സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതിയാണ്. വിപണി സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്ത വ്യക്തികളെ സംബന്ധിച്ച് സ്ഥിരമായ വരുമാനം നേടാനുള്ള ആകർഷമായ നിക്ഷേപമാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ.
വ്യത്യസ്ത തരത്തിലുള്ള തിര നിക്ഷേപ രീതികൾ ഉണ്ട്. നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യം അനുസരിച്ച് ഇതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ഏറ്റവും ജനപ്രിയമായ നിക്ഷേപ രീതികളാണ് ക്യുമുലേറ്റീവ് ഫിക്സഡ് ഡെപ്പോസിറ്റും നോൺ ക്യുമുലേറ്റീവ് ഫിക്സഡ് ഡെപ്പോസിറ്റ് രീതിയും.

ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റ്
ഈ നിക്ഷേപ രീതിയിൽ പ്രതിമാസം ലഭിക്കുന്ന പലിശ, നിക്ഷേപിച്ച തുകയോട് കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. അതായത് ഓരോ മാസവും ലഭിക്കുന്ന പലിശ പ്രത്യേകമായി നൽകില്ല. കൂട്ടുപലിശ നേട്ടങ്ങളും വര്‍ധിച്ചു വരുന്ന പലിശ നേട്ടങ്ങളും നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.
നോൺ-ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റ്
മാസത്തിലോ വര്‍ഷത്തിലോ നിക്ഷേപങ്ങള്‍ ക്രെഡിറ്റ് ചെയ്യുന്നവയാണ് നോണ്‍ ക്യുമുലേറ്റീവ് നിക്ഷേപങ്ങള്‍. അതായത് പലിശ പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷികത്തിലൊ പിൻവലിക്കാം. പ്രതിമാസ രീതി തിരഞ്ഞെടുത്താൽ എല്ലാ മാസവും തുക അക്കൗണ്ടിലേക്ക് ലഭിക്കും.
നോൺ-ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റിന്റെ ഗുണങ്ങൾ
1. ഈ സ്കീം ആരംഭിക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഇല്ല.
2. കുറഞ്ഞത് 1000 രൂപ മുതൽ പരമാവധി പ്രതിമാസ വരുമാന പദ്ധതിയിൽ ഏത് തുകയും നിക്ഷേപിക്കാം.
3. വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും, നിക്ഷേപകർക്ക് നിശ്ചിത പലിശ അനുസരിച്ച് പ്രതിമാസ വരുമാനം ലഭിക്കുന്നു, അതായത് ഇത് പൂർണ്ണമായും സുരക്ഷിതമാണ്.
4. ഫിക്സഡ് ഡിപ്പോസിറ്റ് പ്രതിമാസ വരുമാന പദ്ധതിയിൽ വായ്പാ സൗകര്യവും ലഭ്യമാണ്. നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളിൽ നിന്ന് വായ്പയെടുക്കാം.
5. പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം
ആർക്കൊക്കെ പ്രയോജനപ്പെടുത്താം
മുതിർന്ന പൗരന്മാർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ രീതിയാണ് നോൺ-ക്യുമുലേറ്റീവ്. കാരണം എല്ലാ മാസവും ഒരു നിശ്ചിത തുക ലഭിക്കും.
പലിശ നിരക്ക്
ഏപ്പോഴും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ തിരഞ്ഞെടുക്കുക. നിരക്കുകൾ ഉടൻ മറാൻ സാധ്യതയുണ്ടെങ്കിൽ ഹ്രസ്വകാല നിക്ഷേപങ്ങളും, അല്ലാത്തപക്ഷം ദർഘകാല നിക്ഷേപങ്ങളുടെ പലിശ നിരക്കും പരിഗണിക്കുക. പ്രായമായവർക്ക് ഉയർന്ന പലിശ ലഭിക്കുമെന്നതിനാൽ ആ നിലയ്ക്കും നോക്കാവുന്നതാണ്.
മറ്റു ചില സ്ഥിരനിക്ഷേപ രീതികൾ കൂടി പരിചയപ്പെടാം
1. സ്റ്റാൻഡേർഡ് ഫിക്‌സഡ് ഡിപ്പോസിറ്റ്
ഏഴു ദിവസം മുതൽ പത്തു വർഷം വരെയുള്ള നിക്ഷേപങ്ങൾ ഉൾപ്പെടുന്നു. പലിശ നിരക്ക് ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടിനേക്കാൾ കൂടുതലാണ്.
2. നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം
മൂന്നു മുതൽ അഞ്ചു വർഷത്തെ ലോക്ക്-ഇൻ പിരീഡുള്ള എഫ്ഡികൾ. അകാല പിൻവലിക്കൽ സാധ്യമല്ല. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.
3. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപം
60 വയസിനു മുകളിൽ പ്രായമുള്ളവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന എഫ്ഡികൾ. സ്റ്റാൻഡേർഡ് എഫഡികളേക്കാൾ ഉയർന്ന പലിശ ലഭിക്കുന്നു. 10 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപം സാധ്യം.
പരമാവധി നേട്ടമുണ്ടാക്കാൻ പണപ്പെരുപ്പ നിരക്കുകളിലെ വ്യതിയാനത്തിനനുസരിച്ച് ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തുമ്പോൾ അതിന് ആനുപാതികമായി ബാങ്ക് നിക്ഷേപത്തിന്റെ പലിശയിലും ഏറ്റക്കുറച്ചിലുണ്ടാകും. അതുകൊണ്ടുതന്നെ കുടുതൽ പലിശ നൽകുന്ന ബാങ്കുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താൻ ശ്രദ്ധിക്കണം.
സ്മോൾ ഫിനാൻസ് ബാങ്കുകളും മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ ട്രഷിറിയും കെഎസ്എഫ്ഇയുമൊക്കെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ബാങ്കുകളിലെ അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരു ബാങ്കിൽ ഒരാൾക്ക് പരമാവധി ലഭിക്കുന്ന പരിരക്ഷയാണിത്. അതുകൊണ്ടുതന്നെ വ്യത്യസ്ത ബാങ്കുകളിൽ നിക്ഷേപം നടത്തി സുരക്ഷ ഉറപ്പാക്കുകയുമാകാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
