന്‍ ലഭിക്കുന്നത് ഒരേ നിരക്കിലുള്ള പലിശയായിരിക്കും.
വായ്പ
സ്ഥിര നിക്ഷേപങ്ങളുടെ മറ്റൊരു പ്രത്യേകത അവ നിക്ഷേപകര്‍ക്ക് വായ്പാ സേവനം കൂടി നല്കുന്നു എന്നതാണ്. സാമ്പത്തിക അടിയന്തിരാവസ്ഥയുണ്ടാകുന്ന സാഹചര്യത്തില്‍ ഒരു വ്യക്തിയ്ക്ക് തന്റെ സ്ഥിര നിക്ഷേപത്തിന്മേല് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നിക്ഷേപത്തിന്റെ 90 ശതമാനത്തോളം തുക ഇത്തരത്തില്‍ വായ്പയായി ലഭിക്കും. സ്ഥിര നിക്ഷേപം എത്ര കാലത്തേക്കാണോ ഉള്ളത് അത്ര കാലാവധിയിലേക്ക് മാത്രമേ സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പയും നിക്ഷേപകന് ലഭിക്കുകയുള്ളൂ.
ബാങ്കിന്റെ വിശ്വസ്തത
ഡിഐസിജിസിയുടെ ഡെപ്പോസിറ്റര്‍ ഇന്‍ഷുറന്‍സ് പ്രോഗ്രാമിന് കീഴില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പരിപൂര്‍ണ സുരക്ഷ ഉറപ്പു നല്കുന്നു. 5 ലക്ഷം രൂപ ഇന്‍ഷുറന്‍സുമുണ്ട്. ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംരും പരിശോധിക്കാവുന്നതാണ്. മുഴുവന്‍ തുകയും ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം പല ഭാഗങ്ങളാക്കി പല ബാങ്കുകളില്‍ നിക്ഷേപം നടത്തിയാല്‍ റിസ്ക് സാധ്യതയുണ്ടെങ്കില്‍ അത് പരിഹരിക്കുവാന്‍ സാധിക്കും.
നേരത്തേയുള്ള പിന്‍വലിക്കല്‍
നിക്ഷേപ കാലാവധിയ്ക്ക് മുമ്പ് നിക്ഷേപ തുക പിന്‍വലിക്കണമെങ്കില്‍ നിക്ഷേപകന് ബാങ്കിന് പിഴ നല്‍കേണ്ടതായുണ്ട്. പിഴ തുക ഓരോ ബാങ്കിനുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ ചില ബാങ്കുകള്‍ പിഴയില്ലാതെ തന്നെ നേരത്തെയുള്ള പിന്‍വലിക്കുകള്‍ അനുവദിക്കാറുണ്ട്. അന്നാല്‍ അവിടെ മറ്റ് ചില അധിക നിബന്ധനകള്‍ ഉണ്ടാകും. ഏത് ബാങ്കിലാണ് കുറഞ്ഞ തുക പിഴയായി ഈടാക്കുന്നത് എന്നത് കൂടി നിക്ഷേപം നടത്തുന്നതിന് മുമ്പായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ക്യുമുലേറ്റീവും നോണ്‍ ക്യുമുലേറ്റീവും
ഒരു ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ വീണ്ടും നിക്ഷേപം നടത്തുവാന്‍ സാധിക്കും. കൂട്ടുപലിശ നേട്ടങ്ങളും വര്‍ധിച്ചു വരുന്ന പലിശ നേട്ടങ്ങളും നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് ലഭിക്കും. എന്നാല്‍ മാസത്തിലോ വര്‍ഷത്തിലോ നിക്ഷേപങ്ങള്‍ ക്രെഡിറ്റ് ചെയ്യുന്നവയാണ് നോണ്‍ ക്യുമുലേറ്റീവ് നിക്ഷേപങ്ങള്‍.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
