നടപ്പു സാമ്പത്തിക വര്‍ഷം പലിശ നിരക്കുകള്‍ മാറ്റേണ്ടതില്ലെന്നാണ് ഏറ്റവുമൊടുവില്‍ സമാപിച്ച ധനനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. അതായത് റീപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റീപ്പോ നിരക്ക് 3.35 ശതമാനമായും തുടരുന്നു. പറഞ്ഞുവരുമ്പോള്‍ ബാങ്കുകളില്‍ ഫിക്സഡ് ഡെപ്പോസിറ്റ് (സ്ഥിര നിക്ഷേപം) ഇട്ടവര്‍ക്ക് ഇത് സന്തേഷകരമായ വാര്‍ത്തയല്ല.
രാജ്യത്തെ മിക്ക ബാങ്കുകളും 5 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് (1 കോടി രൂപയ്ക്ക് താഴെ) 3 മുതല്‍ 5.5 ശതമാനം വരെയാണ് വാര്‍ഷിക പലിശ നല്‍കുന്നത്. ഇതേസമയം, ചുരുക്കം ചില സ്വകാര്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.7 മുതല്‍ 7.5 ശതമാനം വരെയും പലിശ നിരക്ക് ഉറപ്പാക്കുന്നു.
നിലവില്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ കാലാവധി. ഈ അവസരത്തില്‍ 1 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഓരോ ബാങ്കും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് എത്രയെന്ന് ചുവടെ കാണാം.
ഡിസിബി ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 5.95 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 6.05 മുതല്‍ 6.70 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 6.5 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 6.75 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 6.75 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 4.75 മുതല്‍ 7.25 ശതമാനം
യെസ് ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 5.50 മുതല്‍ 5.75 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 6.25 മുതല്‍ 6.50 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 6.5 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 6.75 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 6.75 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 4 മുതല്‍ 7.50 ശതമാനം
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 4.5 മുതല്‍ 5.75 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 6.5 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 6.5 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 6.5 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 6.75 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 4.50 മുതല്‍ 6.80 ശതമാനം
ആര്‍ബിഎല്‍ ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 5.25 മുതല്‍ 5.75 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 6.5 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 6.5 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 6.25 മുതല്‍ 6.75 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 6.25 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 5.75 മുതല്‍ 7.25 ശതമാനം
കരൂര്‍ വൈസ്യ ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 4.75 മുതല്‍ 5 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5.5 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.5 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.65 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 5.65 മുതല്‍ 6 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 6 മുതല്‍ 6.15 ശതമാനം
യൂണിയന് ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 4.30 മുതല്‍ 4.50 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5.25 മുതല്‍ 5.30 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.30 മുതല്‍ 5.50 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.50 മുതല്‍ 5.55 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 5.55 മുതല്‍ 5.60 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 3.50 മുതല്‍ 6.10 ശതമാനം
കര്‍ണാടക ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 5.2 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5.3 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.30 മുതല്‍ 5.55 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.55 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 5.55 മുതല്‍ 5.70 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 3.80 മുതല്‍ 5.95 ശതമാനം
കാനറ ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 4.45 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5.2 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.4 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.5 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 5.5 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 4.50 മുതല്‍ 6.14 ശതമാനം
ആക്സിസ് ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 4.50 മുതല്‍ 5.15 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5.10 മുതല്‍ 5.25 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.4 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.4 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 5.5 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 4.50 മുതല്‍ 5.90 ശതമാനം
സൗത്ത് ഇന്ത്യന്‍ ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 5 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5.4 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.4 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.5 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 5.5 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 5.50 മുതല്‍ 6 ശതമാനം
ഫെഡറല്‍ ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷം വരെ - 3.75 മുതല്‍ 4.40 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5.10 മുതല്‍ 5.35 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.35 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.35 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 5.5 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 5.70 മുതല്‍ 6.20 ശതമാനം
എസ്ബിഐ
6 മാസം മുതല്‍ 1 വര്‍ഷം വരെ - 4.4 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.1 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.3 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ - 5.4 ശതമാനം
മുതിര്‍ന്ന പൗരന്മാര്ക്ക് - 3.40 മുതല്‍ 6.20 ശതമാനം
സുരക്ഷിത നിക്ഷേപ മാര്‍ഗമായാണ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ അറിയപ്പെടുന്നത്. കാരണം രാജ്യത്തെ എല്ലാ ബാങ്കുകളും (ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകള്‍ ഉള്‍പ്പെടെ) റിസര്‍വ് ബാങ്കിന് കീഴിലുള്ള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ നിന്നും ഇന്‍ഷുറന്‍സ് നേടിയതാണ്. അതായത്, ഫിക്സഡ് ഡെപ്പോസിറ്റ് തുറന്നാല്‍ പണം നഷ്ടമാകില്ല; ഒപ്പം പ്രതിമാസ, ത്രൈമാസ, വാര്‍ഷികാടിസ്ഥാനത്തില്‍ പലിശ വരുമാനം ലഭിക്കുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
