പരമ്പരാഗതമായി മലയാളിയുടെ ഏറ്റവും അടുത്ത് നിൽക്കുന്ന നിക്ഷേപങ്ങളിലൊന്നാണ് സ്വർണവും സ്ഥിര നിക്ഷേപവും. അൽപം കാശ് കയ്യിലെത്തിയാൽ ബാങ്കിൽ എഫ്ഡിയിടാൻ പറയുന്നതാണ് സാധാരണ മലയാളി വീട്ടിലെ ശീലം. ഇന്ന് ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും പണമിറക്കുന്ന മലയാളി സ്ഥിര നിക്ഷേപത്തെ കൈവിടാൻ തയ്യാറല്ല, കാരണം സ്ഥിര നിക്ഷേപം നൽകപന്ന സുകക്ഷിതത്വം തന്നെയാണ്. ബാങ്കിന്റെ സുരക്ഷയ്ക്കൊപ്പം കാലാവധിയിൽ നിക്ഷേപിച്ച തുകയും പലിശയും ചേർത്ത് നല്ലൊരു തുക കയ്യിൽ കിട്ടിമുന്നെത് തന്നെയാണ് സ്ഥിര നിക്ഷേപത്തിന്റെ ആകർഷണം. എന്തെല്ലാം ശ്രദ്ധിച്ചു വേണം സ്ഥിര നിക്ഷേപം ആരംഭിക്കാൻ എന്ന് നോക്കാം.
തിരിച്ചെടുക്കാൻ കാലാവധി എത്തണം
സ്ഥിര നിക്ഷേപങ്ങൾ നിശ്ചിത കാലയളവിലേക്ക് ഉള്ളതിതാണ്. അതിനാൽ നേരത്തെ പിൻവലിക്കൽ ബുദ്ധിമുട്ടാണ്. സ്ഥിര നിക്ഷേപങ്ങളിൽ കാലാവധിക്ക് മുൻപുള്ള പിൻവലിക്കൽ അനുവദിക്കുമെങ്കിലും പിഴ ഈടാക്കും. നിശ്ചിത ശതമാനം പിൻവലിക്കൽ ചാർജ് ഈടാക്കും. ഇത് നിക്ഷേപത്തിന്റെ മൂല്യത്തെ ബാധിക്കും. നിക്ഷേപം മുൻപ് എത്രനാളത്തേക്കാണ് നിക്ഷേപം എന്നത് കണക്കാക്കി പണം നിക്ഷേപിക്കുക.
ഇൻഷൂറൻസ്
ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന ഇൻഷൂറൻസ് അഞ്ച് ലക്ഷം രൂപ വരെയാണ്. ആർബിഐയുടെ സഹസ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷനാണ് ഇൻഷൂറൻസ് നൽകുന്നത്. നിക്ഷേപകരുടെ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ബാങ്കുകളിൽ ഇൻഷൂറൻസ് പരിരക്ഷയുണ്ട്. നിക്ഷേപവും പലിശയും അടക്കമാണിത്. ബാങ്ക് പാപ്പരായാൽ മാത്രമാണ് ഇൻഷൂറൻസ് അനുവദിക്കുകയുള്ളൂ. രണ്ടു ബാങ്കിൽ അഞ്ച് ലക്ഷം വീതം നിക്ഷേപിച്ചാൽ രണ്ടിനും ഇൻഷൂറൻസ് ലഭിക്കും.

പണപ്പെരുപ്പം എന്ന വില്ലൻ
പണപ്പെരുപ്പ നിരക്ക് ഉയർന്ന് നിൽക്കുന്നത് സ്ഥിര നിക്ഷേപത്തിന്റെ വരുമാനത്തെ ബാധിക്കും. ഉദാഹരണത്തിന് പണപ്പെരുപ്പ നിരക്ക് 6 ശതമാനമായിരിക്കുമ്പോൾ സ്ഥിര നിക്ഷേപം 8 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ടെങ്കിൽ നിക്ഷേപത്തിൽ നിന്നുള്ള യഥാർഥ ആദായം 2 ശതമാനമാണ്.
റീഇൻവെസ്റ്റ്
നിക്ഷേപം കാലാവധി പൂർത്തിയായാൽ പിൻവലിക്കാനും വീണ്ടും നിക്ഷേപിക്കാനുമുള്ള അവസരമുണ്ട്. വീണ്ടും നിക്ഷേപിക്കുമ്പോൾ ആ സമയത്തെ പലിശയാണ് അനുവദിക്കുക. ഇത് വഴി ഉയർന്ന പലിശ നിരക്കിൽ നിക്ഷേപിക്കാൻ സാധിക്കാതെ വരും.മറ്റ് നിക്ഷേപങ്ങളുമായി നോക്കുമ്പോൾ വളരെ കുറഞ്ഞ നഷ്ട സാധ്യതയുള്ള നിക്ഷേപമാണിത്.
നികുതി
സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനത്തിന് നികുതി ഇളവുള്ളത് 50,000 വരെയുള്ള ആദായത്തിനാണ്. ഈ പരിധിയിലധികം ആദായം സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിച്ചാൽ നികുതി അടയ്‌ക്കേണ്ടി വരും. മുതിർന്നവർക്ക് ഈ പരിധി 50,000വും സാധാരണ നിക്ഷേപകർക്ക് 40,000 രൂപയുമാണ് പരിധി. ടിഡിഎസ് ഈടാക്കി മാത്രമാണ് ഈ തുക അനുവദിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
