അപകടസാധ്യത കുറഞ്ഞ നിക്ഷേപ മാര്‍ഗമാണ് സ്ഥിരനിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റ്. ബാങ്ക് നല്കുന്ന പലിശ നിരക്ക് വെച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എത്ര രൂപ തിരികെ ലഭിക്കുമെന്ന് നിക്ഷേപകന് ആദ്യമേ കണക്കുകൂട്ടാന്‍ ഇതില്‍ കഴിയും.
റിസര്‍വ് ബാങ്കിന്റെ വായ്പാനയം അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ ബാങ്കുകള്‍ പലിശ നിരക്കുകള്‍ തീരുമാനിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍ സ്ഥിരനിക്ഷേപങ്ങള്‍ അനുവദിക്കുന്നുണ്ട്. ഈ അവസരത്തില്‍ ബാങ്കുകളുടെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകള്‍ ചുവടെ അറിയാം.
എസ്ബിഐ
7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് കാലാവധിയും തുകയും അടിസ്ഥാനപ്പെടുത്തി 2.5 ശതമാനം മുതല്‍ 5.30 ശതമാനം വരെയാണ് ബാങ്ക് പലിശ നിരക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ 50 ബേസിസ് പോയിന്റ് അധികം ബാങ്ക് സമര്‍പ്പിക്കും. 2021 ജനുവരി 8 -നാണ് എസ്ബിഐ അവസാനമായി പലിശ നിരക്ക് പുതുക്കിയത്.
7 ദിവസം മുതല്‍ 45 ദിവസം വരെ - 2.9 ശതമാനം
46 ദിവസം മുതല്‍ 179 ദിവസം വരെ - 3.9 ശതമാനം
180 ദിവസം മുതല്‍ 210 ദിവസം വരെ - 4.4 ശതമാനം
211 ദിവസം മുതല്‍ 1 വര്‍ഷം വരെ - 4.4 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 5 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.1 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.3 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 5.4 ശതമാനം
കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് കാലാവധിയും തുകയും അടിസ്ഥാനപ്പെടുത്തി 2.9 ശതമാനം മുതല്‍ 5.4 ശതമാനം വരെയാണ് ബാങ്ക് പലിശ നിരക്ക് നല്‍കുന്നത്. 2021 ഏപ്രില്‍ 26 -നാണ് കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് അവസാനമായി പലിശ നിരക്ക് പുതുക്കിയത്.
7 ദിവസം മുതല്‍ 14 ദിവസം വരെ - 2.50 ശതമാനം
15 ദിവസം മുതല്‍ 30 ദിവസം വരെ - 2.50 ശതമാനം
31 ദിവസം മുതല്‍ 45 ദിവസം വരെ - 2.75 ശതമാനം
46 ദിവസം മുതല്‍ 90 ദിവസം വരെ - 2.75 ശതമാനം
91 ദിവസം മുതല്‍ 120 ദിവസം വരെ - 3.00 ശതമാനം
121 ദിവസം മുതല്‍ 179 ദിവസം വരെ - 3.25 ശതമാനം
180 ദിവസം - 4.40 ശതമാനം
181 ദിവസം മുതല്‍ 269 ദിവസം വരെ - 4.40 ശതമാനം
270 ദിവസം - 4.40 ശതമാനം
271 ദിവസം മുതല്‍ 363 ദിവസം വരെ - 4.40 ശതമാനം
364 ദിവസം - 4.40 ശതമാനം
365 ദിവസം മുതല്‍ 389 ദിവസം വരെ - 4.50 ശതമാനം
390 ദിവസം (12 മാസവും 25 ദിവസവും) - 4.80 ശതമാനം
391 ദിവസം (23 മാസത്തില്‍ താഴെ) - 4.80 ശതമാനം
23 മാസം - 5.00 ശതമാനം
23 മാസവും 1 ദിവസവും (2 വര്‍ഷത്തില്‍ താഴെ) - 5.00 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.00 ശതമാനം
3 വര്‍ഷം മുതല്‍ 4 വര്‍ഷം വരെ - 5.10 ശതമാനം
4 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.25 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 5.30 ശതമാനം
എച്ച്ഡിഎഫ്സി ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് കാലാവധിയും തുകയും അടിസ്ഥാനപ്പെടുത്തി 2.50 ശതമാനം മുതല്‍ 5.50 ശതമാനം വരെയാണ് ബാങ്ക് പലിശ നിരക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 3 ശതമാനം മുതല്‍ 6.25 ശതമാനം വരെയും പലിശ നിരക്ക് ലഭിക്കും. 2020 നവംബര്‍ 13 -നാണ് എച്ച്ഡിഎഫ്സി ബാങ്ക് അവസാനമായി പലിശ നിരക്ക് പുതുക്കിയത്.
