മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ സമ്പാദ്യം വളർത്താനുള്ള ഏറ്റവും മികച്ച മാർഗം ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ്. ഉറപ്പായ വരുമാനവും കുറഞ്ഞ അപകടസാധ്യതയും ഉള്ളതിനാൽ സ്ഥിര നിക്ഷേപം മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സ്ഥിരത നൽകുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പലപ്പോഴും മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ, എഫ്ഡി വരുമാനം പരമാവധിയാക്കാൻ ശരിയായ എഫ്.ഡി തിരഞ്ഞെടുക്കണം. ഒരു കോടി രൂപ വരെയുള്ള എഫ്ഡിക്ക് മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന മുൻനിര സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ വിവരങ്ങൾ നമുക്ക് പരിശോധിക്കാം.
7.5 ശതമാനം പലിശ നേടം
രണ്ട് വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ ബാങ്കുകൾ രണ്ട് വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പലിശയാണിത്. മുതിർന്ന പൗരന്മാർക്ക് 5-10 വർഷത്തെ എഫ്‌ഡിക്ക് ആക്‌സിസ് ബാങ്ക് 7.35 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം 18 മുതൽ 21 മാസം വരെയുള്ള കാലാവധിയിൽ 7.10 ശതമാനം പലിശ എച്ച്.ഡി.എഫ്.സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്നുണ്ട്.
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 2 വർഷം മുതൽ 1 ദിവസം വരെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് നൽകുന്നു. അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്കിലെ മുതിർന്ന പൗരന്മാർക്ക് 391 ദിവസം മുതൽ 23 മാസത്തിൽ താഴെ വരെയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് ലഭിക്കും. കാനറ ബാങ്കും ബാങ്ക് ഓഫ് ബറോഡയും മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് നൽകുന്നു.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 390 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാരുടെ 5-10 വർഷത്തെ എഫ്ഡിക്ക് 7.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
സുരക്ഷ
ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെയുള്ള എഫ്ഡികളിൽ സുരക്ഷ വാഗ്ധാനം ചെയ്യുന്നുണ്ട്.
പ്രമുഖ ബാങ്കുകളുടെയെല്ലാം പലിശ നിരക്ക് താരതമ്യം ചെയ്തതിന് ശേഷം മാത്രം ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന തീരുമാനിക്കുക. കാലാവധിയുടെ ദൈര്‍ഘ്യം അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ മികച്ച ആദായം ലഭിക്കണമെങ്കില്‍ നിക്ഷേപിക്കുന്നതിന് മുന്നെ നിലവിലുള്ള പലിശ നിരക്കുകളെ സംബന്ധിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തുക.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications