സാമ്പത്തിക ഭദ്രതക്കു വേണ്ടി എല്ലാവരും ആശ്രയിക്കുന്ന നിക്ഷേപ രീതിയാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ. മികച്ച ലാഭം നേടാൻ സാധിക്കുമെങ്കിലും പൊതുവേ റിസ്ക് കുറവായതിനാലും ആളുകൾ സ്ഥിര നിക്ഷേപങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. മാത്രമല്ല സ്ഥിരനിക്ഷേപം ചെയ്യുമ്പോൾ കൂടുതല്‍ പലിശ കിട്ടുമെന്ന് മാത്രമല്ല, നല്ലൊരു തുകയും തിരിച്ച് പ്രതീക്ഷിക്കാം.
സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകളേക്കാൾ സ്ഥിരമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒന്നാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. ഇതിന്റെ പലിശനിരക്ക് നിക്ഷേപസമയത്ത് നിങ്ങൾക്ക് നിശ്ചയിക്കാം. മാത്രമല്ല നിക്ഷേപ കാലയളവിലുടനീളം അത് മാറ്റമില്ലാതെ തുടരാനും സാധിക്കും. നിക്ഷേപകർക്ക് അവരുടെ വരുമാനം കണക്കാക്കാനും അതിനനുസരിച്ച് സാമ്പത്തികമായി പ്ലാൻ ചെയ്യാനും ഫിക്സഡ് ഡിപ്പോസിറ്റുകളിലൂടെ സാധിക്കുന്നു. പല ബാങ്കുകളും സെപ്റ്റംബറിൽ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. എതെല്ലാം ബാങ്കുകളാണ് ഇത്തരത്തിൽ മാറ്റങ്ങൾ കൊണ്ടു വന്നതെന്ന് പരിശോധിക്കാം.

1. ഇൻഡസ്ഇൻഡ് ബാങ്ക്
സാധാരണ പൗരന്മാർക്കായി ഇൻഡസ്ഇൻഡ് ബാങ്ക് ചില ഓഫറുകൾ നൽകുന്നുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3.5% മുതൽ 7.99% വരെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 4% മുതൽ 8.25% വരെ പലിശ നിരക്ക് മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നു. 2024 സെപ്റ്റംബർ 11 മുതൽ നിരക്കുകൾ ബാധകമാണ്.
2. ഫെഡറൽ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3% മുതൽ 7.40% വരെ സ്ഥിര നിക്ഷേപ പലിശ നിരക്കുകളാണ് ഫെഡറൽ ബാങ്ക് ഉറപ്പ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.90% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2024 സെപ്റ്റംബർ 16 മുതൽ ഈ നിരക്കുകൾ ബാധകമാണ്.
3. ബാങ്ക് ഓഫ് ബറോഡ
സാധാരണക്കാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 4.25% മുതൽ 7.30% വരെ സ്ഥിര നിക്ഷേപ പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 4.75% മുതൽ 7.80% വരെ പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. 2024 സെപ്റ്റംബർ 5 മുതൽ നിരക്കുകൾ ബാധകമാണ്.
4. കർണാടക ബാങ്ക്
സാധാരണ പൗരന്മാർക്ക് കർണാടക ബാങ്ക് 3.5% മുതൽ 7.50% വരെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നു. റസിഡൻ്റ് സീനിയർ സിറ്റിസൺസിന് ജനറൽ നിരക്കിനേക്കാൾ 0.25% അധികമായി പലിശ ലഭിക്കുന്നു. ഡൊമസ്റ്റിക് എഫ്ഡി, എ.സി.സി സ്കീമുകൾക്ക് കീഴിൽ 7 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള കാലയളവിലേക്ക് 5 കോടി രൂപയും 1 വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ സാധാരണ നിരക്കിനേക്കാൾ 0.50 ശതമാനം അധികവും ലഭിക്കുന്നതാണ്.
5. ആക്‌സിസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3% മുതൽ 7.25% വരെ സ്ഥിര നിക്ഷേപ പലിശ നിരക്കുകളാണ് സാധാരണക്കാർക്ക് ആക്‌സിസ് ബാങ്ക് ഉറപ്പ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.75% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2024 സെപ്റ്റംബർ 10 മുതൽ നിരക്കുകൾ ബാധകമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications