നിക്ഷേപത്തിൻ്റെ കാര്യം വരുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് സ്ഥിര നിക്ഷേപമായിരിക്കും. നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷ, ഉറപ്പായ വരുമാനം എന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ നേട്ടങ്ങൾ. 7 ദിവസം മുതൽ 10 വർഷവരെയുള്ള കാലയളവിൽ സ്ഥിര നിക്ഷേപങ്ങൾ ലഭ്യമാണ്. സ്ഥിര നിക്ഷേപം നടത്തുന്നതിന് മുൻപ് ഓരോ ബാങ്കുകളും എത്ര പലിശയാണ് നൽകുന്നതെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. കാരണം വിവിധ കാലാവധിക്കനുസരിച്ച് വ്യത്യസ്ത പലിശ നിരക്കാണ് ബാങ്കുകൾ വാഗ്ധാനം ചെയ്യുന്നത്.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ ബാങ്ക്, പിഎൻബി, യെസ് ബാങ്ക് എന്നീ ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ എത്രയാണെന്ന് നോക്കാം.
1. എസ്ബിഐ
3.5 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ധാനം ചെയ്യുന്നത്. അതേസമയം, മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ വാഗ്ദാനം ചെയ്യുന്നു. ബാങ്കിൻ്റെ 400 ദിവസത്തെ അമൃത് കലാഷ് എഫ്ഡിയിൽ നിങ്ങൾക്ക് 7.10 ശതമാനം പലിശ നൽകുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
2. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ വാഗ്ധാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.8 ശതമാനം വരെയാണ് പലിശ നൽകുന്നത്. 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലയളവുകളുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഏറ്റവും ഉയർന്ന പലിശയായ 7.25 ഉം 7.8% ഉം നൽകുന്നു.

3. എച്ച്ഡിഎഫ്സി ബാങ്ക്
3 ശതമാനം മുതൽ 7.35 ശതമാനം വരെയുള്ള പലിശയാണ് സ്ഥിര നിക്ഷേപത്തിന് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.85 ശതമാനം വരെയാണ് പലിശ നൽകുന്നത്. 2 വർഷം 11 മാസം മുതൽ 35 മാസം വരെയുള്ള കാലയളവിലുള്ള സ്ഥിര നിക്ഷേപത്തിനാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത്.
4. കാനറ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ വിവിധ കാലാവധിയിൽ കാനറ ബാങ്ക് സ്ഥിര നിക്ഷേപം നൽകുന്നു. 4 ശതമാനം മുതൽ 7.25 ശതമാനം വരെയാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെയാണ് പലിശ നൽകുന്നത്. 444 ദിവസത്തെ എഫ്ഡികൾക്കാണ് ഏറ്റവും ഉയർന്ന പലിശ നൽകുന്നത്.

5. പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 3.5 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കുന്നു. 400 ദിവസത്തെ ദൈർഘ്യമുള്ള സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശ നൽകുന്നത്.
6. യെസ് ബാങ്ക്
സ്ഥിര നിക്ഷേപത്തിന് 3.25 ശതമാനം മുതൽ 8 ശതമാനം വരെ പലിശയാണ് യെസ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.75 ശതമാനം മുതൽ 8.5 ശതമാനം വരെ പലിശ ലഭിക്കുന്നു. 18 മാസക്കാലത്തേക്കാണ് ഏറ്റവും ഉയർന്ന പലിശ നൽകുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications