അന്നും ഇന്നും ജനപ്രിയമായ സ്ഥിര നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. കൃത്യമായ പലിശ, സുരക്ഷ, ഏറ്റവും അനുയോജ്യമായ കാലവധി തിരഞ്ഞെടുക്കാൻ സാധിക്കും തുടങ്ങിയവയാണ് സ്ഥിര നിക്ഷേപത്തിന്‍റെ ഏറ്റവും വലിയ ഗുണങ്ങൾ. 7 ദിവസം മുതൽ 10 വർഷം വരെ നീണ്ടു നിൽക്കുന്നതാണ് സ്ഥിര നിക്ഷേപത്തിന്‍റെ കാലാവധി. 3 മുതൽ 8 ശതമാനം വരെ പലിശ നിരക്കുകൾ വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്നുണ്ട്.
പലിശ നിരക്ക് കൂട്ടി ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ഇന്ത്യ അതിന്‍റെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. നമുക്ക് വിശദമായി നോക്കാം.
400 ദിവസത്തെ കാലാവധിയുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിന് 7.3 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ധാനം ചെയ്യുന്നത്. മുതിർന്ന പൌരന്മാർക്ക് 7.8 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.95 ശതമാനവും പലിശ ബാങ്ക് വാഗ്ധാനം ചെയ്യുന്നു. 3 കോടി രൂപ വരെ പരമാവധി നിക്ഷേപിക്കുകയും ചെയ്യാം.

സ്ഥിര നിക്ഷേപങ്ങളുടെ പലിശ
3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് താഴെയുള്ള പലിശ നിരക്കുകൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
7 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 3.00% പലിശനിരക്ക് നൽകുന്നു. കൂടാതെ 46 മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ 4.50% പലിശ നിരക്ക് ഉറപ്പുനൽകുന്നു. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ കാര്യത്തിൽ 6 ശതമാനമാണ് പലിശ നിരക്ക്.
ഒരു വർഷം മുതൽ രണ്ട് വർഷം വരെ നീളുന്നവർക്ക് (400 ദിവസത്തിന് പുറമെ) നിരക്ക് 6.80% ആണ്. 400 ദിവസത്തിൽ കൂടുതൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പരമാവധി പലിശ നിരക്ക് 7.30% ആയിരിക്കും, രണ്ട് വർഷത്തിൽ കൂടുതൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.80% ആയിരിക്കും.
അധിക പലിശ
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള, എന്നാൽ 80 വയസ്സിന് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ നിരക്കിന് അർഹതയുണ്ട്, അതേസമയം 80 വയസോ അതിൽ കൂടുതലോ പ്രായമുള്ള സൂപ്പർ സീനിയർ പൗരന്മാർക്ക് 0.65 എന്ന അധിക പലിശ നിരക്കിന് അർഹതയുണ്ട്.
സ്പെഷ്യൽ എഫ്ഡി സ്കീമുകൾക്ക് മറ്റ് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് കൂടി പരിശോധിക്കാം
1. ഇന്ത്യൻ ബാങ്ക് - ഇൻഡ് സൂപ്പർ 400
2023 മാർച്ചിൽ അവതരിപ്പിച്ച സ്‌കീമാണ് 'ഇൻഡ് സൂപ്പർ 400 ഡേയ്‌സ്'. ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയും പരമാവധി നിക്ഷേപം 400 ദിവസത്തേക്ക് 2 കോടി രൂപയുമാണ്. പൊതുജനങ്ങൾക്ക് 7.25 ശതമാനവും, മുതിർന്നവർക്ക് 7.75 ശതമാനം, സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

2. ഐഡിബിഐ ബാങ്ക് സ്പെഷ്യൽ എഫ്ഡി
ഐഡിബിഐ ബാങ്കിൻ്റെ പ്രത്യേക എഫ്ഡി 375 ദിവസത്തെ കാലാവധിയിൽ സ്ഥിര ഉപഭോക്താക്കൾക്ക് 7.15 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശയും വാഗ്ധാനം ചെയ്യുന്നു. സമീപകാലത്ത് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
3. എസ്ബിഐ അമൃത് കലാഷ്
എസ്ബിഐയുടെ അമൃത് കലാഷ് സ്കീം പൊതുജനങ്ങൾക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും വാഗ്ധാനം ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയില്‍പങ്കുചേരാന്‍കഴിയും. ഈ നിക്ഷേപ പദ്ധതിയില്‍പ്രതിമാസ, ത്രൈമാസ, അര്‍ധവാര്‍ഷിക ഇടവേളകളില്‍പലിശ ലഭിക്കും. 400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശനിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