7 ദിവസം മുതല്‍ 14 ദിവസം വരെ - 2.50 ശതമാനം
15 ദിവസം മുതല്‍ 29 ദിവസം വരെ - 2.50 ശതമാനം
30 ദിവസം മുതല്‍ 45 ദിവസം വരെ - 3.00 ശതമാനം
46 ദിവസം മുതല്‍ 60 ദിവസം വരെ - 3.00 ശതമാനം
61 ദിവസം മുതല്‍ 90 ദിവസം വരെ - 3.00 ശതമാനം
91 ദിവസം മുതല്‍ 6 മാസം വരെ - 3.50 ശതമാനം
6 മാസം മുതല്‍ 9 മാസം വരെ - 4.4 ശതമാനം
9 മാസം മുതല്‍ 1 വര്‍ഷം വരെ - 4.4 ശതമാനം
1 വര്‍ഷം - 4.9 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 4.9 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.15 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.30 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 5.50 ശതമാനം
ഐസിഐസിഐ ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് ഐസിഐസിഐ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് കാലാവധിയും തുകയും അടിസ്ഥാനപ്പെടുത്തി 2.50 ശതമാനം മുതല്‍ 5.50 ശതമാനം വരെയാണ് ബാങ്ക് പലിശ നിരക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്ക് 50 ബേസിസ് പോയിന്റ് അധികം സമര്‍പ്പിക്കും. 2020 ഒക്ടോബര്‍ 21 -നാണ് ഐസിഐസിഐ ബാങ്ക് അവസാനമായി പലിശ നിരക്ക് പുതുക്കിയത്.
7 ദിവസം മുതല്‍ 14 ദിവസം വരെ - 2.50 ശതമാനം
15 ദിവസം മുതല്‍ 29 ദിവസം വരെ - 2.50 ശതമാനം
30 ദിവസം മുതല്‍ 45 ദിവസം വരെ - 3.00 ശതമാനം
46 ദിവസം മുതല്‍ 60 ദിവസം വരെ - 3.00 ശതമാനം
61 ദിവസം മുതല്‍ 90 ദിവസം വരെ - 3.00 ശതമാനം
91 ദിവസം മുതല്‍ 120 ദിവസം വരെ - 3.50 ശതമാനം
121 ദിവസം മുതല്‍ 184 ദിവസം വരെ - 3.50 ശതമാനം
185 ദിവസം മുതല്‍ 210 ദിവസം വരെ - 4.40 ശതമാനം
211 ദിവസം മുതല്‍ 270 ദിവസം വരെ - 4.40 ശതമാനം
271 ദിവസം മുതല്‍ 289 ദിവസം വരെ - 4.40 ശതമാനം
290 ദിവസം മുതല്‍ 1 വര്‍ഷം വരെ - 4.40 ശതമാനം
1 വര്‍ഷം മുതല്‍ 389 ദിവസം വരെ - 4.9 ശതമാനം
390 ദിവസം മുതല്‍ 18 മാസം വരെ - 4.9 ശതമാനം
18 മാസം മുതല്‍ 2 വര്‍ഷം വരെ - 5 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5.15 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 5.35 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 5.50 ശതമാനം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications